ത​ല​യ്ക്ക​ടി​ച്ച് വ​യോ​ധി​ക​യു​ടെ മാ​ല മോ​ഷ്ടി​ക്കാ​ൻ ശ്ര​മം; രാത്രിയിൽ വീട്ടിൽ കയറി പിന്നിൽ നിന്ന് അടിച്ചു വീഴ്ത്തുകയായിരുന്നു;  സാരമായ പരിക്കേറ്റ വയോധിക ആശുപത്രിയിൽ ചികിത്‌സ തേടി

കാ​യം​കു​ളം: വ​യോ​ധി​ക​യു​ടെ ത​ല​യ്ക്ക​ടി​ച്ച് മാ​ല മോ​ഷ്ടി​ക്കാ​ൻ ശ്ര​മം. മോ​ഷ്ടാ​വി​ന്‍റെ അ​ടി​യേ​റ്റ വ​യോ​ധി​ക​യ്ക്ക് പ​രി​ക്കേ​റ്റു. കാ​യം​കു​ളം പു​തു​പ്പ​ള്ളി ചാ​ലാ​യി​ൽ തെ​ക്ക​തി​ൽ സു​ധാ​മ​ണി​യു(65) ടെ ​ക​ഴു​ത്തി​ൽ കി​ട​ന്ന മാ​ല മോ​ഷ്ടി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ മോ​ഷ്ടാ​വ് ഇ​വ​രു​ടെ ത​ല​യ്ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ ഇ​വ​രെ കാ​യം​കു​ളം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ​യോ​ധി​ക ബ​ഹ​ളം കൂ​ട്ടി​യ​തോ​ടെ മോ​ഷ്ടാ​വ് ര​ക്ഷ​പ്പെ​ട്ടു. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ഏ​ഴോ​ടെ വീ​ടി​ന്‍റ ഉ​മ്മ​റ​ത്ത് വി​ള​ക്കു ക​ത്തി​ച്ച​ശേ​ഷം അ​ക​ത്തേ​ക്കു ക​യ​റാ​ൻ ശ്ര​മി​ക്കു​ന്പോ​ൾ പി​ന്നി​ൽ നി​ന്നെ​ത്തി​യ മോ​ഷ്ടാ​വ് ത​ല​യ്ക്ക​ടി​ക്കു​ക​യും ക​ഴു​ത്തി​ൽ കി​ട​ന്ന മാ​ല പൊ​ട്ടി​ച്ചെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. കാ​യം​കു​ളം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts