കോട്ടയം മെഡിക്കൽ കോളജിൽ ഹൃദ്രോഗികൾക്ക് കഷ്‌‌ടകാലം; സ്റ്റെന്‍റ്, പേസ്മേക്കർ വിതരണം നിർത്തുന്നു

ഗാ​ന്ധി​ന​ഗ​ർ: നാ​ളെ മു​ത​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​നു​ള്ള സ്റ്റെ​ന്‍റ് , പേസ്മേ​ക്ക​ർ എ​ന്നി​വ​യു​ടെ വി​ത​ര​ണം നി​ർ​ത്തി വ​യ്ക്കു​മെ​ന്ന് സ്വ​കാ​ര്യ ക​ന്പ​നി​ക​ൾ ആ​ശു​പ​ത്രി അ​ധി​കൃ​ത​രെ അ​റി​യി​ച്ചു. ഹൃ​ദ്രോ​ഗി​ക​ൾ​ക്ക് ഏ​റെ വി​ഷ​മം സൃ​ഷ്ടി​ക്കു​ന്ന തീ​രു​മാ​ന​മാ​ണെ​ന്നും സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും ആ​വ​ശ്യം ഉ​യ​ർ​ന്നു.

കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ കു​ടി​ശി​ക വ​രു​ത്തി​യ​തി​നാ​ലാ​ണ് ഇ​വ ഇ​നി ന​ല്കാ​നാ​വി​ല്ലെ​ന്ന് ക​ന്പ​നി​ക​ൾ തീ​രു​മാ​നി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​നും സ്റ്റെ​ന്‍റ്, പേസ് മേ​ക്ക​ർ വി​ത​ര​ണം നാ​ളെ മു​ത​ൽ നി​ർ​ത്തും. 70 കോ​ടി​യോ​ളം രു​പ​യാ​ണ് സം​സ്ഥാ​ന​ത്തെ വി​വി​ധ ഗ​വ​. മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ നി​ന്ന് സ്വ​കാ​ര്യ ക​ന്പ​നി​ക​ൾ​ക്ക് ല​ഭി​ക്കാ​നു​ള്ള​ത്.

ഏ​റ്റ​വു​ധി​കം തു​ക കു​ടി​ശി​ക​യു​ള്ള​ത് തി​രു​വ​ന​ന്ത​പു​രം, കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ നി​ന്നാ​ണ്. സ്റ്റെ​ന്‍റ്, പേസ്മേ​ക്ക​ർ എ​ന്നി​വ​യി​ല്ലെ​ങ്കി​ൽ ചി​കി​ൽ​സ​ക​ൾ​ക്കാ​യി കാ​ത്തു നി​ൽ​ക്കു​ന്ന അ​ന​വ​ധി ഹൃ​ദ്രോഗി​ക​ളെ ബാ​ധി​ക്കും. ജ​നു​വ​രി ആ​ദ്യ ആ​ഴ്ച​യി​ൽ, പ​ണം ത​രു​ന്ന​ത് സം​ബ​ന്ധി​ച്ച് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി രാ​ജീവ് സ​ദാ​ന​ന്ദ​ന് ചേം​ബ​ർ ഓ​ഫ് ഡി​സ്റ്റി​ബ്യൂ​ട്ടേ​ഴ്സ് മെ​ഡി​ക്ക​ൽ ഇ​ൻ പ്ലാ​ന്‍റ് ആ​ന്‍റ് ഡി​സ്പോ​സി​ബി​ൾ പ്ര​സി​ഡ​ന്‍റ ഡി.

​ശാ​ന്തി കു​മാ​ർ ക​ത്ത് ന​ൽ​കി​യി​രി​ന്നു. ജ​നു​വ​രി​യി​ൽ ന​ൽ​കി​യ ക​ത്തി​ലാ​ണ് പ​ണം ന​ൽ​കു​വാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ മാ​ർ​ച്ച് ഒ​ന്നു മു​ത​ൽ വി​ത​ര​ണം നി​ർ​ത്തി​വ​യ്ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പു ന​ല്കി​യി​രു​ന്ന​ത്. എ​ന്നാ​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ശ്ചി​ത ദി​വ​സ​ത്തേ​ക്ക് കൂ​ടി സ്റ്റോ​ക്ക് ചെ​യ്തി​രി​ക്കു​ന്ന സ്റ്റെ​ന്‍റ് ഉ​പ​യോ​ഗി​ക്കു​വാ​ൻ ക​ഴി​യും.

പ​ക്ഷേ പേസ്മേ​ക്ക​ർ ല​ഭി​ക്കാ​ത്ത​ത് രോ​ഗി​ക​ളെ ബാ​ധി​ക്കു​മെ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​ർ​ഡി​യോ​ള​ജി മേ​ധാ​വി ഡോ: ​രാ​ജു ജോ​ർ​ജ്, യൂ​ണി​റ്റ് ചീ​ഫ് ഡോ: ​വി.​എ​ൽ ജ​യ​പ്ര​കാ​ശ് എ​ന്നി​വ​ർ പ​റ​യു​ന്നു. ഒ​രു കാ​ത്ത് ലാ​ബ് കൂ​ടി അ​നു​വ​ദി​ക്കു​ക​യും അ​തി​ന്‍റെ നി​ർ​മാണ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​വാ​ൻ ത​യ്യാ​റാ​കു​ന്പോ​ഴാ​ണ് ആ​ൻ​ജി​യോ​പ്ലാ​സ്റ്റി ചി​കി​ത്സ​യ്ക്കു​ള്ള സ്റ്റെ​ന്‍റ് വി​ത​ര​ണം നി​ർ​ത്തി​വ​യ്ക്കു​ന്ന​ത്.ു

Related posts