കെഎസ്ഇബി പണിയെടുക്കുന്നില്ലെന്ന് ! പ്ര​ശ്ന​ത്തി​നു പ​രി​ഹാ​ര​മി​ല്ലെ​ങ്കി​ൽ മുട്ടന്‍ പണിയുമായി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​

അ​യ​ർ​ക്കു​ന്നം: വ​ഴി​വി​ള​ക്കു​ക​ൾ തെ​ളി​ക്കു​ന്ന സ​ർ​ക്കാ​രി​ന്‍റെ നി​ലാ​വ് പ​ദ്ധ​തിക്കെ​തി​രേ അ​യ​ർ​ക്കു​ന്നം പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​തി​ഷേ​ധം.

പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ റോ​ഡു​ക​ളി​ലെ​യും സ്ട്രീ​റ്റ് ലൈ​റ്റു​ക​ൾ തെ​ളി​ക്കു​ന്ന​തി​നാ​യി സ​ർ​ക്കാ​രി​ന്‍റെ നി​ലാ​വ് പ​ദ്ധ​തി​പ്ര​കാ​രം 4000 എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ൾ​ക്ക് ഓ​ർ​ഡ​ർ ന​ൽ​കി​യി​രു​ന്നു.

ബ​ൾ​ബു​ക​ൾ പോ​സ്റ്റു​ക​ളി​ൽ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം കെഎ​സ്ഇ​ബി​ക്കാ​ണ്. ഇ​തു​വ​രെ 700 ബ​ൾ​ബു​ക​ൾ മാ​ത്ര​മാ​ണ് ല​ഭ്യ​മാ​യ​ത്.

സ​ർ​ക്കാ​ർ പ​ദ്ധ​തി ആ​യ​തി​നാ​ൽ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് പിന്മാ​റാ​നും ക​ഴി​യി​ല്ല. നി​ല​വി​ൽ പോ​സ്റ്റു​ക​ളി​ലു​ള്ള കാ​ല​ഹ​ര​ണ​പ്പെ​ട്ട ബ​ൾ​ബു​ക​ൾ മാ​റ്റി​യി​ടാ​നും സാ​ധി​ക്കു​ന്നി​ല്ല.

സ്ട്രീ​റ്റ് ലൈ​റ്റു​ക​ളി​ൽ വെ​ളി​ച്ച​മി​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ൽ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​ണു പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​ഴി കേ​ൾ​ക്കു​ന്ന​ത്.

തു​ട​ർ​ന്നു ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സീ​ന ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന യോ​ഗം സ​ർ​ക്കാ​രി​നും കെഎ​സ്ഇ​ബി​ക്കുമെതിരേ പ്ര​തി​ഷേ​ധ പ്ര​മേ​യം പാ​സാ​ക്കി.

പ്ര​ശ്ന​ത്തി​നു പ​രി​ഹാ​ര​മി​ല്ലെ​ങ്കി​ൽ കെഎ​സ്ഇ​ബി​ക്കു മു​ന്നി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ​യും സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കാ​നും പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ൽ തീ​രു​മാ​ന​മാ​യി.

വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ത്സ​ല, അം​ഗ​ങ്ങ​ളാ​യ കെ.​സി. ഐ​പ്പ്, ജി​ജി നാ​ക​മ​റ്റം, ഷീ​ന മാ​ത്യു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment