കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​ക​ട​ന പ​ത്രി​ക​യെ പ​രി​ഹ​സി​ച്ച് മോ​ദി; സ്വാ​ത​ന്ത്ര്യ​സ​മ​ര കാ​ല​ത്തെ ചി​ന്താ​ഗ​തി​യു​മാ​യി ര​ക്ഷ​പെ​ടാ​ൻ ക​ഴി​യു​മോ

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​ക​ട​ന പ​ത്രി​ക​യ്ക്കെ​തി​രെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. രാ​ഷ്ട്ര നി​ർ​മാ​ണ​ത്തി​നു​ള്ള ഒ​രു നി​ർ​ദേ​ശ​വും കോ​ൺ​ഗ്ര​സി​ന് സ്വ​ന്ത​മാ​യില്ല. ഈ ​പ്ര​ക​ട​ന​പ​ത്രി​ക​യു​മാ​യി ര​ക്ഷ​പ്പെ​ടാ​ൻ കോ​ൺ​ഗ്ര​സി​നാ​കി​ല്ലെ​ന്നും മോ​ദി പ​രി​ഹ​സി​ച്ചു.

മു​സ്‌​ലീം ലീ​ഗി​ന്‍റെ വി​ചാ​ര​ധാ​ര​ക​ൾ നി​റ​ഞ്ഞ​താ​ണ് കോ​ൺ​ഗ്ര​സ് പ്ര​ക​ട​ന​ പ​ത്രി​ക. സ്വാ​ത​ന്ത്ര്യ സ​മ​ര കാ​ല​ത്ത് ലീ​ഗി​ൽ നി​ല​നി​ന്നി​രു​ന്ന ചി​ന്താ​ഗ​തി​യാ​ണ് പ്ര​തി​ഫ​ലി​ക്കു​ന്ന​ത്. ബാ​ക്കി ഭാ​ഗം ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ നി​ല​പാ​ടു​ക​ളാ​ണെ​ന്നും മോ​ദി പ​റ​ഞ്ഞു.

അ​ഖി​ലേ​ഷ് യാ​ദ​വി​ന്‍റെ​യും രാ​ഹു​ൽ ഗാ​ന്ധി​യു​ടെ​യും കൂ​ട്ടു​കെ​ട്ടി​നെ​യും പ്ര​ധാ​ന​മ​ന്ത്രി പ​രി​ഹ​സി​ച്ചു. ചെ​ക്ക​ന്മാ​രു​ടെ പ​ടം പ​ണ്ടേ പൊ​ട്ടി​യ​താ​ണ്. പൊ​ട്ടി​യ പ​ടം വീ​ണ്ടും റി​ലീ​സ് ചെ​യ്യു​ക​യാ​ണെ​ന്നു​മാ​യി​രു​ന്നു മോ​ദി​യു​ടെ പ​രി​ഹാ​സം.

Related posts

Leave a Comment