കൺമുന്നിൽ കണ്ടിട്ടും കാണാതെ  ഉദ്യോഗസ്ഥർ; ഇപ്പെ ശരിയാക്കിത്തരാമെന്ന് പറഞ്ഞിട്ടും നടപടിയില്ല;  ടൗണിലെ കുടിവെള്ള പൈപ്പ് പൊട്ടിയിട്ട് 20 ദിവസം പിന്നിടുന്നു;  പ്രതിഷേധിച്ച്  കച്ചവടക്കാർ

സ്വ​ന്തം ലേ​ഖ​ക​ൻ

തൃ​ശൂ​ർ: ഒ​ന്നും ര​ണ്ടു​മ​ല്ല ക​ഴി​ഞ്ഞ 20 ദി​വ​സ​മാ​യി തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ന്‍റെ ക​ണ്‍​മു​ന്നി​ൽ പൈ​പ്പ് പൊ​ട്ടി വെ​ള്ളം പാ​ഴാ​യി​ട്ടും ന​ന്നാ​ക്കാ​ൻ അ​ധി​കാ​രി​ക​ൾ​ക്ക് സ​മ​യ​മി​ല്ല. ജോ​സ് തീ​യ​റ്റ​ർ ജം​ഗ്ഷ​നി​ൽ നി​ന്നും എം​ഒ റോ​ഡി​ലേ​ക്ക് തി​രി​യു​ന്ന ഭാ​ഗ​ത്താ​ണ് പൈ​പ്പ് പൊ​ട്ടി വെ​ള്ളം പാ​ഴാ​കു​ന്ന​ത്.

ഫു​ട്പാ​ത്തി​ലൂ​ടെ വെ​ള്ളം ഒ​ഴു​കി​പ്പോ​കു​ന്ന​തു​മൂ​ലം ന​ട​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. വ​ഴു​ക്കി വീ​ഴു​ന്ന​വ​രും കു​റ​വ​ല്ല. സ​മീ​പ​ത്തെ ജ്വ​ല്ല​റി​ക​ൾ, പ​ച്ച​മ​രു​ന്നു​ക​ട എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള​വ​രും ബു​ദ്ധി​മു​ട്ടി​ലാ​ണ്. പ​ല​ത​വ​ണ കോ​ർ​പ​റേ​ഷ​ൻ അ​ധി​കാ​രി​ക​ൾ​ക്ക് ഇ​വ​ർ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ത്തി​ൽ നി​ന്നൊ​രാ​ൾ ഒ​രു ത​വ​ണ വ​ന്ന് എ​ല്ലാം പ​രി​ശോ​ധി​ച്ച ശേ​ഷം ഇ​പ്പൊ ശ​ര്യാ​ക്കി​ത്ത​രാ​മെ​ന്ന് പ​റ​ഞ്ഞ് തി​രി​ച്ചു​പോ​യ​ശേ​ഷം പി​ന്നീ​ട് വ​ന്നി​ട്ടി​ല്ലെ​ന്ന് ക​ട​ക്കാ​ർ പ​റ​യു​ന്നു.

വീ​ണ്ടും കോ​ർ​പ​റേ​ഷ​നി​ൽ ഇ​വ​ർ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ഇ​ന്നു​വ​രാം നാ​ളെ​വ​രാ​മെ​ന്ന് പ​റ​യു​ന്ന​ത​ല്ലാ​തെ ആ​രും പൈ​പ്പ് ന​ന്നാ​ക്കാ​നെ​ത്തി​യി​ട്ടി​ല്ല​ത്രെ. മീ​റ്റ​ർ റീ​ഡിം​ഗി​ന് വ​ന്ന​വ​രോ​ടും പ​രാ​തി പ​റ​ഞ്ഞെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ഈ ​ഭാ​ഗ​ത്ത ്കു​ടി​വെ​ള്ള​വും മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്.

സ്ലാ​ബു​ക​ൾ പൊ​ളി​ഞ്ഞു​കി​ട​ക്കു​ന്ന ഈ ​ഭാ​ഗ​ത്തെ ഫു​ട്പാ​ത്തി​ൽ വെ​ള്ളം കൂ​ടി ഒ​ഴു​കു​ന്ന​തോ​ടെ ഇ​തു​വ​ഴി​യു​ള്ള യാ​ത്ര ദു​ഷ്ക​ര​മാ​യി​രി​ക്കു​ക​യാ​ണെ​ന്ന് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു. സ​മീ​പ​ത്തെ ക​ട​ക്കാ​ർ രാ​വി​ലെ ക​ട തു​റ​ന്നാ​ൽ വെ​ള്ളം ഇ​ല്ലാ​താ​ക്കാ​നു​ള്ള പ​ണി​ക​ളാ​ണ് ആ​ദ്യം ചെ​യ്യു​ന്ന​ത്. എ​ത്ര​യും വേ​ഗം പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ക​ട​ക്കാ​രും ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​വ​രും ആ​വ​ശ്യ​പ്പെ​ട്ടു.

Related posts