വീ​ടി​നു സ​മീ​പം റോ​ഡ​രികി​ൽ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം; കൊ​ല​പാ​ത​ക​മെ​ന്ന് സൂ​ച​ന, രണ്ടു പേ​ർ ക​സ്റ്റ​ഡി​യി​ൽ

കാ​യം​കു​ളം : വീ​ടി​ന് സ​മീ​പം റോ​ഡ​രികി​ൽ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കൊ​ല​പാ​ത​ക​മെ​ന്ന് സൂ​ച​ന. രണ്ടുപേ​ർ ക​സ്റ്റ​ഡി​യി​ൽ . പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

കാ​യം​കു​ളം പെ​രു​ങ്ങാ​ല ഊ​ട​ത്തി​ൽ മു​ക്കി​നു സ​മീ​പം കൃ​ഷ്ണാ​ല​യ​ത്തി​ൽ കൃ​ഷ്ണ​കു​മാ​റി(45) നെ​യാ​ണ് വീ​ടി​നു സ​മീ​പം റോ​ഡ​രു​കി​ൽ​ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഈ ​സ്ഥ​ല​ത്ത് മ​ദ്യ​പാ​നി​ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഇ​തു മൂ​ലം വ​ഴ​ക്കു​ക​ൾ ഉ​ണ്ടാ​യാ​ൽ സ​മീ​പ​വാ​സി​ക​ൾ ഇ​വി​ടേ​ക്ക് എ​ത്താ​റി​ല്ല.​

പ​ട്ടി​ക ക​ഷ​ണ​വും ര​ണ്ട് ജോ​ഡി​ചെ​രു​പ്പും
ശ​നി​യാ​ഴ്ച രാ​ത്രി 10 മ​ണി ഓ​ടെ​യാ​ണ് കൃ​ഷ്ണ​കു​മാ​റി​നെ അ​ബോ​ധാ​വ​സ്ഥ​യി​ൽ വീ​ടി​ന് മു​ൻ​വ​ശ​ത്തെ റോ​ഡ​രു​കി​ൽ കി​ട​ക്കു​ന്ന​ത് നാ​ട്ടു​കാ​ർ ക​ണ്ട​ത്.

ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും കൂ​ടി ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​റു​ടെ നേ​തൃ​ത്വ​ത്തി​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും അ​പ്പോ​ഴേ​ക്കും മ​രി​ച്ചി​രു​ന്നു.

വി​വ​ര​മ​റി​യി​ച്ച​തി​നെ​തൂ​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വി​ശ​ദ​മാ​യ​പ​രി​ശോ​ധ​ന ന​ട​ത്തി. പ​രി​ശോ​ധ​ന​യി​ൽ സം​ഭ​വ സ്ഥ​ല​ത്തി​ന​ടു​ത്തു​നി​ന്ന് പ​ട്ടി​ക ക​ഷ​ണ​വും ര​ണ്ട് ജോ​ഡി​ചെ​രു​പ്പും ഒ​രു തോ​ർ​ത്തും ക​ണ്ടെ​ടു​ത്തു..

മദ്യപിച്ച് വാക്കുതർക്കം?
മെ​ക്കാ​നി​ക്ക​ൽ ജോ​ലി​യാ​ണ് കൃ​ഷ്ണ​കു​മാ​റി​ന്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യും മ​ക്ക​ളും കു​റ​ച്ചു ദി​വ​സം മു​മ്പ് അ​വ​രു​ടെ വീ​ട്ടി​ലേ​ക്ക് പോ​യി​രു​ന്ന​തി​നാ​ൽ ഒ​റ്റ​‌യ്ക്കാ​യി​രു​ന്നു വീ​ട്ടി​ൽ താ​മ​സം.

സം​ഭ​വ ദി​വ​സം ജോ​ലി​ക​ഴി​ഞ്ഞ് കൃ​ഷ്ണ​കു​മാ​ർ ഭാ​ര്യ​യു​ടെ​വീ​ട്ടി​ലെ​ത്തി. രാ​ത്രി ക​ഴി​ക്കാ​നു​ള്ള ഭ​ക്ഷ​ണ​വു​മാ​യാ​ണ് സ്വ​ന്തം വീ​ട്ടി​ലേ​ക്ക് വ​ന്ന​ത്.

രാ​ത്രി​യി​ൽ ഇ​വി​ടെ ബ​ഹ​ളം കേ​ട്ട​താ​യി പ​റ​യു​ന്നെ​ങ്കി​ലും മ​ദ്യ​പാ​നി​ക​ളെ ഭ​യ​ന്ന് സ​മീ​പ​വാ​സി​ക​ൾ ആ​രും ഇ​വി​ടേ​ക്ക് വ​ന്നി​ല്ല.

കൃ​ഷ്ണ​കു​മാ​ർ വീ​ട്ടി​ലേ​ക്ക് വ​ന്ന​പ്പോ​ൾ മ​ദ്യ​പി​ച്ച് നി​ന്ന​വ​രു​മാ​യി വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​കു​ക​യും പി​ന്നീ​ട്, വീ​ട്ടി​ലെ​ത്തി ഭ​ക്ഷ​ണ​വും ബൈ​ക്കും അ​വി​ടെ​വെ​ച്ച ശേ​ഷം വീ​ണ്ടും ത​ർ​ക്ക​മു​ണ്ടാ​യ ഭാ​ഗ​ത്തേ​ക്ക് പോ​യ​താ​കാ​മെ​ന്നും പോ​ലി​സ് സം​ശ​യി​ക്കു​ന്നു.

വിശദ പരിശോധന
വി​ര​ല​ട​യാ​ള വി​ദ​ഗ്ധരും ഡോ​ഗ്‌​ സ്‌​ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. മ​ണംപി​ടി​ച്ച് പോ​ലീ​സ് നാ​യ അ​ങ്ക​ണ​വാ​ടി​ക്ക് മു​ൻ​വ​ശ​ത്തു നി​ന്നും റോ​ഡി​ലൂ​ടെ കു​റെ ദൂ​രം ഓ​ടി.

പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ശ​ര​ണ്യ​യാ​ണ് കൃ​ഷ​ണ്കു​മാ​റി​ന്‍റെ ഭാ​ര്യ. മ​ക്ക​ൾ. സൂ​ര്യ, ആ​കാ​ശ്. മൃ​ത​ദ്ദേ​ഹം ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ.

Related posts

Leave a Comment