ആനയോളം കരുതലുമായി കെഎസ്ആർടിസി..! ബ​സി​ല്‍ കു​ഴ​ഞ്ഞുവീ​ണ യാ​ത്രികനെ ആശുപത്രിയിലെത്തിച്ച് കെഎ​സ്​ആ​ർടിസി ജീ​വ​ന​ക്കാ​ര്‍


ഹ​രി​പ്പാ​ട് : ബ​സി​ല്‍ കു​ഴ​ഞ്ഞു വീ​ണ യാ​ത്ര​ക്കാ​ര​ന് ക​രു​ത​ലാ​യി കെ.​എ​സ്.​ആ​ർ.​ടി.​സി ജീ​വ​ന​ക്കാ​ര്‍.ഹ​രി​പ്പാ​ട്ബ​സ്സ്റ്റാ​ൻ​ഡി​ൽ നി​ന്നും പ​ന്ത​ള​ത്തേ​ക്ക് പു​റ​പ്പെ​ടാ​ന്‍ ത​യ്യാ​റാ​യ വേ​ണാ​ട് ബ​സി​ലെ യാ​ത്ര​ക്കാ​ര​നാ​ണ് കു​ഴ​ഞ്ഞു​വീ​ണ​ത്.

ഇ​ക്കാ​ര്യം യാ​ത്ര​ക്കാ​ർ​ക​ണ്ട​ക്ട​റു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി. മ​നോ​ധെെ​ര്യം വീ​ണ്ടെ​ടു​ത്ത ക​ണ്ട​ക്ട​ര്‍ ആ​ര്യ​യും ഡ്രെെ​വ​ര്‍ സ​ന്തോ​ഷും ചേ​ര്‍​ന്ന് യാ​ത്ര​ക്കാ​രു​ടെ ത​ന്നെ സ​ഹാ​യ​ത്തോ​ടെ യാ​ത്രി​ക​നെ ബ​സി​ല്‍ ത​ന്നെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു.​

പ​ന്ത​ളം – ഹ​രി​പ്പാ​ട് റൂ​ട്ടി​ല്‍ സ​ര്‍​വ്വീ​സ് ന​ട​ത്തു​ന്ന ഓ​ര്‍​ഡി​ന​റി ബ​സി​ലെ ജീ​വ​ന​ക്കാ​രാ​ണ് കൃ​ത്യ​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ യാ​ത്ര​ക്കാ​ര​നെ ര​ക്ഷി​ച്ച​ത്. ആ​ര്യ​യെ​യും സ​ന്തോ​ഷി​നെ​യും ഹ​രി​പ്പാ​ട് എ​മ​ര്‍​ജ​ന്‍​സി റെ​സ്ക്യൂ ടീം ​പൊ​ന്നാ​ട അ​ണി​യി​ച്ചു ആ​ദ​രി​ച്ചു.

Related posts

Leave a Comment