പി​ൻ​ച​ക്ര​ത്തിൽ ന​ട്ട് ഇല്ലാതെ ഇരുപതിലധികം യാത്രക്കാരുമായി കെഎസ്ആർടിസി ഓടിയത് കിലോമീറ്ററുകൾ

കൂ​ത്താ​ട്ടു​കു​ളം: കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ പി​ൻ​ച​ക്ര​ത്തിന്‍റെ ന​ട്ടു​ക​ൾ അ​ഴി​ഞ്ഞ നി​ല​യി​ൽ സ​ർ​വീ​സ് ന​ട​ത്തി. ഒ​ഴി​വാ​യ​ത് വ​ൻ ദു​ര​ന്തം. പാ​ലാ-​വൈ​റ്റി​ല റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന കൂ​ത്താ​ട്ടു​കു​ളം ഡി​പ്പോ​യി​ലെ ഓ​ർ​ഡി​ന​റി ബ​സി​ന്‍റെ പി​ൻ​ച​ക്ര​ത്തി​ന്‍റെ ന​ട്ടു​ക​ളാ​ണ് അ​ഴി​ഞ്ഞ നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം പാ​ലാ​യി​ൽ​നി​ന്നു കൂ​ത്താ​ട്ടു​കു​ള​ത്തേ​ക്ക് യാ​ത്ര​ക്കാ​രു​മാ​യി വ​രി​ക​യാ​യി​രു​ന്ന ബ​സി​ന്‍റെ പി​ന്നി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന ഓ​ട്ടോ ഡ്രൈ​വ​റു​ടെ ശ്ര​ദ്ധ​യി​ൽ ​ഇക്കാര്യം പെ​ടു​ക​യാ​യി​രു​ന്നു.

താ​മ​ര​ക്കാ​ട് ഭാ​ഗ​ത്തു​വ​ച്ച് മു​ന്നി​ൽ പോ​കു​ന്ന ബ​സി​ന്‍റെ പി​ൻ​ച​ക്ര​ങ്ങ​ൾ പ​തി​വി​ൽ അ​ധി​ക​മാ​യി ഇ​ള​കു​ന്ന​ത് കാ​ണു​ക​യും വി​വ​രം ഓ​ട്ടോ ഡ്രൈ​വ​ർ ബ​സ് ക​ണ്ട​ക്ട​റെ ധ​രി​പ്പി​ക്കു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് വാ​ഹ​നം നി​ർ​ത്തി ഡ്രൈ​വ​റും ക​ണ്ട​ക്ട​റും ട​യ​ർ പ​രി​ശോ​ധി​ച്ച​പ്പോ​ളാ​ണ് ച​ക്ര​ത്തി​ന്‍റെ എ​ല്ലാ ന​ട്ടു​ക​ളും അ​ഴ​ിഞ്ഞ നി​ല​യി​ലാ​ണെ​ന്ന് മ​ന​സി​ലാ​യ​ത്. ബ​സിന്‍റെ യാ​ത്ര അവിടെ അ​വ​സാ​നി​പ്പി​ച്ചശേ​ഷം ഡി​പ്പോ​യി​ൽ​നി​ന്നു മ​റ്റൊ​രു ബസ് എ​ത്തി​ച്ചാ​ണ് യാ​ത്ര തു​ട​ർ​ന്ന​ത്. ബ​സി​ൽ 20ല​ധി​കം യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment