ചവിട്ടിക്കൂട്ടിയ കടലാസുപൊതി എടുത്തു നോക്കിയ സുരക്ഷാ ജീവനക്കാരി ഞെട്ടി! കോട്ടയം മെഡിക്കൽ കോളജിൽ സ്വർണാഭരണം കളഞ്ഞുകിട്ടുന്നത് നിത്യസംഭവമാകുന്നതിന് പിന്നിലെ കാരണം ഇതാണ്

‘ഗാ​ന്ധി​ന​ഗ​ർ: സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ അ​ട​ങ്ങി​യ ക​ട​ലാ​സ് പൊ​തി ച​വി​ട്ടി ആ​ളു​ക​ൾ ക​ട​ന്നു പോ​യി. ആ​ളു​ക​ൾ ച​വി​ട്ടി മെ​തി​ച്ച ക​ട​ലാ​സ് പൊ​തി വെ​റു​തെ എ​ടു​ത്തു നോ​ക്കി​യ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രി ഞെ​ട്ടി. പൊ​തി​യി​ൽ സ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ.
കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നാ​ണ് വീ​ണ്ടും ആ​ഭ​ര​ണം ക​ള​ഞ്ഞു കി​ട്ടി​യ സം​ഭ​വം റി​പ്പോ​ർ​ട്ടു ചെ​യ്യു​ന്ന​ത്. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ സെ​ക്യൂ​രി​റ്റി ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന കൊ​ല്ലം സ്വ​ദേ​ശി​നി എം.​ഒ.​ഷെ​റി​നാ​ണ് ആ​ഭ​ര​ണം ക​ള​ഞ്ഞു​കി​ട്ടി​യ​ത്. ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി ഷെ​മി​യു​ടെ ആ​ഭ​ര​ണ​ങ്ങ​ളാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്.

ഇ​ന്ന​ലെ രാ​ത്രി ഒ​ര​പ​ക​ട​ത്തി​ൽ​പ്പെ​ട്ടാ​ണ് ഷെ​മി​യെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. എ​ക്സ​റേ​യും മ​റ്റു പ​ല പ​രി​ശോ​ധ​ന​ക​ളും ന​ട​ത്തു​ന്ന​തി​നാ​യി സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ അ​ഴി​ച്ച് ഭ​ർ​ത്താ​വ് സു​നി​ലി​ന്‍റെ കൈ​വ​ശം ന​ൽ​കി. തി​ര​ക്കി​നി​ട​യി​ൽ സു​നി​ലി​ന്‍റെ കൈ​വ​ശ​ത്തു നി​ന്നും സ്വ​ർ​ണാ​ഭ​ര​ണ​മ​ട​ങ്ങി​യ പൊ​തി ന​ഷ്ട​പ്പെ​ട്ടു. രോ​ഗി​ക​ളും കൂ​ടെ​യെ​ത്തി​യ​വ​രും ഈ ​ക​ട​ലാ​സ് പൊ​തി ച​വി​ട്ടി​പ്പോ​യെ​ങ്കി​ലും ആ​രും ശ്ര​ദ്ധി​ച്ചി​ല്ല.

സം​ശ​യം തോ​ന്നി​യ സെ​ക്യൂ​രി​റ്റി ഷെ​റി​ൻ ക​ട​ലാ​സ് പൊ​തി​യെ​ടു​ത്ത് നോ​ക്കി​യ​പ്പോ​ഴാ​ണ് സ്വ​ർ​ണാ​ഭ​ര​ണ​മാ​ണെ​ന്ന് മ​ന​സി​ലാ​യ​ത്. തു​ട​ർ​ന്ന് ഇ​ന്നു രാ​വി​ലെ ഉ​ട​മ​യെ ക​ണ്ടെ​ത്തി പി.​ആ​ർ.​ഒ.​തോ​മ​സ് പി.​എ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ആ​ഭ​ര​ണ​ങ്ങ​ൾ ഏ​ല്പി​ച്ചു

ര​ണ്ടു മാ​സ​ത്തി​നി​ടെ നാ​ലു ത​വ​ണ​യാ​ണ് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ വി​ല പി​ടി​പ്പു​ള്ള സ്വാ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും രൂ​പ​യും ആ​ശു​പ​ത്രി​യി​ൽ ക​ള​ഞ്ഞു​കി​ട്ടി​യ​ത്. ഇ​വ​യെ​ല്ലാം ഉ​ട​മ​സ്ഥ​ന് കൈ​മാ​റു​ക​യും ചെ​യ്തി​ട്ടു​ണ്ട്. രോ​ഗി​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ ആ​ശ​ങ്ക ഉ​ണ്ടാ​കു​ന്പോ​ഴു​ള്ള അ​ശ്ര​ദ്ധ​യാ​ണ് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ന​ഷ്ട​പ്പെ​ടു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്ന​ത്.

Related posts