ആ​ടു​ക​ച്ച​വ​ട​ത്തി​നി​ടെ ട്ര​ക്കി​ല്‍ പ​ന്ത്ര​ണ്ടു​കാ​ര​ന് പീ​ഡ​നം: ക​ള്ളാ​ര്‍ സ്വ​ദേ​ശി​യു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ർ​ജി ത​ള്ളി

ത​ല​ശേ​രി: പ​ഞ്ചാ​ബി​ല്‍ നി​ന്ന് അ​പൂ​ര്‍​വ്വ​യി​നം ആ​ടു​ക​ളെ ട്ര​ക്കി​ല്‍ കൊ​ണ്ടു​വ​രു​ന്ന​തി​നി​ടെ പ​ന്ത്ര​ണ്ടു​കാ​ര​നെ പീ​ഡി​പ്പി​ച്ച കേ​സി​ൽ കാ​സ​ര്‍​ഗോ​ഡ് ക​ള്ളാ​ര്‍ സ്വ​ദേ​ശി​യു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ർ​ജി ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി ത​ള്ളി. കാ​സ​ര്‍​ഗോ​ഡ് രാ​ജ​പു​ര​ത്തെ ജോ​ണ്‍​സ​ന്‍റെ (48) മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി​യാ​ണ് ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജ് ടി. ​ഇ​ന്ദി​ര ത​ള്ളി​യ​ത്.

ജോ​ണ്‍​സ​ന്‍റെ ഫാ​മി​ലേ​ക്ക് പ​ഞ്ചാ​ബി​ലെ ഘ​ന്ന​യി​ല്‍ നി​ന്ന് ആ​പൂ​ര്‍​വ്വ​യി​നം ബീ​റ്റ​ല്‍ ആ​ടു​ക​ളെ കൊ​ണ്ടു​വ​രു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഫാ​മി​ലേ​ക്ക് 50 ആ​ടി​നെ കൊ​ണ്ടു​വ​ന്ന ട്ര​ക്കി​ല്‍ ജ​ല​ന്ധ​റി​ല്‍ അ​ച്ഛ​നും മ​ക​നും ര​ണ്ട് ഡ്രൈ​വ​ര്‍​മാ​രും കു​റ്റാ​രോ​പി​ത​നും ക​ള്ളാ​റി​ല്‍ എ​ത്തി​യി​രു​ന്നു.

ക​ഴി​ഞ്ഞ മാ​ര്‍​ച്ച് 30 ന് ​പ​ഞ്ചാ​ബി​ല്‍ നി​ന്ന് പു​റ​പ്പെ​ട്ട ട്ര​ക്ക് ഏ​പ്രി​ല്‍ ര​ണ്ടി​ന് ക​ള്ളാ​റി​ലെ​ത്തി.​നാ​ല് ദി​വ​സ​ത്തെ യാ​ത്ര​യ്ക്കി​ട​യി​ല്‍ ട്ര​ക്കി​ല്‍ വ​ച്ച് പ്ര​തി കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് കേ​സ്. കു​ട്ടി​യു​ടെ അ​ച്ഛ​ന്‍റെ പ​രാ​തി പ്ര​കാ​ര​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Related posts