യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചതിന് സമ്മാനമായി ലഭിച്ചത് സസ്‌പെന്‍ഷന്‍ ! ശിക്ഷ തബല കൊട്ടി ആഘോഷിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍…

സസ്‌പെന്‍ഷന്‍ തബലകൊട്ടി ആഘോഷിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍. പൂഞ്ഞാറിലെ വെള്ളക്കെട്ടില്‍ മുങ്ങിയ കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യനാണ് തന്റെ സസ്‌പെന്‍ഷന്‍ വ്യത്യസ്ഥമായി ആഘോഷിച്ചത്.

യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചതിനാണ് തന്നെ കെഎസ്ആര്‍ടിസ് സസ്പെന്‍ഡ് ചെയ്തതെന്നാണ് ഇദ്ദേഹം ആരോപിക്കുന്നത്. സസ്പെന്‍ഷന്‍ തബല കൊട്ടി ആഘോഷിക്കുന്ന വീഡിയോയും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ചു.

സസ്പെന്‍ഡ് ചെയ്ത വാര്‍ത്ത പങ്കുവച്ച് ജയദീപ് കുറിച്ചതിങ്ങനെ… ‘സൂപ്പര്‍ ഹിറ്റായ വാര്‍ത്ത പത്രത്തിലും. ഒരു അവധി ചോദിച്ചാല്‍ തരാന്‍ വലിയ വാലായിരുന്നവന്‍ ഇനി വേറെ ആളെ വിളിച്ച് ഓടിക്കട്ടെ.

അല്ലെങ്കില്‍ അവന്‍ ഓടിക്കട്ടെ. അവനൊക്കെ റിട്ടയര്‍ ചെയ്തു കഴിയുമ്പോള്‍ അറ്റാക്ക് ഒന്നും വരാതെ ജീവിച്ചിരുന്നാല്‍ വല്ലോ സ്‌കൂള്‍ ബസോ, ഓട്ടോറിക്ഷയോ , ഓടിച്ച് അരി മേടിക്കേണ്ടതല്ലേ? ഒരു പ്രാക്ടീസാകട്ടെ. ഞാന്‍ വീട്ടുകാര്യങ്ങള്‍ നോക്കി TS No 50ല്‍ ഉം പോയി സുഖിച്ച് വിശ്രമിക്കട്ടെ.’

https://www.facebook.com/jayadeep.sebastian/videos/1073102093501216/?t=0

Related posts

Leave a Comment