പണമില്ലെങ്കില്‍ എങ്ങനെ കൊച്ചിയില്‍..! വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവതിയും സുഹൃത്തും തട്ടിയെടുത്തത് ലക്ഷങ്ങള്‍; തട്ടിയെടുത്ത പണം വിനിയോഗിച്ചിരുന്നത് ആര്‍ഭാട ജീവിതത്തിന്

krishnenthu

കൊ​ച്ചി: വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ യു​വ​തി​യും സു​ഹൃ​ത്തും അ​റ​സ്റ്റി​ലാ​യി. ഫാ​ഷ​ൻ ഡി​സൈ​നിം​ഗ് മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന തൃ​ശൂ​ർ കു​ന്നം​കു​ളം സ്വ​ദേ​ശി കൃ​ഷ്ണേ​ന്ദു (21), സു​ഹൃ​ത്ത് പു​തു​ക്കാ​ട് സ്വ​ദേ​ശി​യു​മാ​യ ജി​ൻ​സ​ണ്‍ (27) എ​ന്നി​വ​രെ​യാ​ണ് പാ​ലാ​രി​വ​ട്ടം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.

ഗ​ൾ​ഫി​ൽ ആ​രം​ഭി​ക്കാ​ൻ പോ​കു​ന്ന ഫാ​ഷ​ൻ ഡി​സൈ​നിം​ഗ് സ്ഥാ​പ​ന​ത്തി​ലേ​ക്ക് സെ​യി​ൽ​സ് മാ​ൻ ത​സ്തി​ക​യി​ലേ​ക്ക് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ ആ​വ​ശ്യ​മു​ണ്ടെ​ന്ന് പ​റ​ഞ്ഞ് പ​ല​രി​ൽ നി​ന്നാ​യി 45 ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് ഇ​രു​വ​രും ചേ​ർ​ന്ന് ത​ട്ടി​യ​ത്. സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ​രി​ച​യ​പ്പെ​ട്ട 83ഓ​ളം പേ​രി​ൽ നി​ന്ന് 53,000 രൂ​പ വീ​തം വാ​ങ്ങി​യാ​ണ് ത​ട്ടി​പ്പി​നി​ര​യാ​ക്കി​യ​ത്.

ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ഈ ​തു​ക പ്ര​തി​ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പാ​ലാ​രി​വ​ട്ടം സ്വ​ദേ​ശി​യു​ടെ പ​രാ​തി​യി​ൽ പാ​ലാ​രി​വ​ട്ടം പോ​ലീ​സ് ഉ​ദ്യോ​ഗാ​ർ​ഥി​യെ​ന്ന പേ​രി​ൽ ഇ​രു​വ​രു​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട് വി​ളി​ച്ചു വ​രു​ത്തി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ത​ട്ടി​യെ​ടു​ത്ത പ​ണം ആ​ർ​ഭാ​ട ജീ​വി​ത​ത്തി​നാ​യാ​ണ് പ്ര​തി​ക​ൾ വി​നി​യോ​ഗി​ച്ചി​രു​ന്ന​തെ​ന്നും ത​ട്ടി​പ്പി​ൽ കൂ​ടു​ത​ൽ പേ​ർ ഇ​ര​യാ​യി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

പാ​ലാ​രി​വ​ട്ടം എ​സ്ഐ ബേ​സി​ൽ തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​എ​സ്ഐ അ​നി​ൽ​കു​മാ​ർ, സി​പി​ഒ​മാ​രാ​യ ഗോ​പ​കു​മാ​ർ, ര​തീ​ഷ്, ബ്രി​ജി​റ്റ് ലി​റി​ൻ, അ​നി​ത എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts