പാർട്ടിയെ വെട്ടിലാക്കുന്ന വാമൊഴികൾ; സു​രേ​ഷ് ഗോ​പി വ​രു​ന്പോ​ൾ മാ​ത്രം അ​ന​ക്കം വ​യ്ക്കു​ന്ന പാ​ർ​ട്ടി; ബിജെപിയെക്കുറിച്ച്  ജനപക്ഷ സംസാരം ഇങ്ങനെ

വി. ​ശ്രീ​കാ​ന്ത്

ശോ​ഭ സു​രേ​ന്ദ്ര​നും കെ.​ സു​രേ​ന്ദ്ര​നും ത​മ്മി​ൽ എ​ന്താ​ണ് പ്ര​ശ്നം… കെ.​ സു​രേ​ന്ദ്ര​ൻ അടുത്തിടെ സ്ത്രീ​ക​ളെ നി​ര​ന്ത​ര​മാ​യി വാ​ക്കു​ക​ൾ കൊ​ണ്ട് ആ​ക്ര​മി​ക്കു​ന്ന​തെ​ന്തി​ന്… ഈ ​ചോ​ദ്യ​ങ്ങ​ൾ സാ​ധാ​ര​ണ​ക്കാ​ർ​ക്കി​ട​യി​ൽ കി​ട​ന്ന് ക​റ​ങ്ങു​ക​യാ​ണ്.

അ​ക​ത്തെ ഉ​ള്ളുക​ളി​ക​ൾ പു​റ​ത്ത് നി​ൽ​ക്കു​ന്ന​വ​ർ​ക്ക് അ​റി​യ​ണ​മെ​ന്നി​ല്ല​ല്ലോ… എ​ങ്കി​ലും കേ​ര​ള​ത്തി​ൽ ബി​ജെ​പി എ​ന്തു​കൊ​ണ്ട് ക്ല​ച്ച് പി​ടി​ക്കു​ന്നി​ല്ലാ​യെ​ന്നു​ള്ള​തി​നു​ള്ള ഉ​ത്ത​രം ഈ ​ചോ​ദ്യ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്നെ​യി​രു​ന്ന് ഉ​ത്ത​രം പ​റ​യു​ന്നു​ണ്ട്.

ബി​ജെ​പി​യു​ടെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റെ​ന്ന നി​ല​യി​ൽ കെ.​ സു​രേ​ന്ദ്ര​ൻ ഇ​ത്തി​രി കൂ​ടി പ​ക്വ​ത പാ​ലി​ക്കേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചി​രി​ക്കു​ന്നു​വെ​ന്ന് സാ​ധ​ാര​ണ​ക്കാ​ർ​ക്ക് തോ​ന്നി​യാ​ൽ തെ​റ്റ് പ​റ​യാ​ൻ പ​റ്റി​ല്ല.

ഓ​രോ ഇ​ല​ക്ഷ​ൻ ക​ഴി​യു​ന്പോ​ഴും ബി​ജെ​പി​യു​ടെ വോ​ട്ട് ഷെ​യ​ർ കൂ​ടു​ന്നു​ണ്ടെ​ന്നു​ള്ള​ത് നേ​രുത​ന്നെ. പ​ക്ഷേ സി​പി​എം വ​നി​താ നേ​താ​ക്ക​ളെ പൂ​ത​നെ​യ​ന്നും ചി​ന്താ ജെ​റോ​മി​നെ ചൂ​ല് മൂ​ത്ര​ത്തി​ല്‍ മു​ക്കി അ​ടി​ക്ക​ണ​മെ​ന്നു​മെ​ല്ലാ​മു​ള്ള സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റി​ന്‍റെ പ്ര​യോ​ഗ​ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ബി​ജെ​പി​യെ കു​റി​ച്ച് അ​വ​മ​തി​പ്പ് ഉ​ണ്ടാ​ക്കാ​ൻ മാ​ത്ര​മേ സ​ഹാ​യി​ക്കൂ.

