കോ​ഴി​ഫാ​മി​ൽ സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ അ​ഴി​ഞ്ഞാ​ട്ടം; 200 ഓ​ളം നാ​ട​ൻകോ​ഴി​ക​ളെ കൊ​ന്നു

പു​തു​ക്കാ​ട് : വ​ര​ന്ത​ര​പ്പി​ള്ളി കു​ന്ന​ത്തു​പ്പാ​ട​ത്ത് കോ​ഴി​ഫാ​മി​ൽ സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ അ​ഴി​ഞ്ഞാ​ട്ടം. 200 ഓ​ളം നാ​ട​ൻ കോ​ഴി​ക​ളെ ത​ല്ലി​ക്കൊ​ന്നു. വ​ര​ന്ത​ര​പ്പി​ള്ളി വ​ട​ക്കു​മു​റി കൊ​ള​ത്താ​പ്പി​ള്ളി സു​രേ​ഷി​ന്‍റെ ഫാ​മി​ലെ കോ​ഴി​ക​ളെ​യാ​ണ് ഒ​ന്ന​ട​ങ്കം കൊ​ന്ന​ത്. ഫാ​മി​നു​ള്ളി​ലും പു​റ​ത്തു​മാ​യാ​ണ് കോ​ഴി​ക​ളെ ച​ത്ത നി​ല​യി​ൽ ക​ണ്ട​ത്.

ഇന്നലെ ഉ​ച്ച​തി​രി​ഞ്ഞ് കോ​ഴി​ക​ൾ​ക്ക് തീ​റ്റ കൊ​ടു​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് കോ​ഴി​ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്തു​കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. നാ​ട​ൻ​കോ​ഴി, ക​രി​ങ്കോ​ഴി ഇ​ന​ങ്ങ​ളി​ൽ​പ്പെ​ട്ട 500 ഓ​ളം കോ​ഴി​ക​ളാ​ണ് ഫാ​മി​ലു​ണ്ടാ​യി​രു​ന്ന​ത്.

ഭൂ​രി​ഭാ​ഗം നാ​ട​ൻ കോ​ഴി​ക​ളേ​യും കൊ​ന്നി​ട്ട​ശേ​ഷം ബാ​ക്കി​യു​ള്ള​വ​യെ​യും ക​രി​ങ്കോ​ഴി​ക​ളേ​യും കൂ​ടു​തു​റ​ന്ന് വി​ട്ട​യ​ച്ചു. ര​ണ്ട് കി​ലോ​ഗ്രാം വീ​തം തൂ​ക്ക​മു​ള്ള കോ​ഴി​ക​ളെ​യാ​ണ് കൊ​ന്ന​ത്. ഒ​രു ല​ക്ഷ​ത്തി​ലേ​റെ രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. ഫാം ​ന​ട​ത്തി​പ്പു​ക്കാ​രു​ടെ പ​രാ​തി​യി​ൽ വ​ര​ന്ത​ര​പ്പി​ള്ളി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts