കുടുംബശ്രീ സെക്രട്ടറിയുടെ ഭർത്താവ്   യുവതിയെ കടന്നുപിടിച്ചു; കു​ടും​ബ​ശ്രീ​യി​ൽ അ​ട​യ്ക്കാ​നു​ള്ള പ​ണ​വു​മാ​യി  എത്തിയതായിരുന്നു യുവതി;  പോലീസ് കേസെടുത്തു

കോ​ട്ട​യം: കു​ടും​ബ​ശ്രീ​യി​ൽ അ​ട​യ്ക്കാ​നു​ള്ള പ​ണ​വു​മാ​യി സെ​ക്ര​ട്ട​റി​യു​ടെ വീ​ട്ടി​ലെ​ത്തി​യ യു​വ​തി​യെ സെക്രട്ടറിയുടെ ഭർത്താവ് കൈ​യി​ൽ ക​ട​ന്നു പി​ടി​ച്ച് അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന് പ​രാ​തി​. സംഭവത്തിൽ പാ​ന്പാ​ടി പോ​ലീ​സ് ഗൃഹനാഥനെതിരേ കേസെടുത്തു.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. 23 വ​യ​സു​ള്ള യു​വ​തി കു​ടും​ബ​ശ്രീ​യി​ൽ അ​ട​യ്ക്കാ​നു​ള്ള പ​ണ​വു​മാ​യി കു​ടും​ബ​ശ്രീ സെ​ക്ര​ട്ട​റി​യു​ടെ വീ​ട്ടി​ലെ​ത്തി. സെ​ക്ര​ട്ട​റി അ​പ്പോ​ൾ വീ​ട്ടി​ലി​ല്ലാ​യി​രു​ന്നു. സെ​ക്ര​ട്ട​റി​യു​ടെ ഭ​ർ​ത്താ​വ് പ​ണം വാ​ങ്ങി​യ ശേ​ഷം യു​വ​തി​യു​ടെ കൈ​യിൽ ക​ട​ന്നു പി​ടി​ക്കു​ക​യും കൈ​യി​ൽ ചും​ബി​ക്കു​ക​യും ചെ​യ്തെ​ന്നാ​ണ് പ​രാ​തി.

ആ​രോ​പ​ണ വി​ധേ​യ​നാ​യ ഗൃ​ഹ​നാ​ഥ​നെ​തി​രേ സ്ത്രീ​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന 354 വ​കു​പ്പു പ്ര​കാ​ര​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

Related posts