കെ​എ​സ്‌​യു വനിതാ നേതാവിനെ പുരുഷ പോലീസ് പിടിച്ചു; വനിതാ പോലീസ് ഉണ്ടായിട്ടും സിഐ മോശമായി പെരുമാറിയെന്ന് മീവ;  റി​പ്പോ​ര്‍​ട്ട്  ആവശ്യപ്പെട്ട് കൊച്ചി ഡി​സി​പി

കൊ​ച്ചി: ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധ​ത്തി​നി​ടെ കെ​എ​സ്‌​യു ജി​ല്ലാ സെ​ക്ര​ട്ട​റി മീ​വ ജോ​ളി​യെ പു​രു​ഷ പോ​ലീ​സു​കാ​ര്‍ പി​ടി​ച്ചു​മാ​റ്റി​യ സം​ഭ​വ​ത്തി​ല്‍ നാ​ലു ദി​വ​സ​ത്തി​ന​കം റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണ​മെ​ന്ന് കൊ​ച്ചി സി​റ്റി ഡി​സി​പി എ​സ്. ശ​ശി​ധ​ര​ന്‍.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ തൃ​ക്കാ​ക്ക​ര അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ പി.​വി. ബേ​ബി​ക്കാ​ണ് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​തി​നി​ടെ പോ​ലീ​സു​കാ​ര്‍​ക്കെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് ക​ത്ത് ന​ല്‍​കി.


പോ​ലീ​സി​ന്‍റേത് മോ​ശം പെ​രു​മാ​റ്റം: മീ​വ ജോ​ളി
കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ ക​ള​മ​ശേ​രി​യി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധ​ത്തി​നി​ടെ പു​രു​ഷ പോ​ലീ​സി​ല്‍ നി​ന്നും ത​നി​ക്ക് നേ​രേ​യു​ണ്ടാ​യ​ത് മോ​ശം പെ​രു​മാ​റ്റ​മെ​ന്ന് കെ​എ​സ്‌​യു ജി​ല്ലാ സെ​ക്ര​ട്ട​റി മീ​വ ജോ​ളി.

ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധ​വു​മാ​യി ത​ങ്ങ​ളെ​ത്തു​മ്പോ​ള്‍ വ​നി​ത പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ര്‍ അ​വി​ടെ​യു​ണ്ടാ​യി​രു​ന്നി​ല്ല. പു​രു​ഷ പോ​ലീ​സു​കാ​രാ​ണ് പ്ര​തി​ഷേ​ധി​ച്ച ത​ങ്ങ​ളെ പി​ടി​ച്ചു​മാ​റ്റാ​ന്‍ ശ്ര​മി​ച്ച​ത്.

മോ​ശ​മാ​യ രീ​തി​യി​ലാ​ണ് പോ​ലീ​സ് ത​ന്നോ​ട് പെ​രു​മാ​റി​യ​ത്. കോ​ള​റി​ല്‍ പി​ടി​ച്ച് കൊ​ണ്ടു​പോ​യി. അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കു​ന്ന സ​മ​യ​ത്ത് സി​ഐ മോ​ശം രീ​തി​യി​ല്‍ പെ​രു​മാ​റി.

ഈ​സ​മ​യം വ​നി​ത പോ​ലീ​സു​കാ​ര്‍ എ​ത്തി​യി​രു​ന്നെ​ങ്കി​ലും സി​ഐ അ​നാ​വ​ശ്യ​മാ​യി ഇ​ട​പ്പെ​ട്ടു. മോ​ശം രീ​തി​യി​ലു​ള്ള സം​സാ​രം ഉ​ണ്ടാ​യ​താ​യും മീ​വ ആ​രോ​പി​ച്ചു.

സ​മ​ര​ങ്ങ​ളെ അ​ടി​ച്ച​മ​ര്‍​ത്താ​ന്‍ നോ​ക്കി​യാ​ല്‍ ന​ട​ക്കി​ല്ല. താ​ന്‍ വ​നി​ത​യാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​ക്കൊ​ണ്ടു ത​ന്നെ​യാ​ണ് അ​വ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഇ​ത്ത​രം സ​മീ​പ​നം ഉ​ണ്ടാ​യ​ത്. ഡി​സി​സി ന​ല്‍​കി​യ പ​രാ​തി​യു​മാ​യി മു​ന്നോ​ട്ട് പോ​കും.

Related posts

Leave a Comment