സ്വ​കാ​ര്യ ബ​സി​ടി​ച്ച് ഗു​രു​ത​ര പ​രി​ക്കേ​റ്റ് ആശുപത്രിയിലെത്തിയ യുവാവിന് ചികിത്സ വൈകിയതായി ആരോപണം;  ആശുപത്രിയിൽ എത്തിക്കുവാൻ ബസ് ജീവനക്കാരും തയാറായില്ലെന്ന് നാട്ടുകാർ


ഗാ​ന്ധി​ന​ഗ​ർ: സ്വ​കാ​ര്യ ബ​സി​ടി​ച്ച് ഗു​രു​ത​ര പ​രി​ക്കേ​റ്റ ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വി​ന് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ വൈ​കി​യതാ​യും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് റോ​ഡി​ൽ കി​ട​ന്ന യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​വാ​ൻ ബ​സ് ജീ​വ​ന​ക്കാ​ർ ത​യാ​റാ​യി​ല്ലെ​ന്നും ആ​ക്ഷേ​പം.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് അ​മ്മ​ഞ്ചേ​രി​ ഭാ​ഗ​ത്താ​യി​രു​ന്നു അ​പ​ക​ടം. 12നു ​മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച യു​വാ​വി​ന് ഉ​ച്ച​യ്ക്ക് ശേ​ഷം മൂ​ന്നു മു​ത​ലാ​ണു ചി​കി​ത്സ ല​ഭി​ച്ച​ത്. മ​ല്ല​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ ആ​രോ​മ​ലാ(19)ണ് ​അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. എം​ജി സ​ർ​വ​ക​ലാ​ശാ​ല കോ​ന്പൗ​ണ്ടി​ൽ​ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്ന കരസേന റി​ക്രൂ​ട്ട്മെ​ന്‍റ് റാ​ലി​യി​ൽ പ​ങ്കെ​ടു​ത്ത​ശേ​ഷം കോ​ട്ട​യം ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്പോ​ൾ കോ​ട്ട​യ​ത്തു​നി​ന്നും എ​റ​ണാ​കു​ള​ത്തി​നു പോ​കു​ക​യാ​യി​രി​ന്ന മ​രി​യ ദാ​സ് എ​ന്ന ബ​സാ​ണ് ആ​രോ​മ​ൽ സ​ഞ്ച​രി​ച്ച ബൈ​ക്കി​ൽ ഇ​ടി​ച്ച​ത്.

ഇ​ടി​യെ തു​ട​ർ​ന്ന് ര​ക്തം വാ​ർ​ന്ന് റോ​ഡി​ൽ കി​ട​ന്ന ആ​രോ​മ​ലി​നെ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ നാ​ട്ടി​ൽ​നി​ന്നും റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ വ​ന്ന ര​ണ്ട് യു​വാ​ക്ക​ളാണ് ഈ ​സ​മ​യം അ​തു​വ​ഴി വ​ന്ന ആം​ബു​ല​ൻ​സി​ൽ ക​യ​റ്റി മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചത്. വ​ല​ത് കാ​ൽ​മു​ട്ടി​നു താ​ഴെ ഒ​ടി​ഞ്ഞ് എ​ല്ലു​ക​ൾ മു​ഴു​വ​ൻ പു​റ​ത്ത് കാ​ണ​ത്ത​ക്ക​വി​ധ​വും മു​ഖ​ത്തി​നും നെ​ഞ്ചി​നും പ​രി​ക്കേ​റ്റ നിലയിലു മായിരുന്നു.

പ​രി​ശോ​ധ​യ്ക്കു​ശേ​ഷം നി​രീ​ക്ഷ​ണ വി​ഭാ​ഗ​ത്തി​ലേ​ക്കു മാ​റ്റി​യ യു​വാ​വി​നെ പി​ന്നീ​ട് ചി​ല ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് മൂ​ന്നി​നു​ശേ​ഷം റെ​ഡ് സോ​ണി​ലേ​ക്ക് മാ​റ്റി അ​ടി​യ​ന്തര ചി​കി​ത്സ ആ​രം​ഭി​ക്കു​ന്ന​ത്. അ​പ​ക​ടം ന​ട​ന്നു മൂ​ന്നു മ​ണി​ക്കൂ​ർ നേ​രം ര​ക്തം വാ​ർ​ന്നും വേ​ദ​ന കൊ​ണ്ടും പു​ള​യു​ക​യാ​യി​രുന്ന യു​വാ​വി​നെ സ​ഹാ​യി​ക്കാ​നെ​ത്തി​യ നാ​ട്ടു​കാ​രാ​യ യു​വാ​ക്ക​ളും എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ വി​ഷ​മി​ച്ചു. ഇ​തി​നി​ട​യി​ൽ ബ​സ് ക​ണ്ട​ക്ട​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി മ​ട​ങ്ങി​യെ​ങ്കി​ലും, അ​ദ്ദേ​ഹ​വും യു​വാ​വി​നെ ശ്ര​ദ്ധി​ക്കു​വാ​ൻ ത​യാ​റാ​യി​ല്ലെ​ന്ന് പ​റ​യു​ന്നു.

പി​ആ​ർ​ഒ​യ്ക്ക് ല​ഭി​ച്ച ഫോ​ണ്‍ കോ​ളി​നെ തു​ട​ർ​ന്ന് അ​ദ്ദേ​ഹം ഡോ​ക്‌‌ടർ​മാ​രു​ടെ സ​മീ​പ​ത്തെ​ത്തി വി​വ​രം ധ​രി​പ്പി​ച്ച​പ്പോ​ഴാ​ണ് ഡോ​ക്ട​ർ​മാ​ർ രോ​ഗി​യെ വേ​ണ്ട വി​ധം പ​രി​ശോ​ധി​ക്കുവാ​നും തു​ട​ർ ചി​കി​ത്സ​ ന​ട​ത്തുവാനും തയാറായതെന്നും പ​റ​യു​ന്നു. ചി​കി​ത്സ വൈ​കി​യി​ല്ലെ​ന്നും, സ്കാ​നിം​ഗ് റി​പ്പോ​ർ​ട്ട് ല​ഭി​ക്കു​വാ​നു​ണ്ടാ​യ താ​മ​സ​മാ​ണു കാ​ര​ണ​മെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts