കാ​ര്‍ വാ​ട​ക​യു​ടെ പേ​രി​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍റെ “ധൂ​ര്‍​ത്ത്’; എ​ട്ട് വ​ര്‍​ഷ​ത്തേ​ക്കു​ള്ള വാ​ട​ക 27 ല​ക്ഷം; ഇ​ല​ക്‌ട്രിക് കാ​റി​ന്‍റെ ആ​കെ വി​ല 16 ല​ക്ഷം

 

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​തി​നി​ടെ കോ​ര്‍​പ​റേ​ഷ​ന്‍റെ ധൂ​ര്‍​ത്ത്.

സാ​മ്പ​ത്തി​ക രം​ഗം ത​ക​രാ​തെ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഏ​റെ പാ​ടു​പെ​ടു​ന്ന​തി​നി​ടെ​യാ​ണ് കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍ കാ​ര്‍ വാ​ട​ക​യു​ടെ പേ​രി​ല്‍ ല​ക്ഷ​ങ്ങ​ള്‍ പാ​ഴാ​ക്കു​ന്ന​ത്.

യ​ഥാ​ര്‍​ഥ വി​ല​യേ​ക്കാ​ള്‍ 11 ല​ക്ഷം രൂ​പ അ​ധി​കം ചെ​ല​വി​ല്‍ കാ​ര്‍ വാ​ട​ക​ക്കെ​ടു​ക്കാ​നാ​ണ് നീ​ക്കം ന​ട​ക്കു​ന്ന​ത്. ഇ​ന്ന് കോ​ര്‍​പ​റേ​ഷ​ന്‍ കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ ഇ​ത് സം​ബ​ന്ധി​ച്ച് അ​ന്തി​മ​തീ​രു​മാ​ന​മെ​ടു​ക്കും.

കോ​ര്‍​പ​റേ​ഷ​ന്‍റെ കു​ടും​ബ​ശ്രീ​യു​ടെ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി അ​ന​ര്‍​ട്ട് വ​ഴി ടാ​റ്റ നെ​ക്‌​സോ​ണ്‍ ഇ​ല​ക്‌​ട്രോ​ണി​ക് കാ​ര്‍ വാ​ട​കയ്​ക്കെ​ടു​ക്കാ​നാ​ണ് തീ​രു​മാ​നം. കാ​ര്‍ വാ​ട​ക​യ്ക്കെ​ടു​ക്കു​ന്ന​തി​ന് അ​ന​ര്‍​ട്ട് വ്യ​വ​സ്ഥ​ക​ളും നി​ബ​ന്ധ​ന​ക​ളും ന​ല്‍​കി​യി​ട്ടു​ണ്ട്.

ഇ​ത് അം​ഗീ​ക​രി​ക്കു​ന്ന​തി​നും ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി മു​മ്പാ​കെ സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി ശി​പാ​ര്‍​ശ ഇ​ന്ന​ത്തെ കൗ​ണ്‍​സി​ല്‍ മു​മ്പാ​കെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

അ​ന​ര്‍​ട്ടി​ന്‍റെ വ്യ​വ​സ്ഥ പ്ര​കാ​രം വാ​ഹ​ന​ത്തി​ന്‍റെ മാ​സ​വാ​ട​ക 27,540 ആ​ണ്. അ​ഞ്ച് ശ​ത​മാ​നം ജി​എ​സ്ടി​ക്ക് പു​റ​മേ​യാ​ണി​ത്. ഒ​രു മാ​സ​ത്തെ വാ​ട​ക മു​ന്‍​കൂ​ര്‍ അ​ട​യ്ക്ക​ണ​മെ​ന്നും ക​രാ​ര്‍ കാ​ലാ​വ​ധി ക​രാ​ര്‍ ഒ​പ്പു​വ​യ്ക്കു​ന്ന​ത് മു​ത​ല്‍ എ​ട്ടു​വ​ര്‍​ഷം വ​രെ​യാ​ണ്.

അ​താ​യ​ത് എ​ട്ട് വ​ര്‍​ഷ​ത്തേ​ക്കു​ള്ള വാ​ട​ക 27,76,032 രൂ​പ​യാ​ണ്. വാ​ട​ക​യി​ല്‍ അ​ഞ്ച് ശ​ത​മാ​നം വാ​ര്‍​ഷി​ക വ​ര്‍​ധ​ന​വും ഉ​ണ്ടാ​വും.

വാ​ഹ​ന​ത്തി​ന്‍റെ ബാ​റ്റ​റി ചാ​ര്‍​ജിം​ഗി​ന് സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ചെ​ല​വ് 15,000 രൂ​പ കു​ടും​ബ​ശ്രീ വ​ഹി​ക്ക​ണം. കൂ​ടാ​തെ വാ​ഹ​ന​ത്തി​ന്‍റെ മ​റ്റു ചെ​ല​വു​ക​ളും ആ​ക​സ്മി​ക ചെ​ല​വു​ക​ളും ഗു​ണ​ഭോ​ക്താ​വ് വ​ഹി​ക്ക​ണം.

എ​ട്ട് വ​ര്‍​ഷ​ത്തി​ന് ശേ​ഷം കാ​ര്‍ തി​രി​ച്ച് കൊ​ടു​ക്കു​ക​യും വേ​ണം.അ​തേ​സ​മ​യം കാ​റി​ന്‍റെ കോ​ഴി​ക്കോ​ട്ടെ ഷോ​റൂം വി​ല ആ​കെ വി​ല 16,08,084 രൂ​പ​യാ​ണ്. എ​ട്ട് വ​ര്‍​ഷ​ത്തേ​ക്ക് കാ​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് വ​ഴി കോ​ര്‍​പ​റേ​ഷ​ന് 11 ല​ക്ഷം രൂ​പ​യോ​ളം ന​ഷ്ട​മാ​യി വ​രും.

അ​തേ​സ​മ​യം കാ​ര്‍ മാ​സ​ത​വ​ണ അ​ടി​സ്ഥാ​ന​ത്തി​ല്‍ വാ​ങ്ങി​യാ​ല്‍ പോ​ലും പ​ലി​ശ ഇ​ന​ത്തി​ല്‍ പ​ര​മാ​വ​ധി ര​ണ്ട് ല​ക്ഷം രൂ​പ അ​ധി​കം ന​ല്‍​കി​യാ​ല്‍ മ​തി​യെ​ന്നും ഇ​ത്ര​യും ന​ഷ്ട​മു​ണ്ടാ​വി​ല്ലെ​ന്നു​മാ​ണ് പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ പ​റ​യു​ന്ന​ത്.

ഇ​ല​ക്‌ട്രിക് വാ​ഹ​ന​ങ്ങ​ള്‍ അ​ന​ര്‍​ട്ട് വ​ഴി​യേ വാ​ട​കയ്​ക്കെ​ടു​ക്കാ​വൂ എ​ന്ന് സ​ര്‍​ക്കാ​റി​ന്‍റെ ഉ​ത്ത​ര​വു​ണ്ടെ​ന്നും ഇ​തി​ന് പി​ന്നി​ല്‍ അ​ഴി​മ​തി​ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ പ​റ​ഞ്ഞു.

 

Related posts

Leave a Comment