കല്ലിടൽ വീണ്ടും തുടങ്ങി: പ്രതിഷേധക്കാരെ ബൂട്ടിട്ട് ചവിട്ടി പോലീസിന്‍റെ ക്രൂരത; കഴക്കൂട്ടം കരിച്ചിറയിൽ പോലീസ് തേർവാഴ്ച; അഞ്ചുപേർ ആശുപത്രിയിൽ


തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം വീ​ണ്ടും കെ ​റെ​യി​ൽ സ​ർ​വേ തു​ട​ങ്ങി. തി​രു​വ​ന​ന്ത​പു​രം ക​ഴ​ക്കൂ​ട്ടം ക​രി​ച്ചാ​റ​യി​ലാ​ണ് കെ ​റെ​യി​ൽ ക​ല്ലി​ടാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി​യ​ത്. ഇ​വ​രെ നാ​ട്ടു​കാ​രും കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും ത​ട​ഞ്ഞ​തോ​ടെ സം​ഘ​ർ​ഷ​മു​ണ്ടാ​യി.

പോ​ലീ​സും കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ ഉ​ന്തും​ത​ള്ളു​മു​ണ്ടാ​യി. പോ​ലീ​സു​കാ​ർ പ്ര​വ​ർ​ത്ത​ക​രെ ബൂ​ട്ടി​ട്ട് ച​വി​ട്ടു​ന്ന ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. സം​ഘ​ർ​ഷ​ത്തി​ൽ പ്ര​വ​ർ​ത്ത​ക​രി​ൽ ചി​ല​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.

പ്രതിഷേധം ശക്തമായതോടെ കല്ലിടൽ നടപടികൾ നിർത്തിവച്ച് ഉദ്യോഗസ്ഥർ ഇവിടെനിന്നും മടങ്ങുകയും ചെയ്തു. ക​ഴി​ഞ്ഞ മാ​സം അ​വ​സാ​നം നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ക​രി​ച്ചാ​റ​യി​ൽ ക​ല്ലി​ട​ൽ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചി​രു​ന്നു.

സി​പി​എം പാ​ർ​ട്ടി കോ​ൺ​ഗ്ര​സ് അ​വ​സാ​നി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് സം​സ്ഥാ​ന​ത്ത് ക​ല്ലി​ട​ൽ പു​ന​രാ​രം​ഭി​ച്ചി​രി​ക്കു​ന്ന​തെന്നും ശ്രദ്ധേയമാണ്.

Related posts

Leave a Comment