വി​ല​ക്കു ലം​ഘി​ച്ച് മൂ​ന്നാ​റി​ൽ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നു പോ​യ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ നി​രീ​ക്ഷ​ണ​ത്തി​ൽ

അ​ന്പ​ല​പ്പു​ഴ: വി​ല​ക്കു ലം​ഘി​ച്ച് മൂ​ന്നാ​റി​ൽ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നു പോ​യ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കോ​വി​ഡ് 19 എ​ന്നു സം​ശ​യം. വി​ദ്യാ​ർ​ഥി​ക​ളെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​വ​സാ​ന വ​ർ​ഷ എ​ട്ടു വി​ദ്യാ​ർ​ഥി​ക​ളാ​ണ് ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പ് മൂ​ന്നാ​റി​ൽ വി​നോ​ദ യാ​ത്ര​യ്ക്ക് പോ​യ​ത്. കോ​വി​ഡ് 19 ബാ​ധി​ച്ച ഇ​റ്റ​ലി സ്വ​ദേ​ശി മൂ​ന്നാ​റി​ൽ ത​ങ്ങി​യ സ​മ​യ​ത്താ​ണ് മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളും ഇ​വി​ടെ​യെ​ത്തി​യ​ത്.

വി​നോ​ദ​യാ​ത്ര ക​ഴി​ഞ്ഞ് തി​ങ്ക​ളാ​ഴ്ച തി​രി​കെ നാ​ട്ടി​ലെ​ത്തി​യ ഇ​വ​ർ​ക്ക് പ​നി​യും ചു​മ​യും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി ഒ​പി​യി​ലെ​ത്തി.

തു​ട​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​നയ്​ക്കു ശേ​ഷ​മാ​ണ് എ​ട്ടു വി​ദ്യാ​ർ​ഥി​ക​ളെ​യും ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

Related posts

Leave a Comment