വാ​ഗ​മ​ണി​ലേ​ക്ക് വി​നോ​ദ​യാ​ത്ര പോ​യ കെ​എ​സ്ആ​ർ​ടി​സി ബ​സ് മ​ര​ത്തി​ലി​ടി​ച്ചു

കൊ​ല്ലം: കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ നി​ന്ന് വാ​ഗ​മ​ണി​ലേ​ക്ക് വി​നോ​ദ​യാ​ത്ര പോ​യ കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ ഡി​ല​ക്സ് എ​യ​ർ ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡി​ൽ നി​ന്ന് 15 മീ​റ്റ​ർ മാ​റി മ​ര​ത്തി​ൽ ഇ​ടി​ച്ചു നി​ന്നു. ഇ​ന്ന് രാ​വി​ലെ 6.30ന് ​ഏ​നാ​ത്ത് കു​ള​ക്ക​ട​യി​ൽ ആ​യി​രു​ന്നു സം​ഭ​വം. ബ​സി​ൽ 49 യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു. ആ​ർ​ക്കും പ​രി​ക്കി​ല്ല.

പു​ന​ലൂ​ർ ഡി​പ്പോ​യി​ലേ​താ​ണ് ബ​സ്. കൊ​ല്ലം ഡി​പ്പോ​യി​ലെ ഡ്രൈ​വ​ർ ജെ.​ ഷാ​ജി​യാ​ണ് ബ​സ് ഓ​ടി​ച്ചി​രു​ന്ന​ത്. സ്റ്റി​യ​റിം​ഗ് സ്ട്ര​ക്കാ​യി നി​യ​ന്ത്ര​ണം വി​ട്ട​താ​ണെ​ന്ന് ഷാ​ജി പ​റ​യു​ന്നു.

ഇ​ട​തു​വ​ശം ചേ​ർ​ന്നു​വ​ന്ന ബ​സ് വ​ല​തു​വ​ശ​ത്തേ​ക്കാ​ണ് ഇ​ടി​ച്ചു ക​യ​റി​യ​ത്. എ​തി​രെ നി​ന്ന് മ​റ്റു വാ​ഹ​ന​ങ്ങ​ൾ വ​രാ​തി​രു​ന്ന​തും വ​ല​തു​വ​ശ​ത്ത് ഒ​ഴി​ഞ്ഞ പ​റ​മ്പ് ആ​യി​രു​ന്ന​തും അ​പ​ക​ട​ത്തി​ന്‍റെ തീ​വ്ര​ത കു​റ​ച്ചു. പി​ന്നീ​ട് കൊ​ട്ടാ​ര​ക്ക​ര ഡി​പ്പോ​യി​ൽ നി​ന്ന് പ​ക​രം ഡീ​ല​ക്സ് ബ​സ് എ​ത്തി​ച്ച് യാ​ത്ര​ക്കാ​രെ വാ​ഗ​മ​ണിലേക്ക് ക​യ​റ്റി വി​ട്ടു.

Related posts

Leave a Comment