ഇറങ്ങേണ്ട സ്ഥലം എത്തിയപ്പോള്‍ ബസ് നിര്‍ത്തിയില്ല, പെണ്‍കുട്ടി ബല്ലടിച്ചു, കുപിതനായി കണ്ടക്ടര്‍ ഡബിള്‍ ബെല്ലടിച്ചു; പെണ്‍കുട്ടിയെ അര്‍ധരാത്രി നടുറോഡില്‍ ഇറക്കിവിട്ടു

ആ​ലു​വ: താ​മ​സ​സ്ഥ​ല​ത്തേ​ക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്ന യു​വ​തി​യെ അ​ർ​ധ​രാ​ത്രി ന​ടു​റോ​ഡി​ൽ ഇ​റ​ക്കി​വി​ട്ട സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സി​ലെ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ കെ​എ​സ്ആ​ർ​ടി​സി വി​ജി​ല​ൻ​സ് വി​ഭാ​ഗം അ​ന്വേ​ഷ​ണം തു​ട​ങ്ങി.

പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​ത്. പെ​രു​മ്പാ​വൂ​ർ വി​ജി​ല​ൻ​സ് സ്‌​ക്വാ​ഡി​ലെ ഇ​ൻ​സ്‌​പെ​ക്ട​ർ പി. ​രാ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി​യെ​ടു​ത്തു. ഇ​ൻ​സ്‌​പെ​ക്ട​റു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ബ​സ്‌ ക​ണ്ട​ക്ട​റോ​ടും ബ​സ്‌ ഡ്രൈ​വ​റോ​ടും വി​ജി​ല​ൻ​സ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ വി​ശ​ദീ​ക​ര​ണം തേ​ടും. അ​തി​നു​ശേ​ഷ​മാ​ണ് ന​ട​പ​ടി​യു​ണ്ടാ​വു​ക.

വി​മാ​ന​ത്താ​വ​ള​ത്തി​ന​ടു​ത്ത് അ​ത്താ​ണി​യി​ലെ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​രി​യാ​യ പെ​ൺ​കു​ട്ടി​ക്കാ​ണ് ദു​ര​നു​ഭ​വമു​ണ്ടാ​യ​ത്. അ​ത്താ​ണി​യി​ൽ​നി​ന്ന് ആ​ലു​വ​യ്ക്കു​ള്ള സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സി​ൽ രാ​ത്രി 10 ഓ​ടെ​യാ​ണ് ക​യ​റി​യ​ത്. ബൈ​പാ​സി​ലൂ​ടെ പോ​കു​ന്ന ബ​സു​ക​ൾ രാ​ത്രി​യാ​യാ​ൽ ബ​സ് സ്റ്റാ​ൻ​ഡി​ൽ ക​യ​റി​പ്പോ​ക​ണ​മെ​ന്ന് നി​യ​മ​മു​ണ്ട്.

ഇ​ത​നു​സ​രി​ച്ച് ന​ഗ​ര​ത്തി​ലേക്കു ക​യ​റു​മ്പോ​ൾ ആ​ലു​വ ബാ​ങ്ക് ക​വ​ല​യി​ൽ ഇ​റ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ബാ​ങ്ക് ക​വ​ല എ​ത്തി​യി​ട്ടും ബ​സ് നി​ർ​ത്തി​യി​ല്ല. തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി ബെ​ല്ല​ടി​ച്ചു. കു​പി​ത​നാ​യി ക​ണ്ട​ക്ട​ർ ഡ​ബി​ൾ ബെ​ല്ല​ടി​ക്കു​ക​യും ബ​സ്‌ സ്റ്റാ​ൻ​ഡി​ന​ടു​ത്ത് വൈ​ദ്യു​തി​യി​ല്ലാ​ത്ത ഭാ​ഗ​ത്തെ റോ​ഡി​ൽ പെ​ൺ​കു​ട്ടി​യെ ഇ​റ​ക്കി​വി​ടു​ക​യുമാ​യി​രു​ന്നു.

Related posts