കോ​വി​ഡ് കു​റ​യു​ന്നി​ല്ല; സം​സ്ഥാ​ന​ത്ത് നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ച്ചേ​ക്കും; മു​ഖ്യ​മ​ന്ത്രിയുടെ അ​ധ്യ​ക്ഷ​ത​യി​ൽ ഇന്ന് അ​വ​ലോ​ക​ന യോഗം



തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി ദി​വ​സ​ങ്ങ​ളാ​യി കു​റ​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്ത് നി​യ​ന്ത്ര​ണ​ങ്ങ​ൾ വീ​ണ്ടും ക​ടു​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്നു. ഇ​ന്ന് വൈ​കി​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്യും.

ടി​പി​ആ​ർ 15 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ലു​ള്ള ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ട്രി​പ്പി​ൾ ലോ​ക്ഡൗ​ൺ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. വി​ദ​ഗ്ധ സ​മി​തി ഇ​ക്കാ​ര്യം സ​ർ​ക്കാ​രി​നോ​ട് ശി​പാ​ർ​ശ ചെ​യ്തി​ട്ടു​ണ്ട്.

നി​ല​വി​ൽ ടി​പി​ആ​ർ 24 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ട്രി​പ്പി​ൾ ലോ​ക്ഡൗ​ൺ നി​ല​നി​ൽ​ക്കു​ന്ന​ത്.​അ​തേ​സ​മ​യം ടി​പി​ആ​ർ അ​ഞ്ച് ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​ണ്ടാ​കി​ല്ല.

ടി​പി​ആ​ർ പ​ത്ത് ശ​ത​മാ​ന​ത്തി​ൽ താ​ഴാ​തെ നി​ൽ​ക്കു​ന്ന​ത് ആ​ശ​ങ്ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി നേ​ര​ത്തെ ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അ​തി​നി​ടെ സം​സ്ഥാ​ന​ത്ത് ചി​ല​യി​ട​ത്ത് ഡ​ൽ​റ്റ​പ്ല​സ് വ​ക​ഭേ​ദം സ്ഥി​രീ​ക​രി​ച്ച​തും ആ​ശ​ങ്ക​യി​ട​യാ​ക്കു​ന്നു​ണ്ട്. അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളാ​യ ക​ർ​ണാ​ട​ക​യി​ലും ത​മി​ഴ്നാ​ട്ടി​ലും ഡെ​ൽ​റ്റ​പ്ല​സ് വ​ക​ഭേ​ദ​ത്തി​ന്‍റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

Related posts

Leave a Comment