പ​ണം​വാ​രി ഓ​ടി റി​ക്കാ​ർ​ഡിട്ട് ആന​വ​ണ്ടി ..! തി​ങ്ക​ളാ​ഴ്ച​ത്തെ ക​ള​ക്ഷ​ൻ വരുമാനം എ​ട്ട​ര​ക്കോ​ടി

തി​രു​വ​ന​ന്ത​പു​രം: എ​ട്ട​ര​ക്കോ​ടി​യു​ടെ ക​ള​ക്ഷ​നു​മാ​യി കെ​എ​സ്ആ​ർ​ടി​സി തി​ങ്ക​ളാ​ഴ്ച റി​ക്കാ​ർ​ഡ് വ​രു​മാ​നം നേ​ടി. തി​ങ്ക​ളാ​ഴ്ച 85477240 രൂ​പ​യാ​ണ് വ​രു​മാ​നം ല​ഭി​ച്ച​ത്. 1700000 കി​ലോ​മീ​റ്റ​ർ ദൂ​രം 5072 ബ​സു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് സ​ർ​വീ​സ് ന​ട​ത്തി​യ​ത്. ഇ​തി​ലേ​ക്കാ​യി 16450 ക​ണ്ട​ക്ട​ർ​മാ​രേ​യും ഡ്രൈ​വ​ർ​മാ​രെ​യും നി​യോ​ഗി​ച്ചു.

കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ പ്രൈ​വ​റ്റ് ബ​സു​ക​ളും സ​മ​ര​ത്തി​ലാ​യി​രു​ന്ന ക​ഴി​ഞ്ഞ വ​ർ​ഷം ഫെ​ബ്രു​വ​രി 19-ന് 85068777 ​രൂ​പ വ​രു​മാ​നം നേ​ടി​യ​താ​ണ് നി​ല​വി​ലു​ണ്ടാ​യി​രു​ന്ന റി​ക്കാ​ർ​ഡ്. 5558 ബ​സും 19000 ക​ണ്ട​ക്ട​റേ​യും ഡ്രൈ​വ​റേ​യും നി​യോ​ഗി​ച്ച് 1850000 കി​ലോ​മീ​റ്റ​റാ​ണ് അ​ന്ന് സ​ർ​വീ​സ് ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം 1.5 ല​ക്ഷം കി​ലോ​മീ​റ്റ​റും 500 ബ​സും 2500 ജീ​വ​ന​ക്കാ​രെ​യും കു​റ​ച്ച് ഉ​പ​യോ​ഗി​ച്ചാ​ണ് ക​ള​ക്ഷ​നി​ൽ പു​തി​യ റി​ക്കാ​ർ​ഡി​ട്ട​ത്.

ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വു പ്ര​കാ​രം 4071 എം​പാ​ന​ൽ ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ട​തോ​ടെ 800 ഓ​ളം സ​ർ​വീ​സു​ക​ൾ പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്നു. പി​രി​ച്ചു​വി​ട്ട എം​പാ​ന​ലു​കാ​ർ​ക്കു പ​ക​രം 1400 ഓ​ളം പേ​രെ നി​യ​മി​ച്ചെ​ങ്കി​ലും പൂ​ർ​ണ​മാ​യി ഡ്യൂ​ട്ടി​ക്ക് വി​ന്യ​സി​ച്ചി​ട്ടി​ല്ല. സ്വ​കാ​ര്യ ബ​സു​ക​ളെ ആ​ശ്ര​യി​ച്ചി​രു​ന്ന​വ​രും കെ​എ​സ്ആ​ർ​ടി​സി​യെ ആ​ശ്ര​യി​ക്കു​ന്ന​താ​ണ് കളക്ഷ​ൻ കൂ​ടാ​ൻ കാ​ര​ണ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

Related posts