കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ സ​മ​യ​ക്ര​മം​പാ​ലി​ക്കു​ന്നി​ല്ല; പ​ണ്ട​പ്പി​ള്ളി – മൂ​വാ​റ്റു​പു​ഴ റൂ​ട്ടി​ല്‍ യാ​ത്രാ​ക്ലേ​ശം രൂ​ക്ഷം

മൂ​വാ​റ്റു​പു​ഴ : പ​ണ്ട​പ്പി​ള്ളി – മൂ​വാ​റ്റു​പു​ഴ റൂ​ട്ടി​ല്‍ വൈ​കു​ന്നേ​ര​ങ്ങ​ളി​ല്‍ യാ​ത്ര​ക്ലേ​ശം രൂ​ക്ഷം. ര​ണ്ടു കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ സ​മ​യ​ക്ര​മം പാ​ലി​ക്കാ​ത്ത​താ​ണ് സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ങ്ങു​ന്ന യാ​ത്ര​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്. ഒ​ട്ടു​മി​ക്ക​ദി​വ​സ​ങ്ങ​ളി​ലും വൈ​കു​ന്നേ​രം 6.15നു ​സ്വ​കാ​ര്യ ബ​സ് മൂ​വാ​റ്റു​പു​ഴ​യി​ല്‍ നി​ന്നും പ​ണ്ട​പ്പി​ള്ളി​ക്ക് സ​ര്‍​വീ​സ് ന​ട​ത്തി ക​ഴി​ഞ്ഞാ​ല്‍ പി​ന്നീ​ട് രാ​ത്രി എ​ട്ടു​വ​രെ ബ​സ് സ​ര്‍​വീ​സ് ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. ഇ​തോ​ടെ പ​ണ്ട​പ്പി​ള്ളി ഭാ​ഗ​ത്തേ​യ്ക്കു പോ​കേ​ണ്ട നൂ​റു​ക​ണ​ക്കി​നു യാ​ത്ര​ക്കാ​ര്‍ മ​ണി​ക്കൂ​റോ​ളം പെ​രു​വ​ഴി​യി​ലാ​വു​ക​യാ​ണ്.

ര​ണ്ടു മാ​സം മു​മ്പു​വ​രെ 6.30നും ​ഏ​ഴി​നും കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സ് ന​ട​ത്തി​യി​രു​ന്നു​വെ​ങ്കി​ലും സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ള്‍ പ​റ​ഞ്ഞ് നി​ര്‍​ത്ത​ലാ​ക്കി​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം മു​ത​ല്‍ ഇ​വ വീ​ണ്ടും ആ​രം​ഭി​ച്ചെ​ങ്കി​ലും യാ​ത്ര​ക്കാ​ര്‍​ക്കു പ്ര​യോ​ജ​ന​മി​ല്ലാ​തെ തോ​ന്നും​പ​ടി​യാ​ണ് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്. 6.30നു ​മൂ​വാ​റ്റു​പു​ഴ​യി​ല്‍ നി​ന്നും പ​ണ്ട​പ്പി​ള്ളി, പാ​റ​ക്ക​ട​വ് വ​ഴി തൊ​ടു​പു​ഴ​യ്ക്കു പോ​യി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ഇ​പ്പോ​ള്‍ 6.10നാ​ണ് മൂ​വാ​റ്റു​പു​ഴ​യി​ല്‍ നി​ന്നും പോ​കു​ന്ന​ത്.

ആ​റി​നും 6.15നും ​ര​ണ്ടു ബ​സു​ക​ളു​ള്ള​പ്പോ​ഴാ​ണ് ഇ​തി​നി​ട​യി​ല്‍ മ​റ്റൊ​രു സ​ര്‍​വീ​സ്. ഏ​ഴി​നു ഇ​വി​ടെ നി​ന്നും സ​ര്‍​വീ​സ് ന​ട​ത്തി​യി​രു​ന്ന ബ​സി​നു പ​ക​ര​മാ​യി ഇ​പ്പോ​ള്‍ ഓ​ടു​ന്ന ലോ​ഫ്ളോ​ര്‍ ബ​സ് എ​റ​ണാ​കു​ളം ഐ​ല​ന്‍റി​ല്‍ നി​ന്നാ​ണ് വ​രു​ന്ന​ത്.
പ​ല​ദി​വ​സ​ങ്ങ​ളി​ലും ഈ ​സ​ര്‍​വീ​സ് ഉ​ണ്ടാ​കാ​റി​ല്ലെ​ന്നാ​ണ് യാ​ത്ര​ക്കാ​ര്‍ പ​റ​യു​ന്ന​ത്.

സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലും മ​റ്റും ജോ​ലി ചെ​യ്യു​ന്ന സ്ത്രീ​ക​ള​ട​ക്ക​മു​ള്ള​വ​ര്‍ സ​ന്ധ്യ​ക​ഴി​ഞ്ഞാ​ല്‍ മ​റ്റു​വാ​ഹ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണി​പ്പോ​ൾ.കൃ​ത്യ​മാ​യ സ​മ​യ​ങ്ങ​ളി​ല്‍ ബ​സ് സ​ര്‍​വീ​സ് ന​ട​ത്തി ജ​ന​ങ്ങ​ളു​ടെ യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ല്‍ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ള്‍ ആ​വി​ഷ്ക്ക​രി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് യാ​ത്ര​ക്കാ​ർ.

Related posts