റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ ചാലക്കുടിയിൽ കാ​റി​ടി​ച്ച് വ​ഴി​യാ​ത്ര​ക്കാ​രി​യും കാ​റി​ലു​ണ്ടാ​യി​രു​ന്ന വീ​ട്ട​മ്മ​യും മ​രി​ച്ചു


ചാ​ല​ക്കു​ടി: അ​തി​ര​പ്പി​ള്ളി റോ​ഡി​ൽ പ​രി​യാ​രം സി​എ​സ്ആ​ർ വ​ള​വി​ൽ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ കാ​റി​ടി​ച്ചു വ​ഴി​യാ​ത്ര​ക്കാ​രി​യും കാ​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന വീ​ട്ട​മ്മ​യും മ​രി​ച്ചു.

കാ​ർ മ​ര​ത്തി​ലി​ടി​ച്ച് ഡ്രൈ​വ​ർ​ക്കു ഗു​രു​ത​ര പ​രി​ക്കേ​റ്റു.കൊ​ന്ന​ക്കു​ഴി ക​രി​പ്പാ​യി തോ​മ​സി​ന്‍റെ ഭാ​ര്യ ആ​നി (60) വ​ഴി യാ​ത്ര​ക്കാ​രി പ​രി​യാ​രം ചി​ല്ലാ​യി ദേ​വ​സി​ക്കു​ട്ടി​യു​ടെ ഭാ​ര്യ അ​ന്നം (75) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്.

കാ​ർ ഡ്രൈ​വ​ർ ക​രി​പ്പാ​യി തോ​മ​സി​നെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്നു​രാ​വി​ലെ ആ​റോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

സി​എ​സ്ആ​ർ പ​ള്ളി​യി​ലേ​ക്കു പോ​കു​വാ​ൻ റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ക​യാ​യി​രു​ന്ന അ​ന്ന​ത്തി​നെ കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​ച്ച കാ​ർ പി​ന്നീ​ടു നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് റോ​ഡ​രി​കി​ലെ വ​ലി​യ മ​ര​ത്തി​ൽ ഇ​ടി​ച്ചു​ക​യ​റി​യാ​ണ് കാ​റി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന ആ​നി മ​രി​ച്ച​ത്.

ആ​നി​യെയും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ഭ​ർ​ത്താ​വ് തോ​മ​സി​നെ​യും അ​ന്ന​ത്തി​നെ​യും ഫ​യ​ർ​ഫോ​ഴ്സെ​ത്തി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും അ​ന്ന​ത്തി​ന്‍റെ​യും ആ​നി​യു​ടെ​യും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

കാ​ർ ഓ​ടി​ച്ചി​രു​ന്ന തോ​മ​സി​നെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ രാ​ജ​ഗി​രി ആ ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്ക​യാ​ണ്. സി ​എ​സ് ആ​ർ വ​ള​വി​ൽ അ​പ​ക​ട​ങ്ങ​ൾ നി​ത്യ സം​ഭ​വ​മാ​ണ്. മ​രി​ച്ച ആ​നി​യു​ടെ മ​ക്ക​ൾ: അ​ൻ​സ​ൻ (പോ​ള​ണ്ട്) സി​ൻ​സ​ൻ (ദു​ബാ​യ്).

Related posts

Leave a Comment