കാൽ നൂറ്റാണ്ടിന് ശേഷം  മു​പ്പാ​യി​ക്കാ​ട്- പൂ​ഴി​ക്കു​ന്ന് പാ​ട​ശേ​ഖ​ര​ത്തി​ൽ വി​ത്തു​വി​ത​ച്ച് കൃഷി മന്ത്രി സുനിൽ കുമാർ

കോ​ട്ട​യം: കാ​ൽ​നൂ​റ്റാ​ണ്ടാ​യി ത​രി​ശാ​യി കി​ട​ന്ന മു​പ്പാ​യി​ക്കാ​ട് പൂ​ഴി​ക്കു​ന്ന് പാ​ട​ശേ​ഖ​ര​ത്തി​ൽ വി​ത്തു​വി​ത​ച്ചു. വി​ത​ മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​ർ നി​ർ​വ​ഹി​ച്ചു. ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് മൊ​ബി​ലി​റ്റി ഹ​ബി​നാ​യി നി​ക​ത്തു​ന്ന​തി​ന് അ​നു​വ​ദി​ച്ച പാ​ട​മാ​ണി​ത്.

പി​ന്നീ​ട് ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി കൃ​ഷി​ക്ക് അ​നു​യോ​ജ്യ​മാ​ക്കു​ക​യാ​യി​രു​ന്നു. കാ​ടു​പി​ടി​ച്ചു​കി​ട​ന്ന 200 ഏ​ക്ക​ർ നി​ലം ര​ണ്ടു മാ​സം​കൊ​ണ്ടാ​ണ് തെ​ളി​ച്ചെ​ടു​ത്ത​ത്. മീ​ന​ച്ചി​ലാ​ർ-​മീ​ന​ന്ത​റ​യാ​ർ -കൊ​ടൂ​രാ​ർ പു​ന​ർ​സം​യോ​ജ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജ​ന​കീ​യ കൂ​ട്ടാ​യ്മ മ​ണി​പ്പു​ഴ തോ​ട് തെ​ളി​ച്ചു. ഇ​തി​നു മു​ന്നോ​ടി​യാ​യി കോ​ട്ട​യം ന​ഗ​ര​സ​ഭ മു​ൻ​കൈ​യെ​ടു​ത്താ​ണ് ഈ​ര​യി​ൽ​ക​ട​വ് തോ​ട് തെ​ളി​ച്ച​ത്.

പി​ന്നീ​ട് വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ല​ഭ്യ​മാ​ക്കി മോ​ട്ടോ​ർ ത​റ സ്ഥാ​പി​ച്ച് വെ​ള്ളം പ​ന്പ് ചെ​യ്ത് പാ​ടം കൃ​ഷി​യോ​ഗ്യ​മാ​ക്കി. ഇ​ന്നു രാ​വി​ലെ ന​ട​ന്ന വി​ത​മ​ഹോ​ത്സ​ത്തി​ൽ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ, കോ​ട്ട​യം ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡോ.​പി.​ആ​ർ.​സോ​ന, മീ​ന​ച്ചി​ലാ​ർ-​മീ​ന​ന്ത​റ​യാ​ർ -കൊ​ടൂ​രാ​ർ പു​ന​ർ​സം​യോ​ജ​ന പ​ദ്ധ​തി​യു​ടെ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​അ​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Related posts