പൊറാട്ടയ്ക്ക് 20 മുട്ടക്കറിക്ക് 70! ഹോട്ടല്‍ ഉടമകള്‍ക്ക് യാത്രക്കാരെ ചൂഷണംചെയ്യാന്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഒത്താശ; കൊള്ളലാഭത്തിന്റെ പങ്ക് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും?

ക​ൽ​പ്പ​റ്റ: ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലെ ഹോ​ട്ട​ൽ ഉ​ട​മ​ക​ൾ​ക്ക് യാ​ത്ര​ക്കാ​രെ ചൂ​ഷ​ണം​ചെ​യ്യാ​ൻ കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ ഒ​ത്താ​ശ ചെ​യ്യു​ക​യാ​ണെ​ന്ന് നാ​ഷ​ണ​ലി​സ്റ്റ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.കേ​ര​ള​ത്തി​ൽ​നി​ന്നു ബാം​ഗ​ളൂ​രു ഭാ​ഗ​ത്തേ​ക്കും തി​രി​ച്ചും യാ​ത്ര​ചെ​യ്യു​ന്ന​വ​രെ ഹോ​ട്ട​ൽ ഉ​ട​മ​ക​ൾ​ക്കു ചൂ​ഷ​ണം ചെ​യ്യു​ന്ന​തി​നാ​ണ് ബ​സ് ഡ്രൈ​വ​ർ​മാ​രും ക​ണ്ട​ക്ട​ർ​മാ​രും സാ​ഹ​ച​ര്യം ഒ​രു​ക്കു​ന്ന​ത്.

ഗു​ണ്ടി​ൽ​പേ​ട്ട​യി​ലെ​യും ഹു​ൻ​സൂ​രി​ലെ​യും പ​രി​സ​ര​ത്ത് മ​റ്റ് ഭ​ക്ഷ​ണ​ശാ​ല​ക​ളി​ല്ലാ​ത്ത ഹോ​ട്ട​ലു​ക​ൾ​ക്കു മു​ന്നി​ലാ​ണ് യാ​ത്ര​ക്കാ​ർ​ക്ക് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നാ​യി ബ​സു​ക​ൾ നി​ർ​ത്തു​ന്ന​ത്. ര​ണ്ടു ഹോ​ട്ട​ലു​ക​ളി​ലും ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ​ക്ക് തീ​വി​ല​യാ​ണ് ഈ​ടാ​ക്ക​ന്ന​ത്. ഹു​ൻ​സൂ​രി​ലെ ഹോ​ട്ട​ലി​ൽ പൊ​റാ​ട്ട​യ്ക്ക് ഇ​രു​പ​തും മു​ട്ട​ക്ക​റി​ക്ക് എ​ഴു​പ​തും രൂ​പ​യാ​ണ് വി​ല.

ഹോ​ട്ട​ൽ ഉ​ട​മ​ക​ൾ കൊ​ള്ള​ലാ​ഭ​ത്തി​ന്‍റെ പ​ങ്ക് കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്ക് ന​ൽ​കു​ന്നു​ണ്ടോ​യെ​ന്ന് സം​ശ​യി​ക്ക​ണ​മെ​ന്നും നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്വേ​ഷ​ണ​വും ന​ട​പ​ടി​യും ആ​വ​ശ്യ​പ്പെ​ട്ട് ഗ​താ​ഗ​ത മ​ന്ത്രി​ക്കും കെ​എ​സ്ആ​ർ​ടി​സി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ​ക്കും പ​രാ​തി അ​യ​ച്ചി​ട്ടു​ണ്ട്.

ഗു​ണ​നി​ല​വാ​ര​മു​ള്ള ആ​ഹാ​ര​സാ​ധ​ന​ങ്ങ​ൾ മി​തമായ നി​ര​ക്കി​ൽ വി​ൽ​ക്കു​ന്ന ഹോ​ട്ട​ലു​ക​ളി​ൽ​നി​ന്നു ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ യാ​ത്ര​ക്കാ​ർ​ക്ക് സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും പ​രാ​തി​യി​ൽ ഉ​ന്ന​യി​ച്ച​ട്ടു​ണ്ടെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​ബി. പ്രേ​മാ​ന​ന്ദ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി ഷാ​ജു വ​ന്ദ​ന, ബ​ത്തേ​രി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഇ.​കെ. അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Related posts