ഫൈ​ബ​ർ അ​ട​ങ്ങി​യ പ​ഴ​വ​ർ​ഗം! ഇ​ന്ത്യ​യി​ൽ നി​ന്നും ഡ്രാ​ഗ​ണ്‍ ഫ്രൂ​ട്ട് ദു​ബാ​യി​ലെ​ത്തു​ട​ങ്ങി

ദു​ബാ​യ്: ഇ​ന്ത്യ​യി​ൽ പ്രാ​ദേ​ശി​ക​മാ​യി ഉ​ൽ​പാ​ദി​പ്പി​ച്ച ഡ്രാ​ഗ​ണ്‍ ഫ്രൂ​ട്ട് ആ​ദ്യ​മാ​യി ദു​ബാ​യി​ൽ എ​ത്തി തു​ട​ങ്ങി.

മ​ഹാ​രാ​ഷ്ട്ര​യി​ലെ ത​ഡാ​സ​ർ ഗ്രാ​മ​ത്തി​ലെ ക​ർ​ഷ​ക​രി​ൽ നി​ന്നാ​ണ് ഡ്രാ​ഗ​ണ്‍ ഫ്രൂ​ട്ട് ശേ​ഖ​രി​ച്ച് ദു​ബാ​യി​ലേ​ക്ക് എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്.

ഫൈ​ബ​ർ അ​ട​ങ്ങി​യ പ​ഴ​വ​ർ​ഗം എ​ന്ന നി​ല​യി​ൽ വി​പ​ണി​യി​ൽ ഏ​റെ ശ്ര​ദ്ധ ആ​ക​ർ​ഷി​ച്ച ഡ്രാ​ഗ​ണ്‍ ഫ്രൂ​ട്ട് പ്ര​ധാ​ന​മാ​യും ക​യ​റ്റു​മ​തി ചെ​യ്യു​ന്ന​ത് കാ​ന​ഡ, പോ​ള​ണ്ട് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളും തെ​ക്ക്-​കി​ഴ​ക്ക​ൻ ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളാ​യ മ​ലേ​ഷ്യ, താ​യ്ല​ൻ​ഡ് എ​ന്നി​വ​യാ​ണ്.

ഇ​ന്ത്യ​യി​ൽ ഹോം ​ഗാ​ർ​ഡ​നു​ക​ളി​ൽ 25 വ​ർ​ഷം മു​ന്പാ​ണ് ഡ്രാ​ഗ​ണ്‍ ഫ്രൂ​ട്ട് വ​ള​ർ​ത്താ​ൻ തു​ട​ങ്ങി​യ​ത്.

അ​ടു​ത്ത കാ​ല​ത്താ​യി അ​തി​ന്‍റെ കൃ​ഷി​യി​ലൂ​ടെ തെ​ക്ക്, പ​ടി​ഞ്ഞാ​റ​ൻ, കി​ഴ​ക്ക​ൻ ഇ​ന്ത്യ​യി​ലും വി​ദൂ​ര ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബാ​ർ ദ്വീ​പു​ക​ളി​ലും വാ​ണി​ജ്യ​പ​ര​മാ​യി വ​ലി​യ മു​ന്നേ​റ്റം ന​ട​ത്തി.

വ​ള​രെ കു​റ​ച്ച് വെ​ള്ളം ആ​വ​ശ്യ​മു​ള്ള​തി​നാ​ൽ ഇ​തി​ന്‍റെ കൃ​ഷി ജ​ന​പ്രി​യ​മാ​യി മാ​റു​ക​യും ചെ​യ്തു.

ഗു​ജ​റാ​ത്തി​ൽ ഡ്രാ​ഗ​ണ്‍ ഫ്രൂ​ട്ട് കൃ​ഷി​യി​ൽ വ​ൻ വ​ർ​ധ​ന​വ് വ​ന്ന​ത് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ​യാ​ണ് ക​യ​റ്റു​മ​തി​ക്ക് സാ​ധ്യ​ത തെ​ളി​ഞ്ഞ​ത്.

ദു​ബാ​യി​ലേ​ക്കു​ള്ള ക​യ​റ്റു​മ​തി​യെ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ട്രേ​ഡ് ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഫോ​ർ എ​ക്സ്പോ​ർ​ട്ട് സ്കീ​മും മാ​ർ​ക്ക​റ്റ് ആ​ക്സ​സ് സം​രം​ഭ​വും പി​ന്തു​ണ​ച്ച​താ​യി ഇ​ന്ത്യ​യി​ലെ വാ​ണി​ജ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള

Related posts

Leave a Comment