അ​തി​ജീ​വി​ത​യ്ക്ക് ഒ​പ്പം നി​ന്ന​ ന​ഴ്‌​സിം​ഗ് ഓ​ഫീ​സ​ര്‍​ക്കു ഭ​ര​ണ​ക​ക്ഷി അ​നു​കൂ​ല സം​ഘ​ട​നാ നേ​താ​വിന്‍റെ ഭീ​ഷ​ണി; അ​ഞ്ചം​ഗ സ​മി​തി റി​പ്പോ​ര്‍​ട്ട് ന​ല്‍​കി


കോ​ഴി​ക്കോ​ട്: അ​തി​ജീ​വി​ത​യ്ക്ക് ഒ​പ്പം നി​ന്ന​തി​നു ഭീ​ഷ​ണി​ക്കു വി​ധേ​യ​യാ​യ സീ​നി​യ​ര്‍ ന​ഴ്‌​സിം​ഗ് ഓ​ഫീ​സ​ര്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ലി​ന്‍റെ തീ​രു​മാ​നം ഇ​ന്നു​ണ്ടാ​കും.

എ​ന്‍​ജി​ഒ യൂ​ണി​യ​ന്‍ നേ​താ​വ് സീ​നി​യ​ര്‍ ന​ഴ്‌​സിം​ഗ് ഓ​ഫീ​സ​റെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ലാ​ണു ന​ട​പ​ടി പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ​

സം​ഭ​വം അ​ന്വേ​ഷി​ച്ച മെ​ഡി​സി​ന്‍ വി​ഭാ​ഗം മേ​ധാ​വി ഡോ. ​പി.​ ജ​യേ​ഷ്‌​കു​മാ​ര്‍ അ​ധ്യ​ക്ഷ​നാ​യ സ​മ​തി ഇ​ന്ന​ലെ അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി പ്രി​ന്‍​സി​പ്പ​ലി​ന് റി​പ്പോ​ര്‍​ട്ട് കൈ​മാ​റി​യി​ട്ടു​ണ്ട്.

പ​രാ​തി​ക്കാ​രി​യി​ല്‍​നി​ന്നും അ​വ​ര്‍​ക്ക് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ചീ​ഫ് ന​ഴ്‌​സിം​ഗ് ഓ​ഫീ​സ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രി​ല്‍നി​ന്നും അ​ന്വേ​ഷ​ണ​സം​ഘം മൊ​ഴി എ​ടു​ത്തി​രു​ന്നു.

പ​രാ​തി​യി​ല്‍ ഉ​റ​ച്ചു​നി​ല്‍​ക്കു​ന്നു​വെ​ന്നും ന​ട​പ​ടി വേ​ണ​മെ​ന്നും സീ​നി​യ​ര്‍ ന​ഴ്‌​സിം​ഗ് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചി​ട്ടു​ണ്ട്.ഭ​ര​ണ​ക​ക്ഷി അ​നു​കൂ​ല സം​ഘ​ട​നാ നേ​താ​വ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി കാ​ണി​ച്ച് ഏ​താ​നും ദി​വ​സം മു​മ്പാ​ണ് സീ​നി​യ​ര്‍ ന​ഴ്‌​സിം​ഗ് ഓ​ഫീ​സ​ര്‍ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നു പ​രാ​തി ന​ല്‍​കി​യ​ത്.

സൂ​പ്ര​ണ്ട് ഇ​ത് പോ​ലീ​സി​നു കൈമാ​റാ​ന്‍ പ്രി​ന്‍​സി​പ്പ​ലി​നു കൊ​ടു​ത്തു. എ​ന്നാ​ല്‍, പ്രി​ന്‍​സി​പ്പ​ല്‍ അ​തു പോ​ലീ​സി​നു കൈ​മാ​റാ​തെ അ​ന്വേ​ഷ​ണ​ത്തി​ന് അ​ഞ്ചം​ഗ സ​മി​തി​യെ നി​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. വി​വാ​ദ​മാ​യ പീ​ഡ​ന​ക്കേ​സ് ആ​യ​തി​നാ​ലാ​ണ് അ​ന്വേ​ഷ​ണ സ​മി​തി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്.

പ​രാ​തി​ക്കാ​രി​യാ​യ ന​ഴ്‌​സിം​ഗ് ഓ​ഫീ​സ​റെ സ്വാ​ധീ​നി​ക്കാ​ന്‍ ശ്ര​മം ന​ട​ന്നി​രു​ന്നു​വെ​ങ്കി​ലും അ​വ​ര്‍ വ​ഴ​ങ്ങി​യി​ട്ടി​ല്ല.​ ന​ഴ്‌​സിം​ഗ് ഓ​ഫീ​സ​ര്‍ ത​ന്‍റെ പ​രാ​തി​യി​ല്‍ ഉ​റ​ച്ചു​നി​ല്‍​ക്കു​ക​യാ​യി​രു​ന്നു.

അ​തി​ജീ​വി​ത​യ്​ക്ക് ഒ​പ്പം നി​ന്നാ​ല്‍ സ​സ്‌​പെ​ന്‍​ഡ് ചെ​യ്യു​മെ​ന്നാ​യി​രു​ന്നു നേ​താ​വി​ന്‍റെ ഭീ​ഷ​ണി. പ​രാ​തി പോ​ലീ​സി​നു കൈ​മാ​റു​മോ അ​തോ നേ​താ​വി​നെ​തി​രേ താ​ക്കീ​തി​ല്‍ പ്ര​ശ്‌​നം അ​വ​സാ​നി​പ്പി​ക്കു​മോ എ​ന്നാ​ണ് എ​ല്ലാ​വ​രും ഉ​റ്റു​നോ​ക്കു​ന്ന​ത്.

അതേസമയം നേ​താ​വി​ന്‍റെ ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധം ശ​ക്തി​പ്പെ​ടു​ക​യാ​ണ്. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ന​ഴ്‌​സ​സ് കൂ​ട്ടാ​യ്മ ഇ​യാ​ള്‍​ക്കെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ന് ഉ​ച്ച​യ്ക്ക് പ്രി​ന്‍​സി​പ്പ​ല്‍ ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ച് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. കോ​ണ്‍​ഗ്ര​സ് േന​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന് രാ​ത്രി എ​ട്ടി​ന് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​തി​രോ​ധ ജ്വാ​ല​യും തീ​ര്‍​ക്കും.

 

Related posts

Leave a Comment