അ​യ​ൽ​ക്കാ​ർ ത​മ്മി​ലു​ള്ള ത​ർ​ക്കം! ഗ​താ​ഗ​തം സ്തം​ഭി​ച്ച​ത് മ​ണി​ക്കൂ​റു​ക​ളോ​ളം; സംഭവം കോട്ടയം അയ്മനത്ത്‌

അ​​യ്മ​​നം: ആ​​ക്രി സാ​​ധ​​ന​​ങ്ങ​​ൾ ക​​യ​​റ്റി അ​​യ​​ക്കു​​ന്ന​​തി​​നെ ചൊ​ല്ലി ത​ർ​ക്കം. അ​​യ​​ൽ​​വാ​​സി റോ​​ഡ് ഉ​​പ​​രോ​​ധി​​ച്ച​​തോ​​ടെ അ​​യ്മ​​നം -​പ​​രി​​പ്പ് റോ​​ഡി​​ൽ ക​​ഴി​​ഞ്ഞ​​ദി​​വ​​സം ഗ​​താ​​ഗ​​തം സ്തം​​ഭി​​ച്ച​​ത് മ​​ണി​​ക്കൂ​​റു​​ക​​ളോ​​ളം.


അ​​യ്മ​​നം വി​​ല്ലേ​​ജി​​ന് എ​​തി​​ർ​​വ​​ശം ആ​​ക്രി​​ക്ക​​ട ന​​ട​​ത്തു​​ന്ന പാ​​റേ​​മാ​​ലി​​ൽ പി.​​ആ​​ർ. ര​​ത്ന​​പ്പ​​ൻ ആ​​ക്രി സാ​​ധ​​ന​​ങ്ങ​​ൾ ലോ​​റി​​യി​​ൽ ക​​യ​​റ്റി​​യ​​തോ​​ടെ​​യാ​​ണു പ്ര​​ശ്ന​​ങ്ങ​​ൾ​​ക്കു തു​​ട​​ക്കം. സ​​മീ​​പ വാ​​സി​​യാ​​യ പൊ​​ക്ക​​ത്തി​​ൽ വീ​​ട്ടി​​ൽ റി​​ട്ട. എ​​സ്ഐ പ്ര​​സാ​​ദും കു​​ടും​​ബ​​വു​​മാ​​ണു റോ​​ഡ് ഉ​​പ​​രോ​​ധി​​ച്ച​​ത്.

ത​​ന്‍റെ വീ​​ടി​​നു സ​​മീ​​പ​​ത്ത് ആ​​ക്രി​ക്ക​​ട ന​​ട​​ത്ത​​ന്ന​​തു പൊ​​ടി​​പ​​ട​​ല​​ങ്ങ​​ളും ശ​​ബ്ദ കോ​​ഹ​​ല​​ങ്ങ​​ളും വെ​​ള്ളം കെ​​ട്ടി​ക്കി​​ട​​ന്നു കൊ​​തു​​കു​​ശ​​ല്യം തു​​ട​​ങ്ങി​​യ പ്ര​​ശ്ന​​ങ്ങ​​ൾ ഉ​​ണ്ടാ​​കു​​ന്നു​​ണ്ടെ​​ന്ന് ആ​​രോ​​പി​​ച്ചാ​​ണ് റോ​​ഡ് ഉ​​പ​​രോ​​ധ​​ത്തി​​ന് ഇ​​റ​​ങ്ങി​​യ​​ത്.

ഇ​​തേ പ്ര​​ശ്ന​​ങ്ങ​​ൾ ചൂ​​ണ്ടി​​ക്കാ​​ട്ടി 2015ൽ ​​ആ​​ക്രി​​ക്ക​​ട​​ക്കെ​​തി​​രേ പ്ര​​സാ​​ദ് കോ​​ട​​തി​​യെ സ​​മീ​​പി​​ച്ചു. കോ​​ട​​തി ആ​​വ​​ശ്യ​​പ്പെ​​ട്ട മു​​ൻ​​ക​​രു​​ത​​ലു​​ക​​ൾ സ്വീ​​ക​​രി​​ച്ച​​തോ​​ടെ ക​​ട​​യു​​ടെ പ്ര​​വ​​ർ​​ത്ത​​നം തു​​ട​​രാ​​ൻ കോ​​ട​​തി 2020ൽ ​​ഉ​​ത്ത​​ര​​മാ​​യി.

കോ​​ട​​തി ഉ​​ത്ത​​ര​​വ് നി​​ല​​നി​​ൽ​​ക്കേ​​യാ​​ണു ത​​ന്‍റെ ക​​ട​​ക്കെ​​തി​​രേ പ്ര​​സാ​​ദ് വീ​​ണ്ടും അ​​നാ​​വ​​ശ്യ​​പ്ര​​ശ്ന​​ങ്ങ​​ൾ സൃ​​ഷ്ടി​​ച്ചു ക​​ട അ​​ട​​ച്ചു​​പൂ​​ട്ടി​​ക്കാ​​ൻ ശ്ര​​മം ന​​ട​​ത്തു​​ന്ന​​തെ​​ന്ന് ര​​ത്ന​​പ്പ​​ൻ പ​​റ​​യു​​ന്നു.

മ​​ണി​​ക്കൂ​​റു​​ക​​ളോ​​ളം ത​​ട​​സ​​പ്പെ​​ട്ട ഗ​​താ​​ഗ​​തം പോ​​ലീ​​സ് എ​​ത്തി ഉ​​പ​​രോ​​ധ​​ക്കാ​​രെ നീ​​ക്കം ചെ​​യ്ത​​ശേ​​ഷം പു​​നഃ​​സ്ഥാ​​പി​​ച്ചു.

Related posts

Leave a Comment