കോട്ടയത്ത് അതീവജാഗ്രത! പരിശോധനകളും നിയന്ത്രണങ്ങളും കടുപ്പിച്ച് പോലീസ്; ഹോട്ട് സ്പോട്ടുകളിൽ മെഡി.ഷോപ്പുകൾ ഒഴികെയുള്ള കടകൾ തുറന്നില്ല

കോ​ട്ട​യം: റെ​ഡ് സോ​ണാ​യ കോ​ട്ട​യം ജി​ല്ല​യി​ൽ അ​തീ​വ ജാ​ഗ്ര​ത. ഹോ​ട്ട് സ്പോ​ട്ടു​ക​ളി​ൽ പ​രി​ശോ​ധ​ന​ക​ളും നി​യ​ന്ത്ര​ങ്ങ​ളും കൂ​ടു​ത​ൽ ക​ടു​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് പോ​ലീ​സ്.

ഇ​ന്ന​ലെ ജി​ല്ല​യി​ൽ പു​തി​യ കോ​വി​ഡ് രോ​ഗി​ക​ളി​ല്ലെ​ങ്കി​ലും നിരവധിപേരെ പേ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.

ഹോ​ട്ട് സ്പോ​ട്ട് മേ​ഖ​ല​ക​ളി​ൽ നി​ന്ന് ആ​രെ​യും പു​റ​ത്തേ​ക്കോ അ​ക​ത്തേ​ക്കോ പ്ര​വേ​ശി​പ്പി​ക്കു​ക​യി​ല്ല. റോ​ഡു​ക​ളി​ലെ​ങ്ങും പോ​ലീ​സ് ക​ർ​ശ​ന പ​രി​ശോ​ധ​ന​യാ​ണ് ന​ട​ത്തു​ന്ന​ത്.

ഇ​തോ​ടൊ​പ്പം കോ​ട്ട​യം ജി​ല്ല​യു​ടെ അ​തി​ർ​ത്തി​ക​ളി​ലും പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ആ​വ​ശ്യ സ​ർ​വീ​സു​ക​ളെ​യും പാ​സ് ഉ​ള്ള​വ​രെ​യും മാ​ത്ര​മാ​ണ് ജി​ല്ലാ അ​തി​ർ​ത്തി ക​ട​ത്തി​വി​ടു​ന്ന​ത്.

കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന മേ​ഖ​ല​ക​ളി​ലെ ആ​ളു​ക​ൾ ഒ​രു കാ​ര​ണ​വ​ശാ​ലും വീ​ടി​നു പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നാ​ണ് അ​ധി​കൃ​ത​ർ മുന്ന​റി​യി​പ്പ് ന​ല്കി​യി​രി​ക്കു​ന്ന​ത്.

ഹോ​ട്ട്സ്പോ​ട്ടു​ക​ൾ അ​ല്ലാ​ത്ത മേ​ഖ​ല​ക​ളി​ൽ അ​വ​ശ്യ വ​സ്ക്ക​ൾ വി​ല്പ​ന ന​ട​ത്തു​ന്ന ക​ട​ക​ൾ തു​റ​ന്നി​ട്ടു​ണ്ട്. ഇ​വി​ട​ങ്ങ​ളിലും അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്കു മാ​ത്ര​മേ ആ​ളു​ക​ൾ പു​റ​ത്തി​റ​ങ്ങാ​വു​വെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.

ഹോ​ട്ട്സ് പോ​ട്ടു​ക​ളാ​യ അ​യ​ർ​ക്കു​ന്ന​വും മ​ണ​ർ​കാ​ടും ക​ർ​ശ​ന​നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. അ​യ​ർ​ക്കു​ന്നം പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടാം വാ​ർ​ഡ് ഭാ​ഗ​ത്തേ​ക്കു​ള്ള വ​ഴി​ക​ൾ പോ​ലീ​സ് അ​ട​ച്ചു.

ക​രു​നാ​ട്ട് ക​വ​ല കു​രി​ശു​പ​ള്ളി റോ​ഡ് ഭാ​ഗം വ​ഴി​ക​ൾ പോ​ലീ​സ് അ​ട​ച്ചു. മ​രു​ന്നു​ക​ൾ അ​വ​ശ്യ വ​സ്തു​ക്ക​ൾ ഭ​ക്ഷ​ണ സാ​മ​ഗ്രി​ക​ൾ ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് വാ​ർ​ഡി​ലെ വോ​ള​ന്‍റി​യ​ർ മു​ഖേ​ന എ​ത്തി​ക്കും.

ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ലേ​ക്കു മാ​റ്റി​യ​വ​രു​മാ​യി സം​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​രെ​യാ​ണ് ഇ​ന്ന​ലെ പ​രി​ശോ​ധ​ന​ക്കു വി​ധേ​യ​മാ​ക്കി​യ​ത്.

ഇ​വ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം ഇ​ന്നും നാ​ളെ​യു​മാ​യി ല​ഭി​ക്കും. ആ​രോ​ഗ്യ​വ​കു​പ്പ് നി​ശ്ച​യി​ച്ചി​ട്ടു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​നു​സ​രി​ച്ച് ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് ഇ​ന്ന​ലെ നി​ര​വ​ധി പേ​രെ​യാ​ണു പ​രി​ശോ​ധി​ച്ച് സ്ര​വ​ങ്ങ​ൾ വൈ​റോ​ള​ജി ലാ​ബി​ലേ​ക്ക് അ​യ​ച്ച​ത്.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ സം​ശ​യി​ക്ക​പ്പെ​ട്ട​വ​ർ, കോ​വി​ഡ് ബാ​ധി​ച്ച​വ​രു​മാ​യി സ​ന്പ​ർ​ക്ക​മു​ണ്ടാ​യ​വ​ർ, അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ സ്ര​വ​ങ്ങ​ളാ​ണ് ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്.

