കെഎസ്ആർടിസി ക​യ​റ്റം ക​യ​റു​ന്ന​തി​നി​ടെ  ഡ്രൈ​വ​ർ​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം: ബ​സ് മ​ര​ത്തി​ലി​ടി​ച്ച് നി​ന്നു; യാ​ത്ര​ക്കാ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു; ബസ് താഴ്ചയിലേക്ക് മറിയാതിരുന്നതിനാൽ വൻ അപകടം ഒഴിവായി

വ​ട​ക്ക​ഞ്ചേ​രി: റോ​ഡി​ലെ ക​യ​റ്റം ക​യ​റു​ന്ന​തി​നി​ടെ ഡ്രൈ​വ​ർ​ക്ക് ദേ​ഹാ​സ്വ​സ്ഥ്യം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം വി​ട്ട കെ.​എ​സ്. ആ​ർ .ടി.​സി.​ബ​സ് പു​റ​കോ​ട്ട് നീ​ങ്ങി പാ​ത​യോ​ര​ത്തെ മ​ര​ത്തി​ൽ ഇ​ടി​ച്ച് നി​ന്നു. യാ​ത്ര​ക്കാ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. സീ​റ്റി​ൽ ത​ള​ർ​ന്ന് വീ​ണ ഡ്രൈ​വ​ർ നെന്മാ​റ സ്വ​ദ്ദേ​ശി രാ​ജ​പ്പ (49)നെ ​വ​ട​ക്ക​ഞ്ചേ​രി കാ​രു​ണ്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​

ഇ​ന്ന​ലെ വൈ​കീ​ട്ട് നാ​ലേ​കാ​ലി​ന് വ​ട​ക്ക​ഞ്ചേ​രി​യി​ൽ നി​ന്നും മ​ല​മേ​ഖ​ല​യാ​യ പാ​ല​ക്കു​ഴി​ക്ക് പോ​യ കെ.​എ​സ്.​ആ​ർ.​ടി.​സി.​വ​ട​ക്ക​ഞ്ചേ​രി ഡി​പ്പോ​യി​ലെ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.​ക​ണി​ച്ചി​രു​ത​യി​ൽ നി​ന്നും തി​രി​ഞ്ഞ് പാ​ത്ര​ക​ണ്ടം വ​ഴി​ക്ക് മു​ന്പേ​യു​ള്ള ക​യ​റ്റം ക​യ​റി കൊ​ണ്ടി​രി​ക്കെ​യാ​യി​രു​ന്നു ഡ്രൈ​വ​ർ​ക്ക് പെ​ട്ടെ​ന്ന്ത​ള​ർ​ച്ച അ​നു​ഭ​വ​പ്പെ​ടു​ക​യും ഉ​ട​ൻ കു​ഴ​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു.​

ബ​സ് പു​റ​കോ​ട്ട് പോ​യി ആ​ദ്യം പ​തി​നൊ​ന്ന് കെ.​വി.​വൈ​ദ്യു​തി പോ​സ്റ്റി​ലും അ​വി​ടെ നി​ന്നും സൈ​ഡി​ലേ​ക്ക് പോ​യി ര​ണ്ടു് മ​ര​ത്തി​ലു​മാ​യാ​ണ് ഇ​ടി​ച്ച് നി​ന്ന​ത്.​ബ​സി​ന്‍റെ പ​കു​തി​യോ​ളം ഭാ​ഗം താ​ഴേ​ക്ക് ചെ​രി​ഞ്ഞെ​ങ്കി​ലും മ​റി​യാ​തെ നി​ന്ന​തു​മൂ​ലം വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. ബ​സി​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ ഉ​ൾ​പ്പെ​ടെ നി​റ​യെ യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു.

Related posts