ഈ​ജി​പ്തി​നുമേ​ൽ തീ​കോ​രി​യി​ട്ട് അ​ർ​ജ​ന്‍റീ​ന​യു​ടെ പെ​രു​ങ്ക​ളി​യാ​ട്ടം

അ​റ്റ്‌ലാ​ന്‍റ: വി​ജ​യം സ്വ​പ്നം ക​ണ്ട ഈ​ജി​പ്തി​നു മേ​ൽ അ​വ​സാ​ന നി​മി​ഷം തീ​കോ​രി​യി​ട്ട് അ​ർ​ജ​ന്‍റീ​ന​യു​ടെ പെ​രു​ങ്ക​ളി​യാ​ട്ടം. ലോ​ക​ക​പ്പി​ന്‍റെ പ്രീ​ക്വാ​ർ​ട്ട​റി​ൽ പു​റ​ത്താ​ക​ലി​ന്‍റെ വ​ക്കി​ൽ നി​ന്ന് അ​പാ​ര​കു​തി​പ്പ് ന​ട​ത്തി അ​ർ​ജ​ന്‍റീ​ന ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. ചൊ​വ്വാ​ഴ്ച രാ​ത്രി ഇ​ന്ത്യ​ൻ സ​മ​യം 9.30ന് ​യു​എ​സി​ലെ അ​റ്റ്‌ലാന്‍റ മെ​ഴ്സി​ഡ​സ് ബെ​ൻ​സ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന അ​ർ​ജ​ന്‍റീ​ന-​ഈ​ജി​പ്ത് മ​ത്സ​രം 79-ാം മി​നി​റ്റ് വ​രെ അ​ർ​ജ​ന്‍റീ​ന​യു​ടെ നെ​ഞ്ചി​ടി​പ്പ് കൂ​ട്ടു​ന്ന​താ​യി​രു​ന്നു.

അ​ത്യ​ന്തം സം​ഭ​വ​ബ​ഹു​ല​മാ​യ മ​ത്സ​രം കാ​ണാ​ൻ 68,239 പേ​രാ​ണ് സ്റ്റേ​ഡി​യ​ത്തി​ലെ​ത്തി​യി​രു​ന്ന​ത്. ര​ണ്ടു​ഗോ​ളു​ക​ൾ​ക്ക് പി​റ​കി​ൽ നി​ന്ന ശേ​ഷം മ​ഹ​ത്താ​യ കു​തി​പ്പ് ന​ട​ത്തി അ​വ​സാ​ന​നി​മി​ഷം മൂ​ന്ന് ഗോ​ളു​ക​ൾ തി​രി​ച്ച​ടി​ച്ചാ​ണ് അ​ർ​ജ​ന്‍റീ​ന ഈ​ജി​പ്തി​ന് മേ​ൽ ആ​ധി​പ​ത്യം സ്ഥാ​പി​ച്ച​ത്. മ​റു​വ​ശ​ത്ത് നി​ല ഭ​ദ്ര​മാ​ക്കി വി​ജ​യം ഉ​റ​പ്പി​ച്ച ഈ​ജി​പ്തി​ന് അ​വ​സാ​ന നി​മി​ഷം എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​തെ​ന്ന് മ​ന​സി​ലാ​യി​ല്ല.

നി​ല​വി​ലെ ചാ​ന്പ്യ​ൻ​മാ​രാ​യ അ​ർ​ജ​ന്‍റീ​ന​ക്കെ​തി​രേ വ്യ​ക്ത​മാ​യ പ്ലാ​നോ​ടെ​യാ​ണ് ഈ​ജി​പ്ത് ഇ​റ​ങ്ങി​യ​ത്. ഇ​ത് സാ​ധ്യ​മാ​വു​ക​യും ചെ​യ്തു. ക​ളി​യു​ടെ 15 -ാംമി​നി​റ്റി​ൽ ത​ന്നെ അ​വ​ർ ല​ക്ഷ്യം ക​ണ്ടു. യാ​സ​ർ ഇ​ബ്രാ​ഹി​മി​ലൂ​ടെ ഈ​ജി​പ്ത് മു​ന്നി​ലെ​ത്തി. 1-0. സ​മ്മ​ർ​ദ​ത്തി​ലാ​യ അ​ർ​ജ​ന്‍റീ​ന തി​രി​ച്ച​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ 19-ാം മി​നി​റ്റി​ൽ ടാ​ഗ്ലി​യാ​ഫി​ക്കോ​യെ ബോ​ക്സി​ൽ ത​ള്ളി​യി​ട്ട​തി​ന് അ​ർ​ജ​ന്‍റീ​ന​യ്ക്ക് അ​നു​കൂ​ല​മാ​യി പെ​നാ​ൽ​റ്റി ല​ഭി​ച്ചു.

എ​ന്നാ​ൽ കി​ക്കെ​ടു​ത്ത ല​യ​ണ​ൽ മെ​സി അ​വ​സ​രം തു​ല​ക്കു​ന്ന​താ​ണ് ക​ണ്ട​ത്.2-2 എന്ന രീതിയിൽ മ​ത്സ​രം എ​ക്സ്ട്രാ ടൈ​മി​ലേ​ക്ക് ക​ട​ക്കു​മെ​ന്ന് തോ​ന്നി​ച്ച നി​മി​ഷ​ത്തി​ൽ 92-ാംമി​നി​റ്റി​ൽ അ​ർ​ജ​ന്‍റീ​ന വി​ജ​യ​ഗോ​ൾ നേ​ടി. മ​നോ​ഹ​ര​മാ​യ ഹെ​ഡ​റി​ലൂ​ടെ എ​ൻ​സോ ഫെ​ർ​ണാ​ണ്ട​സ് പ​ന്ത് വ​ല​യി​ലെ​ത്തി​ച്ചു. 3-2.

Related posts

Leave a Comment