പാ​ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ഇ​ന്ന​ലെ 30 പേ​രു​ടെ സ്ര​വ​മാ​ണു പ​രി​ശോ​ധ​ന​യ്ക്കെ​ടു​ത്ത​ത്. ജി​ല്ല​യി​ൽ ഇ​ന്ന​ലെ 149 പേ​രു​ടെ സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ 19 പേ​രെയാണ് നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി പ​രി​ശോ​ധ​നാ​ഫ​ല​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്ന​ത്.

പാ​ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തി​നെ തു​ട​ർ​ന്നു കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട കെഎ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ര​നാ​യ പാ​ലാ സ്വ​ദേ​ശി​യു​ടെ സ്ര​വ​വും പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചി​ട്ടു​ണ്ട്.

മേ​ലു​കാ​വ് സ്വ​ദേ​ശി​യെ​യും കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി​നി​യെയും കോ​ട്ട​യം ന​ഗ​ര​ത്തി​ൽ​നി​ന്നുര​ണ്ടു​പേ​രെ​യും മീ​ന​ടം, വി​ജ​യ​പു​രം പ​ഞ്ചാ​യ​ത്തി​ൽ​നി​ന്ന് ഓ​രോ​രു​ത്ത​രെ​യും ഇ​ന്ന​ലെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ കൊ​റോ​ണ നി​രീ​ഷ​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

പാ​ലാ സ്വ​ദേ​ശി​നി​യു​ടെ ഭ​ർ​ത്താ​വ് (71), സം​ക്രാ​ന്തി​യി​ൽ താ​മ​സി​ച്ച 29കാ​ര​നാ​യ അ​തി​ഥി തൊ​ഴി​ലാ​ളി, ട​യ​ർ ക​ന്പ​നി​യു​ടെ കു​മ​ര​കം സെ​ന്‍റ​റി​ലെ ജീ​വ​ന​ക്കാ​ര(37)​ൻ, കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി​നി (56) എ​ന്നി​വ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള മ​റ്റു​ള്ള​വ​ർ. കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ൽ പോ​സി​റ്റീ​വാ​യി ചി​കി​ത്സി​ൽ ക​ഴി​യു​ന്ന 18 പേ​രു​ടേ​യും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രു​ടേ​യും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നു ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

സ്രവ പ​രി​ശോ​ധ​ന വ്യാ​പ​ക​മാ​ക്കി

കോ​ട്ട​യം: ജി​ല്ല​യി​ലെ സ്ര​വ പ​രി​ശോ​ധ​ന വ്യാ​പ​ക​മാ​ക്കി. നി​ല​വി​ലു​ള്ള നാ​ലു സ്ര​വ സാം​പി​ൾ പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ൾ​ക്കു പു​റ​മെ ആ​റു മൊ​ബൈ​ൽ സാം​പി​ൾ ശേ​ഖ​ര​ണ യൂ​ണി​റ്റു​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

രോ​ഗം സ്ഥീ​രി​ക​രി​ച്ച​വ​രു​ടെ സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ള്ള​വ​ർ, രോ​ഗ ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ർ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, ഗ​ർ​ഭി​ണി​ക​ൾ, വ​യോ​ജ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​രു​ടെ സാം​പി​ൾ പ​രി​ശോ​ധ​ന​യ്ക്കാ​ണ് മു​ൻ​ഗ​ണ​ന ന​ല്കു​ന്ന​ത്.

ഹോ​ട്ട് സ്പോ​ട്ടു​ക​ൾ

കോ​ട്ട​യം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ ര​ണ്ടു ഹോ​ട്ട് സ്പോ​ട്ടു​ക​ൾ കൂ​ടി പ്ര​ഖ്യാ​പി​ച്ചു. ച​ങ്ങ​നാ​ശേ​രി ന​ഗ​ര​സ​ഭ​യു​ടെ 33-ാം വാ​ർ​ഡും മേ​ലു​കാ​വ് പ​ഞ്ചാ​യ​ത്തു​മാ​ണ് ഹോ​ട്ട് സ്പോ​ട്ടു​ക​ളാ​യ​ത്.

ഇ​തോ​ടെ ജി​ല്ല​യി​ൽ വി​ജ​യ​പു​രം, മ​ണ​ർ​കാ​ട്, അ​യ​ർ​ക്കു​ന്നം, പ​ന​ച്ചി​ക്കാ​ട്, അ​യ്മ​നം, വെ​ള്ളൂ​ർ, ത​ല​യോ​ല​പ്പ​റ​ന്പ്, പ​ഞ്ചാ​യ​ത്തു​ക​ൾ, കോ​ട്ട​യം മു​നി​സി​പ്പാ​ലി​റ്റി​യി​ലെ 2, 16, 18, 20, 29, 36, 37 വാ​ർ​ഡു​ക​ളു​മാ​ണ് ഹോ​ട്ട്സ്പോ​ട്ടു​ക​ളാ​യി പു​ന​ർ​നി​ർ​ണ​യി​ച്ച​ത്.

Related posts

Leave a Comment