ബസ് ഓടിക്കുന്നതിനിടെ അഭ്യാസം! ഫോണ്‍ അഴിച്ചുപണിതുകൊണ്ട് വാഹനം ഓടിക്കുന്ന കെഎസ്ആര്‍ടിസി ഡ്രൈവര്‍; സംഭവം കോട്ടയം- കുമളി റൂട്ടിലെ സര്‍വീസിനിടയില്‍; വീഡിയോ വൈറല്‍

കെഎസ്ആര്‍ടിസി ഡ്രൈവര്‍ ബസ് ഓടിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ നന്നാക്കുന്നതിന്റെ വീഡിയോ പുറത്ത്. കോട്ടയം -കുമളി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസിലെ ഡ്രൈവറാണ് മൊബൈല്‍ഫോണില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് അലക്ഷ്യമായി വണ്ടിയോടിക്കുന്നത്. യാത്രക്കാരിലൊരാളാണ് ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്.

കുമളി ഡിപ്പോയിലെ കെ.എല്‍ 15-7780 എന്ന നമ്പരിലുള്ള ബസിലാണ് സംഭവം. വണ്ടിയോടിക്കുന്നുണ്ടെങ്കിലും ഡ്രൈവറുടെ ശ്രദ്ധ മുഴുവനായും മൊബൈലിലാണെന്നത് ദൃശ്യത്തില്‍ നിന്ന് വ്യക്തമാണ്. ബസിന്റെ മുന്‍വശത്തെ സീറ്റില്‍ ഇരുന്നിരുന്ന ആരോ പകര്‍ത്തിയ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചുകൊണ്ടിരിക്കുന്നത്. എതിര്‍വശത്തുനിന്ന് ധാരാളം വാഹനങ്ങള്‍ വരുമ്പോഴും ഡ്രൈവര്‍ തന്റെ പ്രവര്‍ത്തി തുടരുകയാണ് ചെയ്യുന്നത്.

 

 

Related posts