ഇങ്ങനെയൊക്കെ ചെയ്യാമോ? ഗര്‍ഭിണിയായ യാത്രക്കാരിയോട് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ അപമര്യാദയായി പെരുമാറിയതായി പരാതി; സംഭവം മൂലമറ്റത്ത്

മൂ​ല​മ​റ്റം: കെ ​എ​സ്ആ​ർ​ടി​സി ബ​സി​ൽ വ​നി​ത യാ​ത്ര​ക്കാ​രി​യോ​ട് ക​ണ്ട​ക്ട​ർ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​താ​യി പ​രാ​തി. ക​ഴി​ഞ്ഞ ദി​വ​സം അ​ശോ​ക ക​വ​ല​യി​ൽ നി​ന്നു ബ​സി​ൽ ക​യ​റി​യ ഗ​ർ​ഭി​ണി​യാ​യ യാ​ത്ര​ക്കാ​രി​യോ​ടാ​ണ് ക​ണ്ട​ക്ട​ർ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​താ​യി പ​രാ​തി ഉ​യ​ർ​ന്ന​ത്.

തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജീ​വ​ന​ക്കാ​രി​യാ​യ അ​റ​ക്കു​ളം സ്വ​ദേ​ശി​നി തൊ​ടു​പു​ഴ​യ്ക്കു പോ​കു​ന്ന​തി​നാ​യി രാ​വി​ലെ ബ​സി​ൽ ക​യ​റി. ഇ​രി​ക്കാ​ൻ സീ​റ്റി​ല്ലാ​തി​രു​ന്ന​തി​നാ​ൽ ക​ന്പി​യി​ൽ പി​ടി​ച്ചു ചാ​രി​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. പി​ൻ​ഭാ​ഗ​ത്തേ​ക്ക് മാ​റി​നി​ൽ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഒ​തു​ങ്ങി​നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്നു വ​ള​രെ മോ​ശ​മാ​യ രീ​തി​യി​ൽ ക​ണ്ട​ക്ട​ർ ത​ന്നോ​ടു സം​സാ​രി​ച്ചെ​ന്നാ​ണ് പ​രാ​തി​ക്കാ​രി പ​റ​യു​ന്ന​ത്. ക​ണ്ട​ക്ട​ർ​ക്കെ​തി​രേ തൊ​ടു​പു​ഴ ഡി​ടി​ഒ, വ​നി​ത പൊ​ലീ​സ് സെ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രാ​തി ന​ൽ​കിയിട്ടുണ്ട്.

Related posts