നമുക്ക് മറ്റൊരു ലതാമങ്കേഷ്‌ക്കര്‍ കൂടിയുണ്ടാവട്ടെ! തനിക്ക് വെല്ലുവിളിയുയര്‍ത്തിയ ആ ഗായികയെ കെഎസ് ചിത്ര സന്ദര്‍ശിച്ചു! അത്ഭുതബാലികയെക്കുറിച്ച് മലയാളത്തിന്റെ വാനമ്പാടി പറഞ്ഞതിങ്ങനെ

chitra.jpg.image.784.410ഇഷ്ടമുള്ള പാട്ട് ആസ്വദിച്ച് പാടിയതിനുശേഷം ആത്മവിശ്വാസമുണ്ടെങ്കില്‍ സോഷ്യല്‍മീഡിയകളിലൂടെ ആളുകളുമായി പങ്കുവയ്ക്കാന്‍ സഹായിക്കുന്ന നിരവധി ആപ്പുകള്‍ ഇന്ന് ലഭ്യമാണ്. മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്ര പാടി അനശ്വരമാക്കിയ മഞ്ഞള്‍പ്രസാദവും എന്ന ഗാനം പാടുന്ന കൊച്ചുമിടുക്കിയുടെ വീഡിയോ ഫേസ്ബുക്കില്‍ വൈറലായിരുന്നു. സ്വന്തമായി താളം പിടിച്ചാണ് കക്ഷിയുടെ ആലാപനം. കരിമഷി കൊണ്ടുള്ള വലിയ പൊട്ട് കവിളിലും നെറ്റിയിലും തൊട്ട് അതിമനോഹരമായി ചിരിച്ചാണ് പാടുന്നത്.

ആര്‍ക്കെങ്കിലും ഈ അത്ഭുത ബാലികയെ തിരിച്ചറിയാന്‍ സാധിക്കുമോയെന്ന് ചോദിച്ചുകൊണ്ട് ചിത്ര തന്നെ അന്ന് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. അവസാനമിതാ തന്റെ ആരാധികയും ഗായികയുമായ ഈ കൊച്ചുമിടുക്കിയെ നേരിട്ട് കാണാനായി കെഎസ് ചിത്ര നേരിട്ടെത്തിയിരിക്കുന്നു. രുക്മിണിയോടൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ ചിത്ര തന്നെയാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ‘ഞാന്‍ രുക്മിണിയെ കണ്ടു. ആ അത്ഭുതബാലിക എന്നെ അതിശയിപ്പിച്ച് കളഞ്ഞു. മുപ്പത് മാസം മാത്രം പ്രായമുള്ള കുഞ്ഞ് കുറച്ച് മാത്രമേ സംസാരിക്കൂ. വളരെ വിഷമം പിടിച്ച പാട്ട് പഠിച്ച് അതേ സ്ഥായിയില്‍ നന്നായി പാടുന്നു. എല്ലാ ആയുരാരോഗ്യവും ദൈവം അവള്‍ക്ക് നല്‍കട്ടെ, നമുക്ക് മറ്റൊരു ലതാ മങ്കേഷ്‌കര്‍ കൂടി ഉണ്ടാകട്ടെ’. ചിത്രങ്ങളോടൊപ്പം ചിത്ര കുറിച്ചു.

https://youtu.be/tKWskhFd2q4

Related posts