വിവാഹം കഴിഞ്ഞിട്ട് വെറും നാലുമാസം, ഭര്‍ത്താവിന്റെ അരികില്‍നിന്ന് തിരിച്ചെത്തിയത് രണ്ടുദിവസം മുമ്പും, എന്നിട്ടും ദിവ്യശ്രീ എന്തിന് അച്ഛനമ്മമാര്‍ക്കൊപ്പം പോയി, മഹാബലിപുരത്തെ ദുരൂഹത മായുന്നില്ല

2തമിഴ്‌നാട്ടിലെ മഹാബലിപുരത്ത് കാറിനു തീപിടിച്ച് മലയാളി കുടുംബത്തിലെ മൂന്നു പേര്‍ വെന്തുമരിച്ചു. പാലക്കാട് സ്വദേശികളായ ജയദേവന്‍, ഭാര്യ രമാദേവി, മകള്‍ ദിവ്യശ്രീ എന്നിവരാണ് മരിച്ചത്. ഇന്നലെ അര്‍ധരാത്രിയാണ് അപകടമുണ്ടായത്. ചെന്നൈയില്‍ അക്കൗണ്ടന്റായ ജയദേവനും കുടുംബവും അവിേടക്കു മടങ്ങുമ്പോഴായിരുന്നു അപകടം. കാറിലെ എസിയിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണം. കാറിനു തീപിടിച്ചതുകണ്ട് നാട്ടുകാരാണ് പോലീസിനേയും അഗ്‌നിശമന സേനയേയും വിവരമറിയിച്ചത്. ഇവര്‍ സംഭവസ്ഥലത്തെത്തുമ്പോഴേക്കും കാര്‍ പൂര്‍ണമായും കത്തിനശിച്ചു. അപകടമാണെന്ന് പോലീസ് ആദ്യം പറഞ്ഞെങ്കിലും പിന്നീട് ദുരൂഹതയുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

ദിവ്യശ്രീയുടെ വിവാഹം അഞ്ചുമാസം മുമ്പായിരുന്നു. കരസേനാംഗമായ ശരതാണ് ഭര്‍ത്താവ്. കുറച്ചുനാള്‍ ഡല്‍ഹിയില്‍ ശരതിനൊപ്പം താമസിച്ച ദിവ്യശ്രീ ചെന്നൈയിലേക്കു മടങ്ങിവന്നിരുന്നു. ഇതെന്തുകൊണ്ടാണെന്നും ബന്ധുക്കള്‍ക്ക് അറിയില്ല. ചെന്നൈയില്‍നിന്ന് എഴുപതു കിലോമീറ്റര്‍ അകലെയാണ് മനമൈ. ഇവിടെ ഇവര്‍ സ്ഥലം നോക്കുന്നതായി ബന്ധുക്കള്‍ക്കൊന്നും അറിവില്ല. സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നതായും ആരും കരുതുന്നില്ല. ഭര്‍ത്താവുമായുള്ള പ്രശ്‌നമാണോ ദിവ്യശ്രീക്കൊപ്പം മരിക്കാന്‍ മാതാപിതാക്കളെ പ്രേരിപ്പിച്ചതെന്ന സംശയവും നിലനില്ക്കുന്നുണ്ട്.

നിര്‍ത്തിയിട്ട കാര്‍ കത്തുമ്പോള്‍ ഉള്ളിലുണ്ടായിരുന്ന മൂന്നുപേര്‍ക്കും എന്തുകൊണ്ട് രക്ഷപ്പെടാന്‍ കഴിഞ്ഞില്ലെന്ന ചോദ്യം ബാക്കിയായി അവശേഷിക്കുന്നു. മനമൈ ഗ്രാമത്തില്‍ കെട്ടിടം നിര്‍മ്മിക്കാനായി അളന്നുതിരിച്ചിട്ട സ്ഥലത്താണ് മൂവരും കാറിനുള്ളില്‍ കത്തിയമര്‍ന്നത്. ഏറെക്കാലമായി ചെന്നൈയില്‍ താമസിക്കുന്ന ജയദേവനും കുടുംബവും വീടുവയ്ക്കാന്‍ ആലോചിച്ചിരുന്നു. ഇതിനായി വാങ്ങിയ സ്ഥലത്താണോ സംഭവമെന്നു സംശയിക്കുന്നുണ്ട്. കാറിനുള്ളില്‍ കത്തിയമര്‍ന്ന മൂന്നുപേരെയും ബംഗളുരുവില്‍നിന്നെത്തിയ രമാദേവിയുടെ സഹോദരന്‍ മോതിരം കണ്ടാണു തിരിച്ചറിഞ്ഞത്. ചെന്നൈ ക്രോംപേട്ടിലാണ് ജയദേവന്‍ താമസിച്ചിരുന്നത്.

Related posts