ശോ​ഭ​യെ ഒ​തു​ക്കാനോ
ആ​ഭ്യ​ന്ത​ര പ്ര​ശ്നം എ​ന്തു ത​ന്നെ​യാ​യാ​ലും ശോ​ഭാ സു​രേ​ന്ദ്ര​നോ​ട് എ​ന്തെ​ന്നി​ല്ലാ​ത്ത ദേ​ഷ്യം കെ.​സു​രേ​ന്ദ്ര​നു​ണ്ട്. അ​ത് തു​റ​ന്ന് പ്ര​ക​ടി​പ്പി​ക്കു​ക വ​ഴി ശോ​ഭ​യെ അ​ട​ക്കി നി​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്കാ​ണ് സു​രേ​ന്ദ്ര​ൻ നീ​ങ്ങു​ന്ന​ത്.

ശോ​ഭ സു​രേ​ന്ദ്ര​ന്‍റെ വാ​ക്ചാ​തു​രി​യും പൊ​തു​മ​ണ്ഡ​ല​ത്തി​ൽ നി​റ​ഞ്ഞ് നി​ൽ​ക്കാ​നു​ള്ള ക​ഴി​വു​മെ​ല്ലാം ജ​നം എ​ത്ര​യോ വ​ട്ടം ക​ണ്ട​റി​ഞ്ഞ​താ​ണ്. പ​ക്ഷേ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റി​ന് അ​തൊ​ന്നും ബോ​ധി​ക്കാ​ത്ത മ​ട്ടാ​ണ്.

അ​തു​കൊ​ണ്ടാ​ണ​ല്ലോ പ​ണ്ട് കാ​ല​ത്ത് വി​ര​ലി​ലെ​ണ്ണാ​വു​ന്ന സ്ത്രീ​ക​ൾ മാ​ത്ര​മാ​യി​രു​ന്നു ബി​ജെ​പി നേ​തൃ​ത്വ​ത്തി​ന് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നും ഇ​ന്ന് നൂറുകണക്കിന് സ്ത്രീ​ക​ളാ​ണ് കേ​ര​ള​ത്തി​ലെ ഓ​രോ ബൂ​ത്തു​ക​ളി​ലും ബി​ജെ​പി​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും കേ​ര​ള​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സ്ത്രീ​ശ​ക്തി​യു​ള്ള പാ​ർ​ട്ടി ബി​ജെ​പി​യെ​ന്നു​മെ​ല്ലാം ക​ക്ഷി അ​ങ്ങ് വ​ച്ച് താ​ങ്ങു​ന്ന​ത്. അ​ത് ശോ​ഭാ സു​രേ​ന്ദ്ര​നു​ം കൂടിയുള്ള വേ​ദി കൂ​ടി​യാ​കു​ന്പോ​ൾ സം​ഗ​തി കൃ​ത്യ​മാ​യി കൊ​ള്ളു​മ​ല്ലോ.

ഇ​നി​യെ​ങ്കി​ലും നാ​വൊ​തു​ക്ക​ണം
ഒരു പാർട്ടിയുടെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റായിരിക്കുന്പോൾ പ്ര​യോ​ഗി​ക്കു​ന്ന പ്ര​യോ​ഗ​ങ്ങ​ൾ​ക്ക് ത​രംതാഴ്ന്ന സ്വ​ഭാ​വം കൈ​വ​രി​ക്കാ​ൻ പാ​ടി​ല്ല​ല്ലോ.

പ​ക്ഷേ സു​രേ​ന്ദ്ര​ൻ അതൊക്കെ മറന്ന മട്ടാണ്. പ്ര​ത്ര്യേ​കി​ച്ച് സ്ത്രീ​ക​ൾ​ക്കെ​തി​രേ പ​റ​യു​ന്പോ​ൾ സി​പി​എ​മ്മി​ലെ സ്ത്രീ ​നേ​താ​ക്ക​ളാ​ണ് ക​ക്ഷി​യു​ടെ പ്ര​ധാ​ന ഇ​ര​ക​ൾ.

ഏ​റ്റ​വും ഒ​ടു​വി​ൽ സി​പി​എം വ​നി​താ നേ​താ​ക്കളെ പൂ​ത​നെ​യ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ട് സോഷ്യൽ മീഡിയയിൽ എ​യ​റി​ൽ നി​ൽ​ക്കു​ക​യാ​ണ് ക​ക്ഷി.

കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നു​മെ​ല്ലാം സു​രേ​ന്ദ്ര​ന്‍റെ ഈ ​പ്ര​യോ​ഗ​ത്തി​നെ​തി​രേ ആ​ഞ്ഞ​ടി​ച്ച് കഴിഞ്ഞു.

ഇത്തിരി വൈകിയാണെങ്കിലും സിപിഎമ്മും രംഗത്തെത്തി. ഇന്നലെ ഡിവൈെഫ്ഐ സുരേന്ദ്രനെതിരേ കേസ് കൊടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

മന്ത്രി മുഹമ്മദ് റിയാസും വീണ ജോർജും സുരേന്ദ്രനെതിരേ ഇന്നലെ രംഗത്തെത്തിയിരുന്നു. ജ​നാ​ധി​പ​ത്യ​മ​ഹി​ള അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.എസ്. സുജാതയുടെ പരാതിയിൽ ഇിതോനടകം കന്‍റോൺമെന്‍റ് പോലീസ് കെ.സു രേന്ദ്രനെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മാ​പ്പ് പ​റ​യാനും തെ​റ്റ് തി​രു​ത്താ​നും കെ.​സു​രേ​ന്ദ്ര​ൻ ത​യാ​റാ​കു​മോ​യെ​ന്നാ​ണ് ഇ​നി ക​ണ്ട​റി​യേ​ണ്ട​ത്.

പ​ക്വ​മാ​യ മ​റു​പ​ടി
സു​രേ​ഷ് ഗോ​പി വ​രു​ന്പോ​ൾ മാ​ത്രം അ​ന​ക്കം വ​യ്ക്കു​ന്ന പാ​ർ​ട്ടി​യാ​യി ബി​ജെ​പി കേ​ര​ള​ത്തി​ൽ ഇ​തി​നോ​ട​കം മാ​റി​യി​ട്ടു​ണ്ട്. അ​ല്ലാ​ത്ത​പ്പോ​ൾ ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​യോ​ഗ​ങ്ങ​ൾ കൊ​ണ്ട് വി​വാ​ദ കോ​ള​ങ്ങ​ളി​ലാ​ണ് നി​റ​യു​ക​യാ​ണ് പ​തി​വ്.

കെ.​സു​രേ​ന്ദ്ര​ന്‍റെ കു​ത്തി​ന് പ​ക്വ​മാ​യ മ​റു​പ​ടി കൊ​ണ്ടാ​ണ് ശോ​ഭ സു​രേ​ന്ദ്ര​ൻ നേ​രി​ട്ട​ത്. ഒ​രു​പാ​ട് ആ​ളു​ക​ളു​ടെ ത്യാ​ഗം കൊ​ണ്ട് ഉ​ണ്ടാ​ക്കി​യ പാ​ർ​ട്ടി​യാ​ണ് ബി​ജെ​പി. ഒ​രു​പാ​ട് സ​മ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​യാ​ളാ​ണ് താ​ൻ.

ഒ​ര​ൽ​പം വേ​ദ​ന സ​ഹി​ച്ചി​ട്ടാ​ണെ​ങ്കി​ലും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​യാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും ക​സേ​ര​ കി​ട്ടി​യാ​ലും ഇ​ല്ലെ​ങ്കി​ലും പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും ശോ​ഭ തു​റ​ന്ന​ടി​ച്ചു.

അ​ക​ത്തു​ള്ള അ​ടി ക​ഴി​ഞ്ഞി​ട്ട് വേ​ണ​മ​ല്ലോ പു​റ​ത്തി​റ​ങ്ങി ന​ന്നാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ ആ ​അ​ടി തീ​രാ​ത്ത പ​ക്ഷം ഇ​ന്ത്യ ഭ​രി​ക്കു​ന്ന​ത് ബി​ജെ​പി​യാ​ണെ​ന്ന് പ​റ​ഞ്ഞ് ആ​ശ്വ​സി​ക്കാ​ൻ മാ​ത്ര​മേ കേ​ര​ള​ത്തി​ലെ ബി​ജെ​പി നേ​താ​ക്ക​ൾ​ക്ക് ക​ഴി​യൂ​യെ​ന്നാ​ണ് ജ​ന​പ​ക്ഷം.

Related posts

Leave a Comment