ട്രെ​യി​നി​ൽ കൊ​ള്ള സം​ഘ​ത്തി​ന്‍റെ തേ​ർ​വാ​ഴ്ച! സ്ത്രീ​യെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി; ചെ​റു​ത്തു​നി​ൽ​പ്പി​ന് ശ്ര​മ​ച്ച ആ​റു യാ​ത്ര​ക്കാ​രെ ഇ​വ​ർ…

മും​ബൈ: ല​ക്നോ-​മും​ബൈ പു​ഷ്പ​ക് എ​ക്സ്പ്ര​സി​ൽ സ്ത്രീ​യെ ക​വ​ർ​ച്ച​ക്കാ​ർ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം.

എ​ട്ടു​പേ​ര​ട​ങ്ങു​ന്ന ക​വ​ർ​ച്ചാ സം​ഘ​മാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ലെ ഇ​ഗ​ത്പു​രി​ൽ​വ​ച്ച് സ്ലീ​പ്പ​ർ കോ​ച്ചി​ൽ ക​യ​റി യാ​ത്ര​ക്കാ​രെ കൊ​ള്ള​യ​ടി​ക്കു​ക​യും സ്ത്രീ​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​ത്.

ആ​യു​ധ​ങ്ങ​ളു​മാ​യാ​ണ് സം​ഘം ട്രെ​യി​നി​നു​ള്ളി​ൽ ക​യ​റി​യ​ത്. ട്രെ​യി​ൻ യാ​ത്ര തു​ട​ര​വെ ഇ​വ​ര്‍ യാ​ത്ര​ക്കാ​രെ കൊ​ള്ള​യ​ടി​ക്കാ​ന്‍ തു​ട​ങ്ങി.

ഓ​രോ യാ​ത്ര​ക്കാ​രി​ൽ​നി​ന്നും സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്നു. ചെ​റു​ത്തു​നി​ൽ​പ്പി​ന് ശ്ര​മ​ച്ച ആ​റു യാ​ത്ര​ക്കാ​രെ ഇ​വ​ർ ക​ത്തി​കൊ​ണ്ട് കു​ത്തി മു​റി​വേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു.

ഇ​തി​നി​ടെ​യാ​ണ് കോ​ച്ചി​ലു​ണ്ടാ​യി​രു​ന്ന സ്ത്രീ​യെ ഇ​വ​ർ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​ത്.

ട്രെ​യി​ൻ ക​സാ​റ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ​തോ​ടെ യാ​ത്ര​ക്കാ​ർ ഉ​റ​ക്കെ ബ​ഹ​ളം വ​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്.

ഇ​തോ​ടെ ക​വ​ർ​ച്ചാ സം​ഘം ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും നാ​ലു പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി. ര​ക്ഷ​പ്പെ​ട്ട നാ​ലു പേ​ർ​ക്കാ​യി തെ​ര​ച്ചി​ൽ ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

പി​ടി​യി​ലാ​യ​വ​രി​ൽ നി​ന്ന് 34000 രൂ​പ​യു​ടെ മോ​ഷ​ണ​മു​ത​ൽ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു.

Related posts

Leave a Comment