മ​റ്റൊ​രു പാ​ലാ​രി​വ​ട്ട​മോ..? കോ​ഴി​ക്കോ​ട്ടെ കെ​എ​സ്ആ​ർ​ടി​സി കെ​ട്ടി​ട​ത്തി​ന് ബ​ല​ക്ഷ​യം, ഒ​ഴി​പ്പി​ക്കാ​ൻ നി​ർ​ദേ​ശം

കോ​ഴി​ക്കോ​ട്: വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട അ​നി​ശ്ചി​ത​ത്തി​നൊ​ടു​വി​ൽ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യ കോ​ഴി​ക്കോ​ട്ടെ കെ​എ​സ്ആ​ർ​ടി​സി കെ​ട്ടി​ടം ഒ​രു മാ​സ​ത്തി​ന​കം ഒ​ഴി​പ്പി​ക്കാ​ൻ ഗ​താ​ഗ​ത മ​ന്ത്രി​യു​ടെ ഉ​ത്ത​ര​വ്.

കെ​ട്ടി​ട​ത്തി​ന് ബ​ല​ക്ഷ​യ​മു​ണ്ടെ​ന്ന ചെ​ന്നൈ ഐ​ഐ​ടി​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മ​ന്ത്രി​യു​ടെ ഉ​ത്ത​ര​വ്.

കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത അ​ന്വേ​ഷി​ക്കു​ന്ന വി​ജി​ല​ൻ​സി​നോ​ട് ഐ​ഐ​ടി റി​പ്പോ​ർ​ട്ട് കൂ​ടി പ​രി​ഗ​ണി​ക്കാ​നും ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു നി​ർ​ദേ​ശം ന​ൽ​കി.

നി​ർ​മാ​ണ ഘ​ട്ട​ത്തി​ൽ ത​ന്നെ ഒ​ട്ടേ​റെ വി​വാ​ദ​മു​ണ്ടാ​യ കെ​ട്ടി​ട​മാ​ണ് കോ​ഴി​ക്കോ​ട്ടെ കെ​എ​സ്ആ​ർ​ടി​സി സ​മു​ച്ച​യം. നി​ർ​മാ​ണ​ത്തി​ൽ അ​പാ​ക​ത​യു​ണ്ടെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ചെ​ന്നൈ ഐ​ഐ​ടി പ​ഠ​നം ന​ട​ത്തി​യ​ത്.

ഐ​ഐ​ടി​യി​ലെ സ്ട്ര​ക്ച​റ​ൽ എ​ന്‍​ജി​നീ​യ​റിം​ഗ് വി​ദ​ഗ്ധ​ൻ അ​ള​ക​പ്പ സു​ന്ദ​ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​ഠ​ന​ത്തി​ൽ കെ​ട്ടി​ട​ത്തി​ന് ബ​ല​ക്ഷ​യ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കെ​ട്ടി​ടം ഉ​ട​ൻ ബ​ല​പ്പെ​ടു​ത്ത​ണ​മെ​ന്ന് സം​ഘം ശി​പാ​ർ​ശ ചെ​യ്തു.

റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്തി​യ​ത്. കെ​ട്ടി​ടം ഒ​രു​മാ​സ​ത്തി​ന​കം ഒ​ഴി​പ്പി​ക്കും. തു​ട​ർ​ന്ന് ബ​ല​പ്പെ​ടു​ത്ത​ലി​നു​ള്ള നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി പു​തി​യ ടെ​ന്‍​ഡ​ര്‍​വി​ളി​ക്കും.

75 കോ​ടി രൂ​പ ചെ​ല​വി​ട്ടാ​ണ് കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. ബ​ല​പ്പെ​ടു​ത്താ​ൻ 30 കോ​ടി രൂ​പ കൂ​ടി ചെ​ല​വി​ടാ​നു​ള്ള നീ​ക്ക​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നാ​ണ് തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളു​ടെ ആ​രോ​പ​ണം.

Related posts

Leave a Comment