ആലുവ പുഴയിലേക്കു ചാടി കൃഷ്ണന്റെ നീന്തിക്കുളി; തലകറങ്ങി പോലീസും നാട്ടുകാരും; കാണാതായപ്പോള്‍ അഗ്‌നിരക്ഷാസേനയുടെ തെരച്ചില്‍; ഒടുവില്‍…

ആ​ലു​വ: പ്ര​ള​യ​ഭീ​തി​യി​ൽ ആ​ശ​ങ്ക​യി​ൽ തു​ട​ര​വേ പോ​ലീ​സി​നെ​യും നാ​ട്ടു​കാ​രേ​യും വെ​ട്ടി​ലാ​ക്കി വ​യോ​ധി​ക​ന്‍റെ നീ​ന്തി​ക്കു​ളി. കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ കൃ​ഷ്ണ​നാ​ണ് പ്ര​ള​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ന്ന​തി​നി​ടെ നാ​ട്ടു​കാ​രെ കാ​ഴ്ച​ക്കാ​രാ​ക്കി ആ​ലു​വ മ​ണ​പ്പു​റ​ത്തെ പു​ഴ​യി​ലേ​ക്കു ചാ​ടി നീ​ന്തി​ക്കു​ളി​ച്ച​ത്.

പോ​ലീ​സു​കാ​രും നാ​ട്ടു​കാ​രും നോ​ക്കി​നി​ൽ​ക്ക​യാ​ണ് വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് മൂ​ന്നോ​ടെ കൃ​ഷ്ണ​ൻ പു​ഴ​യി​ലേ​ക്കു ചാ​ടി​യ​ത്. അ​ൽ​പ്പ​സ​മ​യ​ത്തി​ന​കം ഇ​യാ​ളെ കാ​ണാ​താ​യി. കു​റ​ച്ചു​സ​മ​യ​ത്തി​നു​ശേ​ഷം ക്ഷേ​ത്ര​ത്തി​നു മു​ൻ​പി​ലു​ള്ള ആ​ൽ​മ​ര​ത്തി​ലേ​ക്ക് ഇ​യാ​ൾ നീ​ന്തി​യെ​ത്തി. തി​രി​കെ ക​യറാൻ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഇ​യാ​ൾ ത​യാ​റാ​യി​ല്ല. ഇ​തി​നി​ടെ ആ​ൽ​മ​ര​ത്തി​ൽ പി​ടി​ച്ചു​ക​യ​റി. ഉ​ദ്യോ​ഗ​സ്ഥ​ർ നീ​ന്തി​ച്ചെ​ന്ന് ഇ​യാ​ളോ​ട് ആ​ൽ​മ​ര​ത്തി​ൽ​നി​ന്നു താ​ഴെ​യി​റ​ങ്ങാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും കൂ​ട്ടാ​ക്കി​യി​ല്ല.

ഇ​തി​നു​ശേ​ഷം വീ​ണ്ടും വെ​ള്ള​ത്തി​ലേ​ക്ക് എ​ടു​ത്തു​ചാ​ടി​യ ഇ​യാ​ൾ മ​ണ​പ്പു​റം ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തേ​ക്കു നീ​ന്തി. ക്ഷേ​ത്ര​ത്തി​ന്‍റെ തൂ​ണി​നു സ​മീ​പം എ​ത്തി​യ ഇ​യാ​ളെ പി​ന്നീ​ടു കാ​ണാ​താ​യി. കു​റ​ച്ചു​സ​മ​യ​ത്തി​നു​ശേ​ഷ​വും ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​തി​രു​ന്ന​തോ​ടെ ഇ​യാ​ൾ ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു പോ​യി​രി​ക്കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ൽ പോ​ലീ​സും എ​ത്തി. തെ​ര​ച്ചി​ലി​നി​റ​ങ്ങി​യ അ​ഗ്നി​ര​ക്ഷാ​സേ​ന പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ മൂ​ലം പി​ൻ​വാ​ങ്ങി. അ​ധി​കൃ​ത​ർ നേ​വി​യു​ടെ സ​ഹാ​യം തേ​ടി.

എ​ന്നാ​ൽ കു​റ​ച്ചു​സ​മ​യ​ത്തി​നു​ശേ​ഷം മ​ണ​പ്പു​റ​ത്തെ റോ​ഡി​ൽ​കൂ​ടി ഇ​യാ​ൾ ന​ട​ന്നു​പോ​കു​ന്ന​തു നാ​ട്ടു​കാ​ർ ക​ണ്ടു. ഇ​തോ​ടെ നാ​ട്ടു​കാ​ർ ത​ന്നെ ഇ​യാ​ളെ പി​ടി​ച്ചു പോ​ലീ​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഒ​ടു​വി​ൽ കേ​സൊ​ന്നു​മെ​ടു​ക്കാ​തെ താ​ക്കീ​ത് ചെ​യ്ത് പോ​ലീ​സ് കൃ​ഷ്ണ​നെ വി​ട്ട​യ​ച്ചു.

തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി​യാ​ണ് കൃ​ഷ്ണ​ൻ. മി​ക്ക​പ്പോ​ഴും ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​നു വ​രാ​റു​ണ്ട്. ദി​വ​സ​ങ്ങ​ളോ​ളം പ​ട്ടി​ണി കി​ട​ക്കു​ക​യും കു​ട​ജാ​ദ്രി​യി​ൽ ത​പ​സി​രി​ക്കു​ക​യും ചെ​യ്യു​ന്ന ത​നി​ക്ക് ഇ​തൊ​ന്നും പ്ര​ശ്ന​മ​ല്ലെ​ന്നാ​യി​രു​ന്നു കൃ​ഷ്ണ​ൻ പോ​ലീ​സി​നു ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം.

Related posts