പാലാ ഡിവിഷനിൽ തകർന്നത് 225 വൈദ്യുതി പോസ്റ്റുകൾ; വൈ​ദ്യു​തിബ​ന്ധം പു​നഃ​സ്ഥാ​പി​ക്കാ​ൻ കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ർ അ​ക്ഷീ​ണ​ പ​രി​ശ്ര​മ​ത്തി​ൽ

പാ​ലാ: ക​ന​ത്ത മ​ഴ​യ്ക്കൊ​പ്പ​മെ​ത്തി​യ കാ​റ്റി​ൽ ത​ക​ർ​ന്ന വൈ​ദ്യു​തി ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കാ​ൻ പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ൽ പോ​ലും അ​ക്ഷീ​ണ​പ​രി​ശ്ര​മം ന​ട​ത്തു​ക​യാ​ണ് വൈ​ദ്യു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ജീ​വ​ന​ക്കാ​രും.

ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​മാ​യി ഊ​ണും ഉ​റ​ക്കു​വു​മി​ല്ലാ​തെ​യാ​ണ് ഇ​വ​ർ നാ​ടി​നെ ഇ​രു​ട്ടി​ൽനി​ന്നും ക​ര​ക​യ​റ്റാ​ൻ യ​ത്നി​ക്കു​ന്ന​ത്. മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി​യും ഒ​ടി​ഞ്ഞും വീ​ണ് നി​ര​വ​ധി വൈ​ദ്യു​തി​പോ​സ്റ്റു​ക​ളാ​ണ് ത​ക​രാ​റി​ലാ​യ​ത്. നി​ര​വ​ധി സ്ഥ​ല​ത്ത് വൈ​ദ്യു​തി ലൈ​നി​ലേ​ക്ക് മ​രം വീ​ഴു​ക​യും ചെ​യ്തു.

പ്രാ​ഥ​മി​ക ക​ണ​ക്ക​നു​സ​രി​ച്ച് 23 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് കെ​എ​സ്ഇ​ബി​ക്കു പാ​ലാ ഡി​വി​ഷ​നു കീ​ഴി​ൽ സം​ഭ​വി​ച്ചി​ട്ടു​ള്ള​ത്. പാ​ലാ ഡി​വി​ഷ​നു കീ​ഴി​ലു​ള്ള 11 സ​ബ്ഡി​വി​ഷ​നി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി 11 കെ​വി പോ​സ്റ്റു​കൾ 37 എണ്ണവും ലോ​വ​ർ പോ​സ്റ്റു​ക​ൾ 188 എണ്ണവും ഒ​ടി​ഞ്ഞു​വീ​ണു. 11 കെ​വി ക​ന്പി​ക​ൾ 48 സ്ഥ​ല​ങ്ങ​ളി​ൽ പൊ​ട്ടി​വീ​ണു.

415 ചെ​റി​യ ക​ന്പി​ക​ൾ പൊ​ട്ടി. അ​വ​ധി​യി​ൽ പോ​യ​വ​രെ തി​രി​ച്ചു​വി​ളി​ച്ചും അ​വ​ധി​യെ​ടു​ക്കാ​തെ​യു​മാ​ണ് ഈ ​ദി​വ​സ​ങ്ങ​ളി​ൽ വൈ​ദ്യു​തി​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ജീ​വ​ന​ക്കാ​രും പ​ണി​യെ​ടു​ക്കു​ന്ന​ത്. ചു​രു​ക്കം ചി​ല സ്ഥ​ല​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് വൈ​ദ്യു​തി​ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കാ​ൻ സാ​ധി​ക്കാ​തെ വ​ന്നി​ട്ടു​ള്ള​ത്. ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ ത​ല​നാ​ട്, തീ​ക്കോ​യി എ​ന്നി​വി​ട​ങ്ങ​ളി​ലെ ചി​ല പ​ദേ​ശ​ങ്ങ​ളി​ലും ഇ​പ്പോ​ഴും വെ​ള്ളം ക​യ​റി​ക്കി​ട​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണി​ത്.

Related posts