ക​യ്യി​ൽ ക​ടിച്ചില്ലായിരുന്നെങ്കില്‍..! ആ​റു​വ​യ​സു​കാ​രി​യെ ‌ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച പ​തി​ന​ഞ്ചു​കാ​ര​ൻ അ​റ​സ്റ്റി​ൽ; സംഭവം ദൈവത്തിന്റെ സ്വന്തം നാട്ടില്‍

ത​ല​ശേ​രി: ആ​റു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ സ​ഹ​പാ​ഠി​യാ​യ പ​തി​ന​ഞ്ചു​കാ​ര​ൻ അ​റ​സ്റ്റി​ൽ.

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ മ​ദ്ര​സ വി​ട്ടു വ​രി​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ​യാ​ണ് പ​തി​ന​ഞ്ചു​കാ​ര​ൻ ക​ട​ന്നു​പി​ടി​ച്ച​ത്.

അ​തി​ക്ര​മ​ത്തെ പ്ര​തി​രോ​ധി​ച്ച പെ​ൺ​കു​ട്ടി പ​തി​ന​ഞ്ചു​കാ​ര​ന്‍റെ ക​യ്യി​ൽ ക​ടി​ച്ചാ​ണ് ര​ക്ഷ​പെ​ട്ട​ത്.

തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി വി​വ​രം വീ​ട്ടു​കാ​രെ അ​റി​യി​ക്കു​ക​യും മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു.

ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ ചോ​ദ്യം ചെ​യ്ത പോ​ലീ​സ് സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച​പ്പോ​ഴാ​ണ് യ​ഥാ​ർ​ഥ പ്ര​തി​യെ ക​ണ്ടെ​ത്തി​യ​ത്. പ്ര​തി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി ജു​വ​നൈ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Related posts

Leave a Comment