കാൽനടയാത്രക്കാർ ഹാപ്പി; കോട്ടയം നഗരത്തിൽ ഫുട്പാത്ത് നവീകരണം  അന്തിമഘട്ടത്തിലേക്ക്; എം​സി റോ​ഡു ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കെഎ​സ്ടി​പി​യാ​ണ് ഫു​ട്പാ​ത്ത് നി​ർ​മി​ക്കു​ന്ന​ത്

കോ​ട്ട​യം: കോ​ട്ട​യം ന​ഗ​ര​ത്തി​ലെ ഫു​ട്പാ​ത്ത് പ​ണി അ​വ​സാ​ന ഘ​ട്ട​ത്തി​ലെ​ത്തി. ഫുട്പാത്ത് കച്ചവടക്കാർ കയ്യേറിയി ല്ലെങ്കിൽ ഇ​നി കാൽനടയാത്രക്കാർക്ക് പേ​ടി​ക്കാ​തെ ന​ട​ക്കാം. ന​ഗ​ര​ത്തി​ലെ റോ​ഡും ഫു​ട്പാ​ത്തു​മാ​യി​രു​ന്നു യാ​ത്ര​ക്കാ​ർ​ക്ക് ന​ര​കയാ​ത​ന സ​മ്മാ​നി​ച്ചി​രു​ന്ന​ത്. അ​തി​ന് ഏ​താ​ണ്ട് അ​വ​സാ​ന​മാ​വു​ക​യാ​ണ്. ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​കു​ന്പോ​ൾ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ ഫു​ട്പാ​ത്തി​ലൂ​ടെ ക​യ​റ്റി പോ​കു​ന്ന​ത് ഇ​നി ഒ​ഴി​വാ​കും. കാ​ര​ണം ഫു​ട്പാ​ത്ത് റോ​ഡി​ൽ നി​ന്ന് 20 സെ​ന്‍റീ​മീ​റ്റ​ർ ഉ​യ​ര​ത്തി​ലാ​ണ് നി​ർ​മി​ക്കു​ന്ന​ത്.

എം​സി റോ​ഡു ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കെഎ​സ്ടി​പി​യാ​ണ് ഫു​ട്പാ​ത്ത് നി​ർ​മി​ക്കു​ന്ന​ത്. കോ​ടി​മ​ത നാ​ലു​വ​രി​പാ​ത മു​ത​ൽ ടി​ബി റോ​ഡ്, സെ​ൻ​ട്ര​ൽ ജം​ഗ്ഷ​ൻ, ബേ​ക്ക​ർ ജം​ഗ്ഷ​ൻ വ​ഴി നാ​ഗ​ന്പ​ട​ത്തു പു​തു​താ​യി നി​ർ​മി​ക്കു​ന്ന റൗ​ണ്ടാ​ന വ​രെ​യാ​ണ് ന​ട​പ്പാ​ത നി​ർ​മി​ക്കു​ന്ന​ത്. എ​സ്എ​ച്ച് മൗ​ണ്ട്, ച​വി​ട്ടു​വ​രി, സം​ക്രാ​ന്തി തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ലും ഫു​ട്പാ​ത്തു നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്.

ഏ​റ്റു​മാ​നൂ​ർ ടൗ​ണി​ലും ഫൂ​ട്പാ​ത്ത് നി​ർ​മാ​ണം ഏ​ക​ദേ​ശം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്.സ്ഥി​ര​മാ​യി വെ​ള്ള​ക്കെ​ട്ടു​ണ്ടാ​കു​ന്ന സ്ഥ​ല​ത്തും വെ​ള്ളം സു​ഗ​മ​മാ​യി ഒ​ഴു​കി​പോ​കാ​നു​ള്ള ഓ​ട സം​വി​ധാ​നം ഒ​രു​ക്കി​യ​തി​നു ശേ​ഷ​മാ​ണ് അ​ധി​കൃ​ത​ർ ഫു​ട്പാ​ത്ത് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. റോ​ഡി​ൽ നി​ന്നും 20സെ​ന്‍റി മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ ഒ​ന്ന​ര​മീ​റ്റ​ർ വീ​തി​യി​ലാ​ണ് ഫു​ട്പാ​ത്തി​ന്‍റെ നി​ർ​മാ​ണം. ടൈ​ലു​ക​ളാണ് ഫു​ട്പാ​ത്തി​ൽ പാ​കി​യി​രി​ക്കു​ന്ന​ത്.

റോ​ഡി​നോ​ടു ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ക​ട​ന്നുപോ​കു​വാ​നു​ള്ള സൗ​ക​ര്യ​മെ​രു​ക്കി​യി​ട്ടു​ണ്ട്. റോ​ഡി​നേ​ക്കാ​ൾ ഉ​യ​ര​ത്തി​ൽ ഫു​ട്പാ​ത്ത് നി​ർ​മി​ച്ച​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഒ​രു കാ​ര​ണ​വ​ശാ​ലും ഫു​ട്പാ​ത്തി​ൽ ഇ​നി ക​യ​റാ​ൻ സാ​ധി​ക്കി​ല്ല. ഇ​തു കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​ണ് ന​ൽ​കു​ന്ന​ത്. മു​ന്പ് ഫു​ട്പാ​ത്തു​ക​ളി​ലെ കോ​ണ്‍​ക്രീ​റ്റ് സ്ലാ​ബു​ക​ളി​ൽ ക​യ​റ്റി വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്കു ചെ​യ്യു​ന്ന​തു പ​തി​വാ​യി​രു​ന്നു.

Related posts