കട്ടപ്പനയില്‍ വ​ർ​ക്കിം​ഗ് വി​മ​ൻ​സ് ഹോ​സ്റ്റ​ൽ പൂ​ട്ടി വാ​ർ​ഡ​ൻ മു​ങ്ങി! മൂ​ന്നു പെ​ണ്‍​കു​ട്ടി​ക​ൾ ഉ​ള്ളി​ൽ കു​ടു​ങ്ങി; ഒടുവില്‍…

ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന വ​ർ​ക്കിം​ഗ് വി​മ​ൻ​സ് ഹോ​സ്റ്റ​ൽ അ​ട​ച്ച് വാ​ർ​ഡ​ൻ മു​ങ്ങി. മൂ​ന്നു പെ​ണ്‍​കു​ട്ടി​ക​ൾ ഉ​ള്ളി​ൽ കു​ടു​ങ്ങി. ക​ട്ട​പ്പ​ന പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഹോ​സ്റ്റ​ൽ ബ​ല​മാ​യി തു​റ​പ്പി​ച്ച് ഇ​വ​രെ മോ​ചി​പ്പി​ച്ചു.

ക​ട്ട​പ്പ​നയിൽ ഹൗ​സിം​ഗ് ബോ​ർ​ഡി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ട്ട​പ്പ​ന വ​ർ​ക്കിം​ഗ് വി​മ​ൻ​സ് ഹോ​സ്റ്റ​ലി​ലെ വാ​ർ​ഡ​നാ​ണ് മു​ങ്ങി​യ​ത്. ക​ട്ട​പ്പ​ന താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ, അ​ർ​ബ​ൻ ബാ​ങ്ക് ജീ​വ​ന​ക്കാ​രി, ച​ക്കു​പ​ള്ളം ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ലെ ഫാ​ർ​മ​സി​സ്റ്റ് എ​ന്നി​വ​രെ​യാ​ണ് വ​ർ​ക്കിം​ഗ് വി​മ​ൻ​സ് ഹോ​സ്റ്റ​ലി​ൽ വാ​ർ​ഡ​ൻ പൂ​ട്ടി​യി​ട്ട​ത്. ഹോ​സ്റ്റ​ലി​ൽ​നി​ന്ന് പു​റ​ത്തേ​ക്കി​റ​ങ്ങാ​നു​ള്ള ര​ണ്ടു ഗേറ്റു​ക​ളും പൂ​ട്ടി താ​ക്കോ​ലു​മാ​യാ​ണ് വാ​ർ​ഡ​ൻ വീ​ട്ടി​ൽ​പോ​യ​ത്.

പെ​ണ്‍​കു​ട്ടി​ക​ൾ വീ​ട്ടി​ൽ വി​വ​ര​മ​റി​യി​ച്ച​ത​നു​സ​രി​ച്ച് വീ​ട്ടു​കാ​ർ വാ​ർ​ഡ​നെ​യും ഹൗ​സിം​ഗ് ബോ​ർ​ഡ് അ​ധി​കൃ​ത​രെ​യും ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും ഗേ​റ്റ് തു​റ​ക്കാ​ൻ ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.

തു​ട​ർ​ന്ന് പോ​ലി​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ക​ട്ട​പ്പ​ന വ​നി​താ എ​സ്ഐ ജോ​ഷി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പെ​ണ്‍​കു​ട്ടി​ക​ളു​മാ​യി സം​സാ​രി​ച്ച​ശേ​ഷം വാ​ർ​ഡ​ന്‍റെ വീ​ട്ടി​ലെ​ത്തി അ​വ​രെ കു​ട്ടി​ക്കൊ​ണ്ടു​വ​ന്ന് പൂ​ട്ട് തു​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment