പ്ര​ള​യ​ത്തി​ല്‍ ന​ഷ്ട​പ്പെ​ട്ട ക​ണ്‍​സ​ഷ​ന്‍ കാ​ര്‍​ഡു​ക​ള്‍​ക്ക് പ​ക​രം  പുതിയ കാർഡിന് പിഴ ഈടാക്കി കെഎസ്ആർടിസി; പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

ആ​ലു​വ/​പെ​രു​ന്പാ​വൂ​ർ: പ്ര​ള​യ​ത്തി​ല്‍ ന​ഷ്ട​പ്പെ​ട്ട ക​ണ്‍​സ​ഷ​ന്‍ കാ​ര്‍​ഡു​ക​ള്‍​ക്ക് പ​ക​രം പു​തി​യ കാ​ര്‍​ഡു​ക​ള്‍ അ​നു​വ​ദി​ക്കു​ന്ന​തി​നു വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​ക്ക​ൽ നി​ന്നും 500 രൂ​പ പി​ഴ​യാ​യി ഈ​ടാ​ക്കു​ന്ന​താ​യി ആ​ക്ഷേ​പം. കൂ​ടാ​തെ എ​ത്ര ദി​വ​സ​ത്തേ​യ്ക്കാ​യി​രു​ന്നോ നേ​ര​ത്തേ ക​ണ്‍​സ​ഷ​ൻ അ​നു​വ​ദി​ച്ചി​രു​ന്ന​ത് ആ ​ദി​വ​സ​ത്തി​നു ശേ​ഷ​മേ പു​തി​യ ക​ണ്‍​സ​ഷ​ൻ ന​ൽ​കു​ന്നു​ള്ളു​വെ​ന്നും പ​രാ​തി​യു​ണ്ട്.

കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ആ​ലു​വ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ലു​വ എ​ടി​ഒ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു. തു​ട​ര്‍​ന്ന് സീ​നി​യ​ര്‍ സൂ​പ്ര​ണ്ട് റോ​യ് എ​സ്. ജോ​ണ്‍​സ​ണു​മാ​യി ന​ട​ന്ന ച​ര്‍​ച്ച​യി​ല്‍ ഇ​ന്നു​മു​ത​ല്‍ പി​ഴ​തു​ക ഒ​ഴി​വാ​ക്കാ​മെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും വ്യ​ക്ത​മാ​യ ഉ​റ​പ്പ് ന​ല്‍​കാ​തെ ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ക്കി​ല്ല എ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സു​കാ​ര്‍ വ്യ​ക്ത​മാ​ക്കി.

പോ​ലീ​സും സ​മ​ര​ക്കാ​ര്‍​ക്ക് വ്യ​ക്ത​മാ​യ ഉ​റ​പ്പ് ന​ല്‍​കാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ര്‍​ന്ന് ഇ​ന്നു മു​ത​ല്‍ പി​ഴ​തു​ക ഒ​ഴി​വാ​ക്കി​യ​താ​യി നോ​ട്ടീ​സ് ന​ല്‍​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഉ​പ​രോ​ധ​നം അ​വ​സാ​നി​പ്പി​ച്ചു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഉ​പ​രോ​ധ സ​മ​രം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി.​ജി. സു​നി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷെ​ഫീ​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന ജ​ന​ങ്ങ​ൾ​ക്ക് സ​ഹാ​യ​ഹ​സ്തം നീ​ട്ടേ​ണ്ട സ​ർ​ക്കാ​ർ സം​വി​ധാ​നം ത​ന്നെ ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​ന്ന നി​ല​പാ​ടി​നെ​തി​രേ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ശ​ക്ത​മാ​യ സ​മ​ര​വു​മാ​യി മു​ന്നി​ട്ടി​റ​ങ്ങു​മെ​ന്നും ഇ​ത് സം​ബ​ന്ധി​ച്ച പ​രാ​തി ഗ​താ​ഗ​ത മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​നും കെ​എ​സ്ആ​ർ​ടി​സി എം​ഡി ടോ​മി​ൻ ത​ച്ച​ങ്ക​രി​ക്കും ന​ൽ​കി​യ​താ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ചാ​ല​ക്കു​ടി ലോ​ക്സ​ഭാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ജോ വ​ർ​ഗീ​സ് അ​റി​യി​ച്ചു.

Related posts