സിസിടിവി ചതിച്ചു! കോട്ടയം കല്ലറയില്‍ നിന്നും ഹിമാലയം കാണാന്‍ പോയ വിദ്യാര്‍ഥികളെ മുംബൈയില്‍ വച്ച് പിടികൂടി; കുട്ടികളെ വീണ്ടുകിട്ടിയ ആശ്വാസത്തില്‍ വീട്ടുകാര്‍

ഏ​​റ്റു​​മാ​​നൂ​​ർ: ഒ​​ളി​​ച്ചോ​​ടി​​യ വി​​ദ്യാ​​ർ​​ഥി​​ക​​ൾ പോ​​ലീ​​സും ആ​​ർ​​പി​​എ​​ഫും ചേ​​ർ​​ന്നൊ​​രു​​ക്കി​​യ വ​​ല​​യി​​ൽ കു​​രു​​ങ്ങി. ക​​ഴി​​ഞ്ഞ ദി​​വ​​സം കാ​​ണാ​​താ​​യ നീ​​ണ്ടൂ​​ർ ഗ​​വ​​ണ്‍​മെ​​ന്‍റ് സ്കൂ​​ളി​​ലെ പ്ല​​സ് വ​​ണ്‍ വി​​ദ്യാ​​ർ​​ഥി​​ക​​ളെ മും​​ബൈ​​യി​​ൽ ആ​​ർ​​പി​​എ​​ഫ് പി​​ടി​​കൂ​​ടി.

നീ​​ണ്ടൂ​​ർ, ക​​ല്ല​​റ സ്വ​​ദേ​​ശി​​ക​​ളാ​​യ പ്രാ​​യ​​പൂ​​ർ​​ത്തി​​യാ​​കാ​​ത്ത ര​​ണ്ട് വി​​ദ്യാ​​ർ​​ഥി​​ക​​ളെ​​യാ​​ണ് ക​​ഴി​​ഞ്ഞ ദി​​വ​​സം കാ​​ണാ​​താ​​യ​​ത്. കു​​ട്ടി​​ക​​ളെ കാ​​ണു​​ന്നി​​ല്ലെ​​ന്ന പ​​രാ​​തി ല​​ഭി​​ച്ച​​തി​​നെ തു​​ട​​ർ​​ന്ന് പോ​​ലീ​​സ് ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ കു​​ട്ടി​​ക​​ൾ ഹി​​മാ​​ല​​യ​​ത്തി​​ലേ​​ക്ക് യാ​​ത്ര ചെ​​യ്യ​​ണ​​മെ​​ന്ന് പ​​റ​​ഞ്ഞി​​രു​​ന്ന​​താ​​യ​​റി​​ഞ്ഞു.

ഇ​​തേ​​ത്തുട​​ർ​​ന്ന് ഏ​​റ്റു​​മാ​​നൂ​​ർ സി​​ഐ എ.​​ജെ. തോ​​മ​​സി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ പോ​​ലീ​​സ് കു​​ട്ടി​​ക​​ളു​​ടെ ഫോ​​ട്ടോ സ​​ഹി​​തം ആ​​ർ​​പി​​എ​​ഫി​​നും പോ​​ലീ​​സി​​നും വി​​വ​​രം വാ​​ട്സാ​​പ് ഗ്രൂ​​പ്പി​​ലൂ​​ടെ കൈ​​മാ​​റി.

ജ​​യ​​ന്തി ജ​​ന​​ത എ​​ക്സ്പ്ര​​സ് എ​​ത്തി​​യ സ​​മ​​യം കു​​ട്ടി​​ക​​ൾ കോ​​ട്ട​​യം റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​നി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്നു എ​​ന്ന് സി​​സി​​ടി​​വി ദൃ​​ശ്യ​​ങ്ങ​​ളി​​ൽനി​​ന്നു വ്യ​​ക്ത​​മാ​​യ​​തോ​​ടെ ആ​​ർ​​പി​​എ​​ഫി​​ന് വി​​വ​​രം കൈ​​മാ​​റി. ജ​​യ​​ന്തി ജ​​ന​​ത മും​​ബൈ​​യി​​ൽ എ​​ത്തി​​യ​​പ്പോ​​ൾ കു​​ട്ടി​​ക​​ൾ നേ​​രേ പോ​​ലീ​​സി​​ന്‍റെ മു​​ന്പി​​ലാ​​ണ് ചെ​​ന്നു​​പെ​​ട്ട​​ത്.

കു​​ട്ടി​​ക​​ളി​​ൽ ഒ​​രാ​​ളു​​ടെ കൈ​​വ​​ശം സ്വ​​കാ​​ര്യ സ​​ന്പാ​​ദ്യ​​മാ​​യി 3000 രൂ​​പ ഉ​​ണ്ടാ​​യി​​രു​​ന്നു. ഇ​​തി​​നൊ​​പ്പം വീ​​ട്ടി​​ൽനി​​ന്നും 2000 രൂ​​പ കൂ​​ടി മോ​​ഷ്ടി​​ച്ചു. ര​​ണ്ടാ​​മ​​ത്തെ​​യാ​​ളു​​ടെ കൈ​​യി​​ൽ പ​​ണ​​മൊ​​ന്നും ഉ​​ണ്ടാ​​യി​​രു​​ന്നി​​ല്ല. പോ​​ലീ​​സി​​ന്‍റെ​​യും റെ​​യി​​ൽ​​വേ പ്രൊ​​ട്ട​​ക്ഷ​​ൻ ഫോ​​ഴ്സി​​ന്‍റെ​​യും ജാ​​ഗ്ര​​ത​​യി​​ൽ കു​​ട്ടി​​ക​​ളെ വീ​​ണ്ടുകി​​ട്ടി​​യ ആ​​ശ്വാ​​സ​​ത്തി​​ലാ​​ണ് എ​​ല്ലാ​​വ​​രും.

Related posts