അ​സു​ഖ​മാ​ണെ​ന്ന് പ​റ​ഞ്ഞ് അ​വ​ധി എ​ടു​ത്തു; വി​മാ​ന​ത്തി​ൽ ക​യ​റി​യ​പ്പോ​ൾ ബോ​സ് അ​വി​ടെ ഇ​രി​ക്കു​ന്നു

ക​ള്ളം പ​റ​ഞ്ഞ് ജോ​ലി​സ്ഥ​ല​ത്ത് അ​വ​ധി എ​ടു​ക്കാ​ത്ത​വ​ർ ചു​രു​ക്ക​മാ​യി​രി​ക്കും. എ​ന്നാ​ൽ അ​ങ്ങ​നെ ക​ള്ളം പ​റ​ഞ്ഞ്, അ​വ​ധി​യു​മെ​ടു​ത്ത് ക​റ​ങ്ങി ന​ട​ക്കു​ന്ന​തി​നി​ടെ ബോ​സി​ന്‍റെ മു​ന്നി​ൽ ചെ​ന്നു​പെ​ട്ടാ​ലോ. എ​ന്താ​യി​രി​ക്കും അ​സ്ഥ? അ​ത്ത​ര​മൊ​രു അ​നു​ഭ​വം പ​ങ്കു​വെ​ച്ചി​രി​ക്കു​ക​യാ​ണ് ഓ​സ്ട്രേ​ലി​യ​ൻ സ്വ​ദേ​ശി​യാ​യ ലൈ​ല സോ​റ​സ്.

സു​ഖ​മി​ല്ലെ​ന്നു പ​റ​ഞ്ഞ് അ​വ​ധി​യെ​ടു​ത്ത ലൈ​ല വി​മാ​ന​ത്തി​ൽ വെ​ച്ചാ​ണ് ത​ന്‍റെ ബോ​സി​നെ ക​ണ്ട​ത്. ഇ​തി​ന്‍റെ വീ​ഡി​യോ​യും ലൈ​ല ചി​ത്രീ​ക​രി​ച്ചി​ട്ടു​ണ്ട്. തു​ട​ർ​ന്ന് ടി​ക് ടോ​ക്കി​ൽ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ നി​മി​ഷ​നേ​രം കൊ​ണ്ടാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​ത്. ഇ​തി​ന​കം 11 മി​ല്യനി​ല​ധി​കം ആ​ളു​ക​ൾ വീ​ഡി​യോ ക​ണ്ടു.

“സു​ഖ​മി​ല്ലെ​ന്നു ക​ള്ളം പ​റ​ഞ്ഞ് അ​വ​ധി​യെ​ടു​ത്തു. പി​ന്നാ​ലെ, ഞാ​ൻ യാ​ത്ര ചെ​യ്ത അ​തേ വി​മാ​ന​ത്തി​ൽ വെ​ച്ച് എ​ന്‍റെ ബോ​സി​നെ ക​ണ്ടു”, എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് വീ​ഡി​യോ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. ഫ്ലൈ​റ്റി​ൽ നി​ന്ന് യാ​ത്ര​ക്കാ​ർ പു​റ​ത്തി​റ​ങ്ങു​ന്ന​തും ഇ​ത് ത​ന്‍റെ ബോ​സ് ആ​ണെ​ന്നു പ​റ​ഞ്ഞ് ലൈ​ല ഒ​രാ​ളെ സൂം ​ഇ​ൻ ചെ​യ്യു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാ​വു​ന്ന​താ​ണ്.

പി​ന്നീ​ട് കാ​മ​റ ലൈ​ല​ക്കു നേ​രെ ത​ന്നെ പാ​ൻ ചെ​യ്ത് എ​ത്തു​ക​യാ​ണ്. മാ​നേ​ജ​ർ​ക്ക് ത​ന്നെ ക​ണ്ടാ​ൽ മ​ന​സി​ലാ​കാ​തി​രി​ക്കാ​ൻ മാ​സ്കും സ​ൺ​ഗ്ലാ​സും തൊ​പ്പി​യും ധ​രി​ച്ചാ​ണ് ലൈ​ല ന​ട​ക്കു​ന്ന​ത്. എ​ന്നാ​ൽ ബോ​സ്, ലൈ​ല​യെ തി​രി​ത്ത​റി​ഞ്ഞോ ഇ​ല്ല​യോ, ക​ള്ള​ത്ത​രം പൊ​ളി​ഞ്ഞോ എ​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള കാ​ര്യ​ങ്ങ​ളൊ​ന്നും ലൈ​ല പ​ങ്കു​വെ​ച്ചി​ട്ടി​ല്ല.

Related posts

Leave a Comment