ബ​സ് ബേ​യി​ല്‍ ഡ്രൈ​വ​റി​ല്ലാ​തെ 20 മി​നി​റ്റ് ബ​സ് സ്റ്റാ​ര്‍​ട്ട് ചെ​യ്തി​ട്ടു:​ സി​എം​ഡി​യു​ടെ ചോ​ദ്യ​ത്തി​നു​ള്ള ഉ​ത്ത​രം ധി​ക്കാ​ര​പ​രം; കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർക്ക് എട്ടിന്‍റെ പണി

തി​രു​വ​ന​ന്ത​പു​രം:  കെ​എ​സ്ആ​ർ​ടി​സി സ്റ്റാന്‍റിൽ ഡ്രൈവറില്ലാതെ ബസ് സ്റ്റാ​ര്‍​ട്ട്  ചെ​യ്തി​ട്ട​തി​നെക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച സി​എം​ഡി​യോ​ട് ധി​ക്കാ​ര​പ​ര​മാ​യി പെ​രു​മാ​റിയ  സം​ഭ​വ​ത്തി​ൽ  താ​ത്കാ​ലി​ക ഡ്രൈ​വ​റെ പി​രി​ച്ചു​വി​ട്ടു. സം​ഭ​വ​ത്തി​ൽ ര​ണ്ട് സ്ഥി​രം ജീ​വ​ന​ക്കാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തു.

ക​ഴി​ഞ്ഞ ഒ​ന്പ​തി​ന് തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ യൂ​ണി​റ്റി​ല്‍ സി​എം​ഡി എ​ത്തി​യ​പ്പോ​ഴാ​ണ് നെ​യ്യാ​റ്റി​ന്‍​ക​ര – ക​ളി​യി​ക്കാ​വി​ള ബ​സ് ബേ​യി​ല്‍ യാ​ത്ര​ക്കാ​രെ ക​യ​റ്റു​ന്ന​തി​നാ​യി പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന ബ​സ് ക​ണ്ട​ക്ട​റോ ഡ്രൈ​വ​റോ ഇ​ല്ലാ​തെ സ്റ്റാ​ര്‍​ട്ട് ചെ​യ്തി​ട്ടി​രി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.

തു​ട​ർ​ന്ന് ബ​സ് സ്റ്റാ​ര്‍​ട്ടിം​ഗി​ല്‍ നി​റു​ത്തി​യി​രി​ക്കു​ന്ന​തി​നെ സം​ബ​ന്ധി​ച്ച് ഡ്രൈ​വ​റോ​ട് അ​ന്വേ​ഷി​ച്ച​പ്പോ​ൾ സെ​ല്‍​ഫ് എ​ടു​ക്കാ​ത്ത​തു​കൊ​ണ്ടാ​ണെ​ന്ന് ഡ്രൈ​വ​ര്‍ പ​രു​ഷ​മാ​യി മ​റു​പ​ടി പ​റ​ഞ്ഞു. ബ​സ് 20 മി​നി​റ്റ് സ്റ്റാ​ര്‍​ട്ട് ചെ​യ്ത് ഇ​ട്ട​പ്പോ​ൾ ഡ്രൈ​വ​റു​ടെ ന​ട​പ​ടി​യെ ത​ട​യാ​തി​രു​ന്ന​തി​ന് ബ​സി​ലെ ക​ണ്ട​ക്ട​ർ, ഡി​പ്പോ​യി​ലെ ചാ​ർ​ജ്മാ​ൻ എ​ന്നി​വ​രെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. 

പാ​റ​ശാ​ല ഡി​പ്പോ​യി​ലെ താ​ത്കാ​ലി​ക ഡ്രൈ​വ​ര്‍ പി. ​ബൈ​ജു​വി​നെ പി​രി​ച്ചു​വി​ട്ടു. പാ​റ​ശാ​ല ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​ർ ര​ജി​ത്ത് ര​വി, പാ​റ​ശാ​ല യൂ​ണി​റ്റി​ല്‍ അ​സി​സ്റ്റ​ന്‍റ് ഡി​പ്പോ എ​ൻ​ജി​നീ​യ​റു​ടെ ചു​മ​ത​ല വ​ഹി​ച്ചു വ​രു​ന്ന ചാ​ര്‍​ജ്മാ​ന്‍ കെ. ​സ​ന്തോ​ഷ് കു​മാ​ർ എ​ന്നി​വ​രെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

ബ​സി​ന്‍റെ ത​ക​രാ​റ് സം​ബ​ന്ധി​ച്ച് ഡ്രൈ​വ​റു​ടെ റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ണ്ടാ​യി​ട്ടും യ​ഥാ​സ​മ​യം പ​രി​ഹ​രി​ക്കാ​തി​രു​ന്ന​തി​നാ​ണ് പാ​റ​ശാ​ല ഡി​പ്പോ​യി​ലെ ഗാ​രേ​ജി​ന്‍റെ ചു​മ​ത​ല വ​ഹി​ച്ചി​രു​ന്ന ചാ​ർ​ജ്മാ​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

Related posts

Leave a Comment