ത​ണ്ട​ലോട്ടി​ൽ രണ്ടരയേക്കറിൽ കൃഷിയിറക്കി കെഎസ് യു; കേ​ര​ളം ഉ​ത്പാ​ദ​ന സം​സ്ഥാ​ന​മാ​യി മാ​റ​ണ​മെ​ങ്കി​ൽ യു​വ​ത​ല​മു​റ കൃ​ഷി​യി​ൽ താ​ത്പ​ര്യം ചെ​ലു​ത്തി​യേ മ​തി​യാ​കൂവെ​ന്ന് ഷാ​ഫി പ​റ​മ്പിൽ


വ​ട​ക്ക​ഞ്ചേ​രി: ഉ​പ​ഭോ​ക്തൃ സം​സ്ഥാ​ന​മാ​യ കേ​ര​ളം ഒ​രു ഉ​ത്പാ​ദ​ന സം​സ്ഥാ​ന​മാ​യി മാ​റ​ണ​മെ​ങ്കി​ൽ യു​വ​ത​ല​മു​റ കൃ​ഷി​യി​ൽ താ​ത്പ​ര്യം ചെ​ലു​ത്തി​യേ മ​തി​യാ​കൂ​വെ​ന്ന് ഷാ​ഫി പ​റ​ന്പി​ൽ എം​എ​ൽ​എ.

കെ​ഐ​സ് യു ​ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​ണ്ടാ​ഴി ത​ണ്ട​ലോ​ടി​ൽ ര​ണ്ട​ര​യേ​ക്ക​റി​ല​ധി​കം വ​രു​ന്ന പാ​ട​ത്ത് നെ​ൽ​കൃ​ഷി ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കൂ​ടി​യ ഷാ​ഫി പ​റ​ന്പി​ൽ എം​എ​ൽ​എ. ഞാ​റു​ന​ട്ടാ​ണ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്.

ക​ർ​ഷ​ക​ശ്രീ അ​വാ​ർ​ഡ് ജേ​താ​വ് കെ.​കൃ​ഷ്ണ​നു​ണ്ണി വി​ശി​ഷ്ടാ​തി​ഥി​യാ​യ ച​ട​ങ്ങി​ൽ ക​ഐ​സ് യു ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​സ്.​ജ​യ്ഘോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഇ​ന്ന​ത്തെ വ​ലി​യൊ​രു ശ​ത​മാ​നം യു​വ​ത​ല​മു​റ​യും കൃ​ഷി​യി​ൽ​നി​ന്നും മാ​റി​നി​ല്ക്കു​ന്പോ​ൾ ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ പ്ര​ശം​സ​നീ​യ​മാ​ണെ​ന്നും ഇ​ത് മ​റ്റു​ള്ള​വ​ർ​ക്ക് പ്ര​ചോ​ദ​ന​മാ​ക​ട്ടെ​യെ​ന്നും കെ.​കൃ​ഷ്ണ​നു​ണ്ണി ആ​ശം​സി​ച്ചു.

എ​സ് എ​സ് എ​ൽ​സി പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ ത​ണ്ട​ലോ​ട് മേ​ഖ​ല​യി​ലെ വി​ദ്യാ​ർ​ത്ഥി​ക​ളെ ഷാ​ഫി പ​റ​ന്പി​ൽ എം​എ​ൽ​എ അ​നു​മോ​ദി​ച്ചു.

ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ജി.​എ​ൽ​ദോ, വ​ണ്ടാ​ഴി കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ര​വി​ന്ദാ​ക്ഷ​ൻ മാ​സ്റ്റ​ർ, അ​യി​ലൂ​ർ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്.​എം.​ഷാ​ജ​ഹാ​ൻ, വ​ണ്ടാ​ഴി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ്ര​മോ​ദ് ത​ണ്ട​ലോ​ട്, കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം മു​ൻ പ്ര​സി​ഡ​ന്‍റ് ശ​ശി,

എ​ൻ​എ​സ് യു​ഐ അ​ഖി​ലേ​ന്ത്യാ സോ​ഷ്യ​ൽ മീ​ഡി​യ കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​രു​ണ്‍ ശ​ങ്ക​ർ പ്ലാ​ക്കാ​ട്ട്, ക​ഐ​സ് യു ​ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഗൗ​ജ വി​ജ​യ​കു​മാ​ർ, ക​ഐ​സ് യു ​ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ടി.​അ​ജ്മ​ൽ, വാ​ർ​ഡ് മെം​ബ​ർ ര​മ്യാ പ്ര​മോ​ദ്, ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ അ​നൂ​പ്, അ​ജാ​സ്,

ക​ലാ​ശാ​ല ജി​ല്ലാ ക​ണ്‍​വീ​ന​ർ ശ്യാം ​ദേ​വ​ദാ​സ്, പ്രി​യ​ദ​ർ​ശി​നി ജി​ല്ലാ ക​ണ്‍​വീ​ന​ർ സ്മി​ജാ, ക​ഐ​സ് യു ​ഭാ​ര​വാ​ഹി​ക​ളാ​യ പ്രി​ൻ​സ്, രാ​ഹു​ൽ, മി​ഥു​ൻ, വാ​സു​കി ച​ന്ദ്ര​ൻ, ആ​ദി​ത് കി​ര​ണ്‍, റോ​ഷി​ത്ത് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment